Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സിസേറിയന്‍ കഴിഞ്ഞ് ഇത് ഒഴിവാക്കൂ...

27 JANUARY 2018 12:18 PM IST
മലയാളി വാര്‍ത്ത

സ്വാഭാവിക പ്രസവത്തിൽ നിന്നും വ്യത്യസ്തമായി , ഗർഭിണിയുടെ അടിവയറും ഗർഭപാത്രവും കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. ചാപിള്ളയെ, പുറത്തെടുത്ത്‌ അമ്മയുടെ ജീവൻ രക്ഷിക്കാനായി ഈ രീതി പണ്ടേ നിലവിലുണ്ടായിരുന്നു. ചില അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ തന്നെ സിസേറിയന്‍ വേണമെന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇന്നു പല സ്ത്രീകളും സാധാരണ പ്രസവത്തിന് കാത്തുനില്‍ക്കാന്‍ തയാറല്ല. സിസേറിയന്‍ വേണമെന്നു വാശി പിടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സിസേറിയന്‍ കഴിയുന്ന സ്ത്രീകൾക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും.

സിസേറിയന്‍ കഴിഞ്ഞാൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല കാര്യങ്ങളിലും നിയന്ത്രണം അത്യാവശ്യമാണ്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ഭക്ഷണശീലവും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സിസേറിയന്റെ മുറിവ് പൂര്‍ണമായും ഉണങ്ങുന്നത് വരെയെങ്കിലും അല്പം ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ധാരാളം വെള്ളം കുടിയ്ക്കുക. പ്രസവശേഷമുള്ള വെള്ളം കുടി കുറച്ചാല്‍ അത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് അടിവയറ്റില്‍ മര്‍ദം പ്രയോഗിയ്ക്കാന്‍ നിര്‍ബന്ധിതമാക്കും.

സിസേറിയൻ കഴിഞ്ഞ് ഉടൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ഇത് മുറിവ് പൊട്ടുന്നതിനും അണുബാധ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നതിനും കാരണമാകുന്നു. പലപ്പോഴും ഇത് കൂടുതല്‍ പ്രശ്‌നങ്ങളും വേദനയുമുണ്ടാക്കും. ഒരിക്കലും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇത് പലപ്പോഴും സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. ചുമക്കുമ്പോള്‍ അത് പല വിധത്തില്‍ അടിവയറ്റില്‍ മര്‍ദ്ദം കൂടാൻ കാരണമാകും. എന്നാല്‍ ഇത് അടിവയറ്റിലെ മുറിവു വേദനിപ്പിയ്ക്കും. സ്റ്റിച്ചിന് പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് ചുമ വരാതിരിക്കാൻ ശ്രദ്ധിക്കുക.

കഴിയുന്നതും ഏണിപ്പടികൾ കയറിയിറങ്ങരുത്. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സ്റ്റെയര്‍കേസ് കയറുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇതുണ്ടാക്കുന്നു. എണ്ണമയമുള്ള ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് താമസമുണ്ടാക്കും. അതുകൊണ്ട് തന്നെ ഭ്ക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം.

ഭാരമേറിയ സാധനങ്ങള്‍ എടുക്കരുത്. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല മുറിവ് പൊട്ടാനും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അണുബാധയുണ്ടാവാനും സാധ്യതയുണ്ട്. സിസേറിയന്‍ കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മതിയാകും. മുറിവില്‍ യാതൊരു കാരണവശാലും വെള്ളമാകരുത്. അല്‍പദിവസങ്ങള്‍ക്കു ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം. അല്ലെങ്കില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends