Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഏമ്പക്കം ഇല്ലാതാക്കാൻ...

07 FEBRUARY 2018 02:15 PM IST
മലയാളി വാര്‍ത്ത

ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം. ഭക്ഷണത്തെ വായിൽ നിന്നും ആമാശയത്തിലേക്കെത്തിക്കുന്ന അന്നനാളം നാക്കിനു പിന്നിൽ തുടങ്ങി ആമാശയത്തിൽ അവസാനിക്കുന്നു. ശ്വാസനാളത്തിന്റേയും, അന്നനാളത്തിന്റേയും പ്രവേശനകവാടങ്ങൾ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ശ്വാസനാളം എല്ലായ്പ്പോഴും തുറന്നുകിടക്കുന്നു. എന്നാൽ അന്നനാളം ഭക്ഷണം ഇറക്കേണ്ട സാഹചര്യത്തിൽ മാത്രം തുറക്കുകയും അതേസമയം ശ്വാസനാളം അടക്കുകയും ചെയ്യുന്നു.

ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും കുറേശ്ശെ വായു അന്നനാളം വഴി ആമാശയത്തിൽ എത്തുന്നുണ്ട്(ഭക്ഷണപദാർത്ഥങ്ങളിൽ തന്നെ വായുവിന്റെ അംശം അടങ്ങിയിരിക്കുന്നുണ്ട്). ഈ വായുവിനെ കൂടാതെ ദഹനപ്രക്രിയകളിൽ ഉണ്ടാകുന്ന വാതകങ്ങളും ആമാശയത്തിൽ ഉണ്ടാകും. ആമശയത്തിൽ നിന്നും അന്നനാളത്തിലേക്കുള്ള പ്രവേശനകവാടം സാധാരണഗതിയിൽ അടഞ്ഞിരിക്കുകയാണ് ചെയ്യുക എന്നാൽ, ആമാശയത്തിലെ വാതകങ്ങളുടെ അളവും സമ്മർദ്ദവും ഈ കവാടവും, മേൽഭാഗത്തെ കവാടവും തള്ളിത്തുറന്ന് വായയിലൂടെ ശബ്ദത്തോടുകൂടി പുറത്ത് കടക്കുന്നു. നിമിഷനേരംകൊണ്ട് തന്നെ ഏമ്പക്കത്തെ ഇല്ലാതാക്കാൻ വീട്ടിൽ ചെയ്യാവുന്ന മാർഗ്ഗങ്ങളുണ്ട്.

വെളുത്തുള്ളിയുടെ ഒരു അല്ലി വിഴുങ്ങിയിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദം. വെളുത്തുള്ളി ദഹനം മെച്ചപ്പെടുത്തുകയും ഏമ്പക്കം സ്വാഭാവികമായി കുറയ്ക്കുകയും ചെയ്യും. ഏമ്പക്കത്തെ അകറ്റാന്‍ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ ഫലമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പാപ്പെയ്ന്‍ എന്ന എന്‍സൈം ഏമ്പക്കത്തിന് കാരണമാകുന്ന ഉദര പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും. പപ്പായ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നാരങ്ങ നീരും ബേക്കിങ് സോഡയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏമ്പക്കത്തില്‍ നിന്നും പെട്ടന്ന് ആശ്വാസം നല്‍കും. ഇതും ദഹനത്തിന് നല്ലതാണ്. ഏലക്ക ദഹനം മെച്ചപ്പെടാന്‍ ഇത് സഹായിക്കും. വായു ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ ഇവ ദഹിപ്പിക്കുകയും അങ്ങനെ ഏമ്പക്കം കുറയ്ക്കുകയും ചെയ്യും. 1 ടീസ്പൂണ്‍ ഏലക്ക 1 കപ്പ് വെള്ളത്തിലിട്ട് 10 മിനുട്ട് തിളപ്പിക്കുക. ഊണിന് മുമ്പ് ഇത് കുടിക്കുന്നത് അമിതമായ ഏമ്പക്കം കുറയ്ക്കും.

ഒരു ചെറിയ പാത്രം തൈര് ആഹാരത്തിനൊപ്പം കഴിക്കുക എന്നത് പരമ്പരാഗത ഇന്ത്യന്‍ ശൈലിയാണ്. തൈര് ദഹനത്തിന് നല്ലതാണ് എന്നതാണ് ഇതിന് കാരണം. ഇതിലെ സജീവ ബാക്ടീരിയകള്‍ കുടലിലെയും അന്നനാളത്തിലെയും അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കും. നിങ്ങള്‍ക്ക് ലാക്‌റ്റോസ് പറ്റില്ല എങ്കില്‍ ലെസ്സി, മോര് എന്നിവ പകരം ഉപയോഗിക്കാം. ഉലുവ 2-3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിട്ട് വെറും വയറ്റില്‍ കഴിക്കുക. ഏമ്പക്കത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിന് പുറമെ വായ് നാറ്റവും അകറ്റും. കര്‍പ്പൂര തുളസി ഏമ്പക്കത്തിനുള്ള ഏറ്റവും മികച്ച വീട്ടു മരുന്നുകളില്‍ ഒന്നാണിത്. ഒരു കപ്പ് തിളച്ച വെള്ളത്തില്‍ കുറച്ച് കര്‍പ്പൂര തുളസിയുടെ ഇലകള്‍ ഇട്ട് 5 മിനുട്ട് ഇളക്കുക. കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുക.

അന്നനാളത്തെ ശാന്തമാക്കാനും ഏമ്പകം സ്വാഭാവികമായി കുറയ്ക്കാനും ജീരകം സഹായിക്കും. സാലഡില്‍ ചേര്‍ത്തും വെറുതെയും ജീരകം കഴിക്കാം. അയമോദകം കടകളില്‍ നിന്നും എളുപ്പം വാങ്ങാന്‍ കിട്ടുന്നവയാണ് ഇവയെല്ലാം . അത്താഴത്തിന് ശേഷം ഇവ വായിലിട്ട് ചവച്ചാല്‍ ഏമ്പക്കത്തിന് ആശ്വാസം ലഭിക്കും. അന്നനാളത്തില്‍ നിന്നും വായുവിനെ പുറം തള്ളാന്‍ ഇവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ ഒരു നുള്ള് കായം ഇട്ട് ആഹാരത്തിന് മുമ്പ് കുടിക്കുക. വയര്‍ തിങ്ങി നിറയുന്നതിന് ഇത് ആശ്വാസം തരും. ഏമ്പക്കം ഇല്ലാതാക്കാനും ഇത് ഉത്തമമാണ്. കാമോമില്‍ ടീ വയറ് വേദനയ്ക്കും ഏമ്പക്കത്തിനും ആശ്വാസം ലഭിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഔഷധമാണിത്. ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കാമോമില്‍ ടീ കുടിക്കുക. ഇഞ്ചി ഏമ്പക്കത്തിന് വളരെ പെട്ടന്ന് ആശ്വാസം നല്‍കും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആഹാരത്തിന് മുമ്പ് ഇഞ്ചി കഷായം അല്ലെങ്കില്‍ ഇഞ്ചി ക്യാപ്‌സ്യൂള്‍ കഴിക്കുക. ഇഞ്ചി കഷ്ണം ചവയ്ക്കുന്നതും ഏമ്പക്കം വരാതിരിക്കാന്‍ നല്ലതാണ്. ഇഞ്ചിയുടെ രുചി സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇഞ്ചി ചെറുതായിട്ടരിഞ്ഞ് ചൂടുവെള്ളത്തിലിട്ട് തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുക. മുകളിൽ പറഞ്ഞവ നിമിഷനേരംകൊണ്ടുതന്നെ ഏമ്പക്കത്തെ ഇല്ലാതാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (1 hour ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (3 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (3 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (4 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (4 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (6 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (6 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (7 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (8 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (9 hours ago)

Malayali Vartha Recommends