Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യകരമായ മാനസികനില യുവാക്കള്‍ ആര്‍ജ്ജിക്കേണ്ടതെങ്ങനെ?

17 MARCH 2017 12:07 PM IST
മലയാളി വാര്‍ത്ത

ചുറ്റുപാടിന്റെ സമ്മര്‍ദത്തെ ക്രിയാത്മകമായി അംഗീകരിക്കുവാനും ലക്ഷ്യം മനസില്‍ കണ്ട് പ്രവര്‍ത്തിക്കുവാനും വ്യക്തികള്‍ക്ക് കഴിഞ്ഞാല്‍ ഫലം വളരെ നല്ലതായിരിക്കും. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് അവരുടെ തകര്‍ച്ചയ്ക്ക് കാരണമാകും.

യുവത്വം എന്നത് കൗമാര അപക്വതയില്‍ നിന്ന് മാനസിക പക്വത എന്ന നിലയിലേക്കുള്ള വ്യക്തിയുടെ പരിണാമ കാലഘട്ടമാണ്. മിക്ക യുവതീയുവാക്കളും ഈ കാലഘട്ടത്തില്‍ സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്നും മറ്റ് സാഹചര്യങ്ങളില്‍ നിന്നും അനുഭവിക്കുന്ന സമ്മര്‍ദങ്ങളെ ക്രിയാത്മകമായ മാനസിക പക്വതാ രൂപീകരണത്തിനുള്ള ഊര്‍ജ്ജമായി മാറ്റിയെടുക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് അതിന് കഴിയാതെ വരുന്നുണ്ട്.

ചെയ്യേണ്ടവയേയും ചെയ്യരുതാത്തവയേയും എങ്ങനെ വേര്‍തിരിക്കണം എന്നതിന്റെ യുക്തി തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി ശരിയായി ആണോ ഉപയോഗിക്കുന്നത് എന്ന ചിന്ത യുവത്വത്തെ മാനസിക സമ്മര്‍ദത്തിലേക്ക് നയിക്കാം. ഈ സമ്മര്‍ദത്തെ യുവതീയുവാക്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നത് പ്രസക്തം തന്നെ. ഇത് അവരുടെ മാനസിക നിലയെ സ്വാധീനിക്കുകയും ചെയ്യും. ആരോഗ്യകരമായ മാനസിക നിലയുള്ള യുവത്വം താഴെപറയുന്ന കാര്യങ്ങളില്‍ വ്യക്തത പുലര്‍ത്തുന്നു.

നിയമങ്ങള്‍, സാമൂഹ്യ പെരുമാറ്റ ചട്ടങ്ങള്‍ എന്നിവയെ ബോധ്യത്തോടെ അനുസരിക്കുന്ന യുവത്വം ആരോഗ്യകരമായ മാനസികനില ഉള്ളവരാണ്. ഇവര്‍ മാതാപിതാക്കളുമായും അധ്യാപകരുമായും അടുത്തബന്ധം പുലര്‍ത്തും. അനുസരണയെന്നത് ഇവര്‍ ബോധപൂര്‍വം തങ്ങളുടെ നന്മയ്ക്ക് ഉതകുന്നതാണ് എന്ന ബോധ്യത്തോടെ ചെയ്യുന്നതാണ്. ഇത് അവരെ വളര്‍ത്തുന്നു. ഇത് അന്ധമല്ല. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതിരിക്കലും അല്ല.

താന്‍ ഈ ലോകത്തില്‍ ജനിച്ചത് വിജയിക്കാനാണ് എന്നും അതിലൂടെ തന്റെ കുടുംബത്തെയും നാടിനെയും സമൂഹത്തെയും നന്മയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ താന്‍ ആവുന്നതൊക്കെ ചെയ്യുമെന്നും ഇത്തരക്കാര്‍ വിശ്വസിക്കുന്നു. ഒരു ജോലി അല്ലെങ്കില്‍ ക്രിയാത്മകമായി സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നു. ഇത് അവരെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നു. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, പുകവലി, അസാന്മാര്‍ഗിക കൂട്ടുകെട്ടുകള്‍ എന്നിവയൊക്കെ ലക്ഷ്യബോധമില്ലായ്മയുടെ ഫലം തന്നെയാണ്.

ആരോഗ്യകരമായ മാനസിക നിലയുടെ മറ്റൊരു സവിശേഷ ഗുണമാണ് ക്രിയാത്മകമായ സ്വയാവബോധവും തന്റെ കഴിവുകളെക്കുറിച്ചുള്ള വ്യക്തതയും. ഇത് ആത്മവിശ്വാസം യുവത്വത്തിന് പ്രദാനം ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends