Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

12 SEPTEMBER 2017 11:37 AM IST
മലയാളി വാര്‍ത്ത

ചെമ്പു പാത്രത്തില്‍ വെള്ളം പിടിച്ചു വച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. ആയുര്‍വേദത്തില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്. ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചെമ്പ് ആവശ്യമാണ് എന്നതാണ് പ്രധാന വസ്തുത. കോശങ്ങളുടെ രൂപീകരണത്തിനും, ഇരുമ്പിന്റെ ആഗിരണത്തിനും ചെമ്പ് അനിവാര്യമാണ്. ഇത് വഴി അനീമിയ തടയാനുമാകും. ചെമ്പ് രക്തസമ്മര്‍ദ്ധത്തെയും, ഹൃദയമിടിപ്പിനെയും നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍, െ്രെടഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കും. രക്തക്കുഴലുകളില്‍ മാലിന്യങ്ങളടിഞ്ഞ് തടസ്സങ്ങളുണ്ടാവാതെ ഹൃദയത്തിലേക്ക് സുഗമമായി രക്തം എത്താന്‍ ചെമ്പ് സഹായിക്കും.

വേദനയെ തടയാനുള്ള ശക്തമായ ഘടകങ്ങള്‍ ചെമ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് വഴി സന്ധിവാതം, വാതം മൂലമുള്ള സന്ധികളിലെ വേദന തുടങ്ങിയവക്ക് ശമനം ലഭിക്കും. ചെമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നത് വഴി വേദനയ്ക്ക് ആശ്വാസം നേടാനാവും. ആയുര്‍വേദമനുസരിച്ച് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലനപ്പെടുത്താന്‍ സഹായിക്കും. ചെമ്പില്‍ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊര്‍ജ്ജം പ്രവേശിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ചെമ്പ് പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം 'താമര ജലം' എന്നാണ് വിളിക്കപ്പെടുന്നത്. വെള്ളം എട്ട് മണിക്കൂറെങ്കിലും പാത്രത്തില്‍ സൂക്ഷിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഫലം നല്കുക. അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും. പതിവായി ധാരാളം വെള്ളം കുടിക്കുക.

പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും. തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്‌നമാണ് ശരീരത്തില്‍ ചെമ്പിന്റെ അളവ് കുറവ്. ചെമ്പിന്റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ചെമ്പ് ഒലിഗോഡൈനാമിക് സ്വഭാവമുള്ളതാണ്. അതായത് ബാക്ടീരിയകളെ നീക്കാനുള്ള ലോഹങ്ങളുടെ കഴിവ്. ഇത് ബാക്ടീരീയ വഴി സാധാരണയായുണ്ടാകുന്ന അതിസാരം, വയറുകടി, മഞ്ഞപ്പിത്തം എന്നിവ തടയാനാകും. പ്രായത്തിന്റെ അടയാളങ്ങളെ ചെറുക്കാന്‍ ചെമ്പ് കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന ഘടകങ്ങളുള്ള ചെമ്പ് ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ചെറുക്കും. ചര്‍മ്മത്തില്‍ വരകള്‍ വീഴുന്നത് തടയാന്‍ ചര്‍മ്മ കോശങ്ങളെ ശക്തിപ്പെടുത്തുന്നത് വഴി സാധിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (41 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (43 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends