Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുളികകള്‍ കഴിക്കേണ്ടത് എങ്ങനെ?

25 MARCH 2017 11:17 AM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗുളികകളും മരുന്നും എഴുതുമ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ അത് നിര്‍ദേശിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും എല്ലാം വയറ്റിലേക്കല്ലേ പോകുന്നത് എന്ന് ചിന്ത്ിക്കുന്നവുരം ഉണ്ട്. എന്നാല്‍ അങ്ങനെയല്ല. ഡോക്ടര്‍മാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക തന്നെവേണം. കാരണം എന്താന്ന് അറിയേണ്ടേ?

ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച് അല്‍പനേരത്തിനു ശേഷമോ കഴിക്കാന്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ പലതും വയറ്റില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവ ആയിരിക്കും. ആ പാര്‍ശ്വഫലങ്ങളുടെ ആഘാതം കുറയ്ക്കാന്‍ കൂടിയാണ് അവ ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. ചില വേദനാസംഹാരികളും ഏതാനും ആന്റിബയോട്ടിക്കുകളും ഇത്തരത്തില്‍ ആമാശയത്തിന്റെയും കുടലിന്റെയുമൊക്കെ ആന്തരിക സ്തരത്തെ ചെറിയതോതില്‍ ഉപദ്രവിക്കും. ആ ഉപദ്രവത്തിന്റെ അളവു കുറയ്ക്കാന്‍ ഭക്ഷണത്തോടൊപ്പം ആ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

നമ്മള്‍ കഴിക്കുന്ന മരുന്നുകള്‍ അന്നനാളത്തിന്റെ പല ഭാഗത്തുവച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ചിലത് ആമാശയത്തില്‍ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ചില മരുന്നുകള്‍ ആമാശയവും കടന്ന് കുടലിലേക്കു പോകും. അവിടെ വച്ചായിരിക്കും ആഗിരണം ചെയ്യപ്പെടുക. ഈ ആഗിരണം എങ്ങനെ ഏറ്റവും ഫലപ്രദമാക്കാം എന്നതാണ് വിവിധ മാര്‍ഗനിര്‍ദേശങ്ങളിലൂടെ ഡോക്ടര്‍മാര്‍ ഉറപ്പാക്കുന്നത്. ചില മരുന്നുകള്‍ വെറുംവയറ്റില്‍ കഴിക്കുന്നതായിരിക്കും ആഗിരണം ചെയ്യപ്പെടാന്‍ നല്ലത്. അതായത് ആമാശയത്തില്‍ മറ്റൊന്നും ഇല്ലാത്ത സാഹചര്യം. തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഇതിനൊരുദാഹരണമാണ്.

രാവിലെ ഭക്ഷണമൊന്നും കഴിക്കുന്നതിനു മുന്‍പ് ഇത് കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. ചില മരുന്നുകള്‍ ആമാശയത്തില്‍ ഭക്ഷണം ഉള്ളപ്പോഴായിരിക്കും ആഗിരണം ചെയ്യാന്‍ എളുപ്പം. അസിത്രോമൈസിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ചില മരുന്നുകള്‍ ആമാശയത്തില്‍നിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതില്‍ കുറവ് വരുത്തും. പ്രമേഹ ചികില്‍സയുടെ ഒരു ഭാഗമായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ തന്നെ ഈ മരുന്നുകളും കഴിക്കണം. മറ്റ് ആന്റി-ഡയബറ്റിക് മരുന്നുകള്‍ കഴിക്കുന്നതും ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതും ഒക്കെ ഭക്ഷണത്തിനു മുന്‍പാണ് വേണ്ടത്. കാരണം ഭക്ഷണം അകത്തെത്തുമ്പോള്‍ തന്നെ ഈ മരുന്നുകളും പ്രവര്‍ത്തിച്ചുതുടങ്ങണം. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends