Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

നമ്മുടെ കുട്ടികളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാം

03 JUNE 2017 03:47 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ലഹരിയായി മാറിയിരിക്കുന്നു. ഇപ്പോൾ മദ്യപാനം ഏതാണ്ട് സാധാരണമായി കഴിഞ്ഞിരിക്കുന്നു. സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും മദ്യപാന രംഗങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കുടുംബസമേതം ഇത്തരം രംഗങ്ങള്‍ ആസ്വദിക്കുമ്പോള്‍ മദ്യപാനം അത്ര വലിയ തെറ്റല്ല എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്.മദ്യപാനത്തെപ്പറ്റിയുളള സംഭാഷണങ്ങള്‍ക്കും രഹസ്യ സ്വഭാവം ഇല്ലാതായി ഏത് ചടങ്ങുകള്‍ക്കും രണ്ടെണ്ണം അടിക്കുക പൊതു സ്വീകര്യമായ പ്രവൃത്തിയായി മാറിയിട്ടുണ്ട്. പിതാവിന്റെ മദ്യപാനം കണ്ടു പരിചയിച്ച ആണ്‍കുട്ടികള്‍(പെൺകുട്ടികളും) രഹസ്യമായി പരീക്ഷിച്ച് നോക്കുന്നു. ആദ്യം തോന്നുന്ന അരുചി പതുക്കെ പതുക്കെ ലഹരിക്ക് വഴിമാറുന്നു.

ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനോ ബോധ്യപ്പെടുത്തി പിന്‍തിരിപ്പിക്കാനോ ഉളള ധാര്‍മികത രക്ഷിതാക്കൾക്കും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഫലമോ? കുട്ടികൾ മദ്യപാനത്തിന്റെ ലഹരി പോരാഞ്ഞു മയക്കുമരുന്നിലേക്ക് കടക്കുന്നു. കുട്ടികള്‍ അവരുടെ വഴിക്ക് സഞ്ചരിക്കുന്നു.കൃത്യമായ ബോധവൽക്കരണവും ചികിത്സയും ഇല്ലെങ്കിൽ ഇത് അവരെ കൊണ്ടുചെന്നെത്തിക്കുന്നത് ലഹരിയുടെ മായിക വലയത്തിലായിരിക്കും

ഇന്ന് പൊതുവെ രക്ഷിതാക്കളിൽ കാണുന്ന പ്രവണതയാണ് മക്കളെ പോക്കറ്റ് മണി കൊടുത്ത് സന്തോഷിപ്പിക്കുക എന്നത്. വേണ്ടതിനും വേണ്ടാത്തതിനും പണം കൊടുക്കുന്ന അമ്മമാർ പക്ഷെ അറിയുന്നില്ല അവർ മക്കളോട് ചെയ്യുന്നത് ഏറ്റവും വലിയ ക്രൂരതയാണെന്ന്. കയ്യിലുള്ള പണം എന്ത് ചെയ്യുന്നു എന്ന് ചോദിക്കാനും രക്ഷിതാക്കൾ മറന്നുപോകുന്നു. ആവശ്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം കുട്ടികൾക്ക് പണം കൊടുക്കുക.കൂടുതല്‍ പണത്തിന്റെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ നേരിട്ടു നടത്തിക്കൊടുക്കാൻ ശ്രദ്ധിക്കണം.

കൃത്യമായ ഇടവേളകളില്‍ ഒരു രസത്തിനും അല്പം സാഹസികതയ്ക്കും വേണ്ടി കൂട്ടുകാര്‍ കൂടി ബിയര്‍ കഴിച്ച് തുടങ്ങുന്നു. ക്രമേണ കഞ്ചാവ് പോലെയുളള വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന മനസ്സിന്റെയും ശരീരത്തിന്റെയും ഭാരക്കുറവ് ആസ്വദിച്ച് തുടങ്ങുന്നു. കഞ്ചാവും മദ്യവും ഒറ്റയ്ക്കുണ്ടാക്കുന്ന പ്രശ്‌നത്തേക്കാള്‍ പതിന്മടങ്ങ് ഭീകരമാണ് ഇവ ഒത്തു ചേര്‍ന്നാല്‍ . മറ്റ് ലഹരി വസ്തുക്കളെപ്പറ്റിയുളള അറിവ് മുതിര്‍ന്ന കുട്ടികളില്‍ നിന്നും അവര്‍ക്കിടയിലുളള ഏജന്റുമാരില്‍ നിന്നും നേടുന്നു. ക്രമേണ ലഹരിക്ക് അടിമയായി മാറുന്നു. മിക്കവാറും ഈ നിലയില്‍ എത്തിയ ശേഷമാണ് രക്ഷിതാക്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്.

കുറ്റബോധം,വ്യക്തിത്വ വൈകല്യം ,വിഷാദം,ചെറിയ വിഷമം പോലും താങ്ങാനാവത്ത അവസ്ഥ.ഉത്കണ്ഠ ,ആത്മഹത്യാ പ്രവണത,ഓര്‍മ്മക്കുറവ്,ഏകാന്തത ഇഷ്ടപ്പെടുകയും സ്വയം ഉള്‍വലിയുകയും ചെയ്യുന്ന അവസ്ഥ.ഏകാഗ്രതക്കുറവ്, ക്ഷീണം ,മടി,ഉറക്കക്കുറവ്,പഠനത്തില്‍ പെട്ടെന്ന് പിന്നോട്ട് പോവുക,അമിത ദേഷ്യം,അസ്വഭാവിക പെരുമാറ്റ രീതികള്‍ വീട്ടുകാരോട് അടുപ്പം കുറയല്‍ ബന്ധുക്കളെ അഭിമുഖികരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കാണുമ്പോൾ അതിനെ വളരെ ഗൗരവമായി തന്നെ എടുക്കണം.

കുട്ടികളുമായി മാതാപിതാക്കൾക്ക് നല്ല ആശയ വിനിമയം ഉണ്ടായിരിക്കണം. അവരുടെ കൂട്ടുകാർ ആരാണെന്നും അവരുടെ പശ്ചാത്തലവും മനസ്സിലാക്കണം. ചീത്ത കൂട്ട് കെട്ടുകളിൽ നിന്ന് വിട്ടു നിൽക്കാൻ അവരെ പ്രേരിപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.

പൊതുവെ കുട്ടികൾ അച്ഛനെയാണ് റോൾ മോഡലായി കാണുക. അതുകൊണ്ടു തന്നെ മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ അച്ഛനുള്ള പങ്ക് വളരെ വലുതാണ്. മുഴുക്കുടിയനായ അച്ഛന്റെ മകൻ മദ്യപിക്കുന്നതിനെ കുറ്റം പറയാനാവില്ലല്ലോ?

അദ്ധ്യാപകര്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ടവരാണെന്ന ബോധം ഉള്‍കൊണ്ട് അവർക്ക് സ്‌നേഹവും കരുതലും നൽകണം . രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ സ്‌നേഹിക്കാനും ആ സ്‌നേഹം അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കണം
ഒരു സഹായിയായി,താങ്ങായി കരുതലുളളവരായി തങ്ങളുണ്ടെന്ന് കുട്ടികള്‍ക്ക് ധൈര്യം കൊടുക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം.

ഇപ്പോഴത്തെ ഉദ്യോഗസ്ഥ അണു കുടുംബങ്ങളിലെ ഏറ്റവും രൂക്ഷമായ പ്രശ്നം കുട്ടികൾ സ്‌കൂൾ വിട്ടു വീട്ടിൽ വരുന്ന സമയം വീട്ടിൽ ആരുമുണ്ടാകില്ല എന്നതാണ്. പിന്നെ ഒരു വഴി കുട്ടികളെ ട്യൂഷനു അയക്കുക എന്നതാണ്. എന്നാൽ കൃത്യമായി കുട്ടി അവിടെ എത്തുന്നുണ്ടോ എന്ന് പലപ്പോഴും അന്വേഷിക്കാനുള്ള സമയം മാതാപിതാക്കൾക്ക് ഉണ്ടാകാറില്ല. കുട്ടികള്‍ പകല്‍ എന്തു ചെയ്യുന്നു എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. സ്‌കൂള്‍ ട്യൂഷന്‍ സമയവും യാത്ര സമയവും കഴിഞ്ഞ് കുട്ടി എത്തിയില്ലങ്കില്‍ അതിനു പറയുന്ന കാരണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണം.വീട്ടിലെത്തുമ്പോള്‍ കുട്ടിയുടെ മുഖവും പെരുമാറ്റവും ഗന്ധവും ശ്രദ്ധിക്കുക.എന്നാല്‍ ഇതെല്ലാം സംശയത്തോടെയാമെന്ന് അവര്‍ക്ക് തോന്നരുത്.

10 വയസ്സു മുതലെങ്കിലും കുട്ടികളോട് സൗഹ്യദത്തോടെ
പെരുമാറണം.അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം. ഭാവനകളെ പരിഗണിക്കണം. തമാശകള്‍ കേട്ട് ചിരിക്കണം. തീരുമാനങ്ങളില്‍ പങ്കാളിയാവണം .വീട്ടില്‍ പരിഗണനയുണ്ടന്ന് അവര്‍ക്ക് ബോധ്യപ്പെടണം.എല്ലാം അമ്മയോട്, അച്ഛനോട് പറയാം എന്ന ധൈര്യമുണ്ടാക്കണം.

ജൈവശാസ്ത്രപരമായി ആണ്‍കുട്ടികള്‍ അമ്മയോടും പെണ്‍കുട്ടികള്‍ അച്ഛനോടും അടുപ്പം കൂടുതാലായിക്കും ഈ അടുപ്പത്തെ സൗഹൃദമായി രൂപപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്.

കാലോചിതമായുണ്ടാവുന്ന മാറ്റങ്ങള്‍ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. അതിനുളള അറിവും കഴിവും മാതാപിതാക്കള്‍ക്ക് ഇല്ലെങ്കില്‍ ഒരു കൗണ്‍സിലിംഗിന് കൊണ്ടു പോകണം .നല്ല സംസ്‌കാരവും സമൂഹത്തില്‍ തങ്ങള്‍ക്കുളള സ്ഥാനവും നല്ലതും ചീത്തയും എന്തല്ലാമാണെന്നും പറഞ്ഞു കൊടുക്കണം.

തെറ്റിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ആ പ്രലോഭനത്തെ എതിര്‍ക്കാനും അതിജീവിക്കാനും ഉപകരിക്കുന്ന തരത്തിലുളള കൗണ്‍സിലിംഗ് ഫലപ്രദമാണ്
ഇന്ന് പല സ്‌കൂളിലും കൗണ്‍സിലിംഗ് നടത്തുന്നുണ്ട് .എന്നാല്‍ അവയെല്ലാം അത്ര മാത്രം വൈദഗ്ദ്ധ്യമുളളതായി തോന്നുന്നില്ല .അതിനാല്‍ ചില അവസരങ്ങളിലെങ്കിലും വിപരീത ഫലം കാണാറുണ്ട് മദ്യപാനത്തിന്റെ ദോഷങ്ങളെപ്പറ്റി മനസ്സിലാക്കുമ്പോള്‍ അതിത്രയേയുളേളാ അവിടെ വരെ എത്താതെ നോക്കിയാല്‍ പോരെ എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട് .അതിനാല്‍ ധാര്‍മ്മികതയും സംസ്‌കാരവും സംയോജിപ്പിച്ച് വ്യക്തി ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അന്തസ്സ് നിലനിര്‍ത്തി ജീവിക്കാനുളള ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

ലഹരിയോട് തോന്നാനിടയുളള ആസക്തി പഠനത്തിലേക്ക് തിരിച്ചു വിടാൻ അദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ട്. .പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന പതിവ് പല്ലവി മാറ്റി കേള്‍ക്കാന്‍ സാധ്യതയുളള നല്ല കാര്യങ്ങള്‍ പറയണം. അധ്യാപകര്‍ വീട്ടിന് പുറത്തുളള ആശ്രയമാണെന്ന് കുട്ടികള്‍ക്ക് ബോധ്യമാവണം.

മാസത്തില്‍ ഒരു തവണയെങ്കിലും ക്‌ളാസ്സ് ടീച്ചറുമായി കുട്ടിയുടെ സ്‌കൂളിലെ പെരുമാറ്റവും പഠനവും വിലയിരുത്തണം. അച്ഛന്‍ റോള്‍ മോഡലാവുക. കുടുംബ പാരമ്പര്യവും അന്തസ്സും സമൂഹത്തിലുളള സ്ഥാനവും ബോധ്യപ്പെടുത്തി മക്കളെ വളര്‍ത്താൻ മാതാപിതാക്കൾക്ക് കഴിയണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (3 minutes ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (10 minutes ago)

‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...  (19 minutes ago)

അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...  (35 minutes ago)

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (1 hour ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (1 hour ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (2 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (3 hours ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (3 hours ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (3 hours ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (4 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (4 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (4 hours ago)

Malayali Vartha Recommends