ജാനുശീര്‍ഷാസനം

ആധുനിക ജീവിതത്തില്‍ വര്‍ദ്ധിച്ചു വരുന്ന രോഗാവസ്ഥകളായ പുറം വേദന, കാല്‍മുട്ട് വേദന,കൈമുട്ട് വേദന എന്നിവയില്‍ നിന്നും ശമനം നേടുന്നതിന് പറ്റിയ ഒരു ആസനമാണ് ജാനുശീര്‍ഷാസനം. ഈ ആസനം ആരംഭിക്കുന്നതിനായി ആദ്യം ഇരുകാലുകളും നീട്ടിവെക്കുക. തുടര്‍ന്ന് ഇടതുകാല്‍ മടക്കുക. രണ്ടു കൈകള്‍ക്കൊണ്ടും വലതുകാലിന്റെ വിരലുകളില്‍ പിടിക്കുക.അകത്തേക്ക് ശ്വാസമെടുത്തശേഷം ശ്വാസം പുറത്തേക്ക് വിട്ടുക്കൊണ്ട് മുന്നോട്ടു കുനിയുക. കഴിയാവുന്നത്ര തല താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കണം. നെറ്റികൊണ്ട് കാല്‍മുട്ടില്‍ സ്‌പര്‍ശിക്കുക.തുടര്‍ന്ന് രണ്ടു കൈമുട്ടുകളും കാലിന്റെ അപ്പുറവും ഇപ്പുറവുമായി നിലത്ത് സ്‌പര്‍ശിക്കുക. ഇതു പോലെ ഇടതു കാലിലും ആവര്‍ത്തിക്കുക. ഇത് ചെയ്യുന്നതോടെ പേശികളുടെ ശക്തി വര്‍ദ്ധിക്കും.
https://www.facebook.com/Malayalivartha