നടുവേദനയും അര്‍ധ ചക്രാസനവും

നടുവേദനയ്‌ക്ക് ഒരളവുവരെ ആശ്വാസം പകരാന്‍ അര്‍ധ ചക്രാസനം പോലുളള യോഗമുറള്‍ക്ക് കഴിയും. അസിഡിറ്റി ഗ്യാസ് എന്നീ പ്രശ്‌നം ഉളളവര്‍ക്കും ഇത് നല്ലതാണ്. ഉപ്പുറ്റകള്‍ ചേര്‍ത്തുവച്ച് പാദങ്ങള്‍ അകത്തി നിവര്‍ന്നു നില്‍ക്കുക. കൈകള്‍ ഇരുവശങ്ങളിലും നിവര്‍ത്തി ഇളച്ച് ഇടുക. സാധാരണ പോലെ ശ്വാസോഛ്വാസം രണ്ടു മൂന്ന് തവണ നടത്തുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക.
ഇരുകൈകളും ഇരു ചെവികളില്‍ മുട്ടുന്നതരത്തില്‍ പിടിക്കുക. കൈകള്‍ പരമാവധി ഉര്‍ത്തിയ ശേഷം നിശ്വസിക്കുക. തുടര്‍ന്ന് ഇതേ അവസ്ഥയില്‍ നിന്നും കൊണ്ടു തന്നെ ശ്വസം അകത്തേയ്‌ക്ക് എടുക്കുക. പിന്നിലേക്ക് അല്‌പം വളയുക തുടക്കത്തില്‍ നാലഞ്ച് സെക്കന്‍ഡ് ഇങ്ങനെ നില്‍ക്കുക. പിന്നീടിത് പതിനഞ്ച് സെക്കന്‍ഡോളം ആക്കാം. തുടര്‍ന്ന് ശ്വാസം പുറത്തേയ്‌ക്ക് വിട്ടുകൊണ്ട് നിവര്‍ന്ന് പൂര്‍വ്വസ്ഥിതിയില്‍ ആകുക. അപ്പോഴും കൈകള്‍ ഉയര്‍ത്തി തന്നെ പിടിക്കുക. തുടര്‍ന്ന് ശ്വാസം അകത്തേയ്‌ക്ക് എടുക്കുക. ഇനി ശ്വാസം പുറത്തക്ക് വിട്ടുകൊണ്ട് കൈകള്‍ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുക തുടര്‍ന്ന് സാധാരണ് പോലെ രണ്ടു മൂന്നുതവണ ശ്വാസാഛ്വാസം നടത്തി റിലാക്‌സ് ചെയ്യുക. പിന്നീട് പായില്‍ നിവര്‍ന്ന് കിടന്ന് നിലാക്‌സ് ചെയ്യാം.തുടക്കത്തില്‍ ഇങ്ങനെ രണ്ടു പ്രവശ്യം വീതം ചെയ്യുക. ക്രമേണ ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാം.
https://www.facebook.com/Malayalivartha