Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഴകിനും ആരോഗ്യത്തിനും ഉലുവ

03 MARCH 2017 12:35 PM IST
മലയാളി വാര്‍ത്ത

അടുക്കളയിലെ ഒരു സ്ഥിരം വിഭവമായ ഉലുവ നല്ലൊരു ഔഷധം കൂടിയാണ്. ഭക്ഷണത്തില്‍ ചെറിയ അളവില്‍ സ്ഥിരമായി ഉലുവ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് സാധിക്കും. തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ കാപ്പിയോടൊപ്പം ഉലുവപ്പൊടു ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. 

ഉലുവയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം, വിറ്റാമിന്‍ സി, നിയാസിന്‍ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. ഇതിന് പുറമെ മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, സെലീനിയം എന്നിവയും ഉലുവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ധാരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയതിനാല്‍ രക്തക്കുറവും വിളര്‍ച്ചയും പ്രതിരോധിക്കാനും ഉലുവ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുത്താനും മലബന്ധം ഇല്ലാതാക്കാനും ഉലുവ സഹായിക്കും.

താരനെ നിയന്ത്രിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ത്വക്കിനെ ബാധിക്കുന്ന പല രോഗങ്ങള്‍ നിയന്ത്രിക്കുവാനും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്‌. ഉലുവ ചേര്‍ത്ത ആഹാരം കഴിക്കുന്നത് ആര്‍ത്തവസമയത്തെ വേദനയ്ക്കും ശമനമുണ്ടാക്കുവാനും ഹോര്‍മോണ്‍ വ്യതിയാനത്തെ ചെറുക്കുവാനും ഇത് സഹായകമാകും. ചെറുപ്രാണിയോ മറ്റോ കടിച്ചാല്‍ കടിയേറ്റ ഭാഗത്ത് ഉലുവ അരച്ച് പുരട്ടുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മം മൃദുവാകാനും ഉലുവ അരച്ചത് നല്ലതാണ്.

ഏറെ ഔഷധഗുണമുണ്ടെങ്കിലും ഗര്‍ഭിണികളും ചില മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ചിലരില്‍ കൂടിയ അളവില്‍ ഉലുവ കഴിക്കുന്നത് അലര്‍ജി ഉണ്ടാകാന്‍ കാരണമാകും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends