Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിയും

09 MAY 2017 04:59 PM IST
മലയാളി വാര്‍ത്ത

വിഷാദരോഗമകറ്റാൻ മ്യൂസിക് തെറാപ്പി ഏറെ ഗുണകരം
സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിയും കഴിയുന്ന പോലെ മറ്റൊന്നിനും സാധിക്കില്ല എന്നത് തെളിയിക്കപ്പെട്ടതാണ്. സംഗീത പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. സംഗീതം വിഷാദ രോഗത്തെ അകറ്റും.
സംഗീത ചികിത്സയുടെ ചരിത്രമന്വേഷിച്ചാല്‍ ലോകത്തിന് പറയാന്‍ മനുഷ്യോല്‍പത്തിയോളം പഴക്കമുള്ള കഥകള്‍ പറയാനുണ്ടാകും. മരണാസന്നനായിരുന്ന രോഗിയെ ഭൈരവിരാഗം പാടി കേള്‍പിച്ച് ആരോഗ്യവാനാക്കിയ ത്യാഗരാജ സ്വാമികളുടെ കഥയും പുരാതന ഗ്രീസില്‍ പ്രസവ വേദന കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സംഗീത ചികിത്സയുമെല്ലാം അതില്‍ ചിലത് മാത്രം. രോഗങ്ങളെ വരുതിയിലാക്കാനും രോഗശാന്തിയ്ക്കും മരുന്നു മാത്രമല്ല സാധ്യമായ എല്ലാ വഴികളും വൈദ്യശാസ്ത്രം പരീക്ഷിക്കാറുണ്ട്. മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് മറ്റ് പല ചികിത്സാ രീതികളും വിജയിച്ച ചരിത്രം വൈദ്യശാസ്ത്രത്തിന് പറയാനുമുണ്ട്. അത്തരത്തില്‍ രോഗ ചികിത്സയില്‍ വൈദ്യ ശാസ്ത്രത്തിന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് സംഗീതം. ആഗോളതലത്തില്‍ പല രോഗങ്ങള്‍ക്കും സംഗീത ചികിത്സ പ്രയോജനപ്പെടുത്തി വരുന്നു.


പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം സംഗീത ചികിത്സ വ്യാപകമായിരുന്നു. മനോ വികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമം ആണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. ഔഷധ ചികിത്സകളില്‍ പലപ്പോഴും രോഗശാന്തി ലഭിക്കുന്നത് ഈ നിയമത്തെ ആധാരമാക്കിയാണ്. മന്ത്രവാദമടക്കമുള്ള എല്ലാ ചികിത്സകളും ഉരുത്തിരിഞ്ഞതും വിജയം കാണുന്നതും, ഇതേ പ്രതിഭാസത്തെ ആശ്രയിച്ചു തന്നെ.
സംഗീതത്തിന് ഒരു വ്യക്തിയില്‍ വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ സാധിക്കും എന്ന സവിശേഷതയുണ്ട്. ചികില്‍സയില്‍ സംഗീതത്തെ ഉപയോഗിക്കാന്‍ കാരണവും ഇത് തന്നെ. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംഗീതം സ്വാധീനിക്കുന്നു. ഭാരതത്തില്‍ വേദങ്ങളുടെ ഉല്‍പത്തികാലം മുതല്‍ക്കു തന്നെ സംഗീതത്തിന് പ്രാധാന്യം ലഭിച്ചിരുന്നു. സാമവേദത്തില്‍ നിന്നും ഉദ്ഭവിച്ച സംഗീതത്തിന് ഭാരതീയ ചികിത്സാ രീതിയില്‍ വലിയ സ്ഥാനം ലഭിച്ചു. പൗരാണിക കാലം മുതല്‍ക്കു തന്നെ ഭാരതത്തില്‍ സംഗീത ചികിത്സ ആരംഭിക്കുന്നതിനും ഇത് കാരണമായി.


യുദ്ധത്തില്‍ മുറിവേറ്റു പിടയുന്ന യോദ്ധാക്കള്‍ക്ക് വേദന മറക്കുന്നതിന് സംഗീതം ഉപയോഗിച്ചിരുന്നു. ഇന്നത്തെ അനസ്‌തേഷ്യയുടെ ആദ്യ രൂപം. പിഗ് ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് തൊറപ്പി വിഭാഗത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഭൈരവിരാഗത്തിലൂടെ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദോളം, കല്യാണി, ശ്യാമ, ദേശ്, ഷണ്‍മുഖപ്രിയ എന്നീ രാഗങ്ങള്‍ താളവാദ്യങ്ങളില്ലാതെ കേല്‍ക്കുന്നത് രോഗികള്‍ക്ക് ആരോഗ്യം നല്‍കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ പ്ലേറ്റോ, കണ്‍ഫ്യൂഷ്യസ് തുടങ്ങിയ തത്വജ്ഞാനികള്‍ അന്നത്തെ ചക്രവര്‍ത്തിമാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സംഗീതം കേള്‍ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഭാരതീയ ആയുര്‍വേദ ചികിത്സാ വിധിയില്‍ അഷ്ടാംഗ ഹൃദയം പോലുള്ള ഗ്രന്ഥങ്ങളില്‍ പലതരം രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം സംഗീതചികിത്സയും നല്‍കിയിരുന്നതായി പറയപ്പെടുന്നു. ആയുര്‍വേദത്തില്‍ പറയപ്പെടുന്ന മൂന്നു ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയ്ക്ക് സംഗീത ചികിത്സ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദ ചികിത്സാ ക്രമത്തില്‍ ഹിന്ദുസ്ഥാനി സംഗീതം വലിയ സ്വാധീനം ചെലുത്തുന്നു.
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് സംഗീതം അത്യാന്താപേക്ഷിതമാണ്. ഗര്‍ഭിണികള്‍ സംഗീതം കേള്‍ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുമെന്നും ഗര്‍ഭിണിയുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്നും പറയുന്നു. ഒരേ സംഗീതം ഓരോരുത്തരിലും പല രീതിയിലാണ് പ്രതിഫലിക്കുന്നത്. അതിന് കാരണം സംഗീത വീചികള്‍ മനുഷ്യന്റെ ഞരുമ്പുകള്‍ വഴി വളരെ ലോലമായ കര്‍ണപുടത്തില്‍ കൂടി പ്രവേശിക്കുമ്പോള്‍ തലച്ചോറില്‍ പ്രത്യേക തരത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. സംഗീത ചികിത്സ പല മേഖലകളിലേക്കും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് സംഗീതം ഗുണം ചെയ്യുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. പ്രപഞ്ചത്തിന്റെ സര്‍വ്വവും സംഗീതാത്മകമാണ്. അതുതന്നെയാണ് മരുന്നുകള്‍ പരാജയപ്പെടുന്നിടത്ത് സംഗീതം വിജയം നേടുന്നതിന്റെയും അടിസ്ഥാനം.
രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയതായിയുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സാം പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends