Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

നടുവേദന മാറാൻ...

10 FEBRUARY 2018 02:17 PM IST
മലയാളി വാര്‍ത്ത

തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്. അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലം നടുവേദന ഉണ്ടാകാറുണ്ട്. മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍.

90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി. കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി. യുവാക്കളില്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രധാന മരുന്നു വ്യായാമം തന്നെയാണ്.

ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നടുവേദനയെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ. നടുവിന്‍റെ മസിലിനു ശക്തി കൂട്ടുന്ന വ്യായാമം എല്ലാ ദിവസവും ചെയ്യണം. ഒരിക്കല്‍ വേദന വന്നവര്‍ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശ പ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ. വെയില്‍ കൊള്ളുന്നത് നല്ലതാണ്. നടത്തമാണ് നടുവിന് ഏറ്റവും നല്ല വ്യായാമം. ദിവസവും അരമണിക്കൂര്‍ നടന്നാല്‍ നടുവേദനയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം. കൂടുതല്‍ ബലം പിടിക്കാതെ നടക്കാന്‍ ശീലിക്കണം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ബാക്ക് സപ്പോര്‍ട്ടുള്ള കസേരകള്‍ ഉപയോഗിക്കണം. ഇടയ്ക്ക് അല്‍പം എഴുന്നേറ്റു നടക്കണം.

തടി കുറഞ്ഞാല്‍ തന്നെ വേദന പമ്പ കടക്കും. അമിത വണ്ണമുളളവര്‍ എന്തു വില നല്‍കിയും തടി കുറയ്ക്കുക. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ കാത്സ്യം അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. സാധാരണ നടുവേദനയ്ക്ക് വ്യായാമവും വിശ്രമവും തന്നെയാണ് ചികിത്സ. കുറച്ചു കൂടി കടുത്തതാണെങ്കില്‍ മരുന്നും കുത്തിവയ്പ്പും എടുക്കാം. വയറിലെ അസുഖം കാരണമാണ് വേദന വരുന്നതെങ്കില്‍ ആദ്യം ചികിത്സ ആ രോഗങ്ങള്‍ക്ക് വേണം. നടുവേദന മൂലം കാലുകള്‍ക്ക് തളര്‍ച്ച വരുക, എല്ല് തെന്നി നീങ്ങുക തുടങ്ങിയ അവസ്ഥയുണ്ടെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ആയുര്‍വേദത്തില്‍ നിരവധി ചികിത്സകളാണ് വേദനയ്ക്കുള്ളത്. ആയുര്‍വേദം പലപ്പോഴും മറ്റുള്ള ചികിത്സകളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി കാണാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends