Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ സൂക്ഷിക്കണം

15 MARCH 2017 12:53 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചര്‍മം. ചര്‍മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാല്‍ ചര്‍മ രോഗങ്ങളില്‍ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. പല ഉള്‍രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ചര്‍മത്തില്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം.

ശരീരം മുഴുവനായുണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍ ഭാവിയില്‍ വരാനിരിക്കുന്ന അര്‍ബുദങ്ങള്‍, പ്രത്യേകിച്ച് ലിംഫോമ (lymphoma)യുടെ ലക്ഷണമാകാം. ഈ രോഗികളെ വിശദമായി പരിശോധിച്ചാലും തുടക്കത്തില്‍ രോഗനിര്‍ണയം സാധ്യമാകണമെന്നില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി, രോഗമൊന്നുമില്ലെന്നുറപ്പാക്കണം.

വൃക്കരോഗികളില്‍ യൂറിയ (urea), ക്രിയാറ്റിന്‍ (creatin) എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാലും കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് (bile salt), ബൈല്‍ പിഗ്മെന്റ് (bile pigment) എന്നിവയുടെ അളവു വര്‍ധിക്കുന്നതിനാലും ശരീരമാസകലം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടാം. രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ കൂടുന്ന രോഗം (polycythemia) ബാധിച്ചവരിലുണ്ടാകുന്ന ചൊറിച്ചില്‍ കുളിച്ചു കഴിയുമ്പോള്‍ കൂടുതല്‍ അനുഭവപ്പെടുന്നതായി കാണുന്നു.

ഉള്‍രോഗങ്ങള്‍ ചികിത്സിക്കാം. ചൊറിച്ചിലിനു താല്‍ക്കാലിക ശമനം കിട്ടാന്‍ പലതരം മരുന്നുകള്‍ കഴിക്കാനും പുരട്ടാനും ലഭ്യമാണ്. മെന്‍ഥോള്‍ (menthol), കാംഫര്‍ (camphor), ഡൈഫെന്‍ ഹൈഡ്രാമിന്‍ (diphen hydramine), കലാമിന്‍ (calamine) എന്നിവ അടങ്ങിയ ലേപനങ്ങളാണു പൊതുവെ കൊടുക്കുന്നത്. എന്നാല്‍ ചൊറിച്ചിലിനു കാരണമാകുന്ന ഉള്‍രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊഴുപ്പുകള്‍ ചര്‍മത്തിലടിയുമ്പോള്‍ രക്തത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള കൊഴുപ്പുകള്‍ കൂടുന്ന രോഗം വര്‍ധിച്ചുവരികയാണ്. പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, തലച്ചോര്‍ എന്നിവിടങ്ങളിലെ രക്തക്കുഴലുകളില്‍ ഈ കൊഴുപ്പുകള്‍ വന്നടിയുമ്പോഴാണ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകുന്നത്. ഈ കൊഴുപ്പുകള്‍ തൊലിയില്‍ ചില ഭാഗങ്ങളിലും വന്നടിയാറുണ്ട്.

രക്തത്തിലെ കൊഴുപ്പു ചികിത്സിച്ചു മാറ്റിയാലും തൊലിയില്‍ നിന്ന് ഇവ അപ്രത്യക്ഷമാകണമെന്നില്ല. കണ്ണിനു ചുറ്റിലും കണ്‍പോളയിലും മഞ്ഞനിറത്തിലുള്ള തടിപ്പുകളും (xenthelasma), സന്ധികള്‍ക്കു ചുറ്റുമുള്ള തൊലിയില്‍ നെല്ലിക്കാവലുപ്പമുള്ള മുഴകളും (xenthoma tubersorum) കാണാം. എന്നാല്‍ ഇവയ്ക്കു ചോറിച്ചിലോ വേദനയോ ഉണ്ടാകില്ല. കാര്‍ബോളിക് ആസിഡ് (carbolic acid), െ്രെടക്ലോറോ അസറ്റിക് ആസിഡ് (trichloro acetic acid) എന്നിവ പുരട്ടിയും ലേസര്‍ (laser), ഇലക്ട്രോ കോട്ടറി (electro cautery) എന്നിവ വഴിയും ഇവ കരിച്ചുകളയാന്‍ സാധിക്കും.

തൊലി കറുത്തു തടിച്ചാല്‍ വണ്ണം കൂടുതലുള്ളവരില്‍ കഴുത്തിനു പിന്‍ഭാഗം, കക്ഷം. തുടയിടുക്ക് എന്നിവിടങ്ങളിലെ തൊലി കറുത്ത് കട്ടികൂടി വെല്‍വെറ്റ് പോലിരിക്കും. ഇതാണ് അക്കാന്തോസിസ് നൈഗ്രിക്കന്‍സ് (acanthosis nigricans). പിറ്റിയൂട്ടറി, തൈറോയ്ഡ്, അഡ്രീനല്‍ എന്നീ എന്‍ഡോെ്രെകന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തകരാറു കൊണ്ടും ഇതു സംഭവിക്കാം. പക്ഷേ, വളരെ പ്രായമായവരില്‍ , ഇത് ആദ്യമായി പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. അത് വയറിനുള്ളിലെ കാന്‍സറുകളുടെ (കാന്‍സിനോമ സ്‌റ്റൊമ്ക്, കോളണ്‍ (cansinoma stomach, colon) എന്നിവയുടെ ലക്ഷണമായിരിക്കാം. ഇത്തരം രോഗികള്‍ക്കു വിദഗ്ധ പരിശോധന ആവശ്യമാണ്.

സാലിസിലിക് ലേപനങ്ങള്‍ അക്കാന്തോസിസ് നൈഗ്രിക്കന്‍സിന് പരിഹാരമായി സാലിസിലിക് ആസിഡ് അടങ്ങിയ ലേപനങ്ങള്‍ പുരട്ടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends