Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഗ്‌ളാമര്‍ കൂട്ടാന്‍ ഗ്ലാസ്സുകള്‍

16 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത


നിരയായി മേഞ്ഞ ഓടുകള്‍ക്കിടയില്‍നിന്ന് ഒന്നു മാറ്റി പകരം ഒരു കഷണം ഗ്ലാസ് ഇട്ട് മുറിക്കുള്ളിലേക്ക് വെളിച്ചത്തെ ക്ഷണിക്കുന്നത് പഴയ വീടുകളിലെ പതിവ് പൊടിക്കൈയാണ്. കാലം മാറിയതോടെ വീടു നിര്‍മാണത്തില്‍ ഗ്ലാസിന്റെ ഉപയോഗം കൂടിക്കൂടി വന്നു. ഇന്ന് തറ മുതല്‍ മേല്‍ക്കൂര വരെ ഗ്ലാസിന് ഇടമുണ്ട്. ദേവാലയങ്ങളില്‍ മാത്രം കണ്ടിരുന്ന സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകളും പ്രിന്റഡ് ഗ്ലാസുകളുമൊക്കെ ഇടത്തരക്കാരുടെപോലും വീടുകളിലേക്കു ചേക്കേറിയതാണ് ഈ രംഗത്തെ പുതുമ. വിദേശിയും സ്വദേശിയുമായ ഗ്ലാസുകള്‍ വിവിധ രൂപഭാവത്തില്‍ ഇന്നു വീട്ടകങ്ങളെ മനോഹരമാക്കുന്നു.

കാര്‍പോര്‍ച്ചിലോ കുറഞ്ഞപക്ഷം രണ്ടാംനിലയിലെ ബാല്‍ക്കണിയിലോ ഒരു പര്‍ഗോള സെറ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഇടത്തരക്കാര്‍പോലും ഇപ്പോള്‍ ആര്‍ക്കിടെക്ടിനെ സമീപിക്കുന്നത്. എന്നാല്‍, ഇതിന്റെ ദീര്‍ഘകാല ഉപയോഗമോ പരിപാലനമോ ഓര്‍ത്ത്, അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നവര്‍ വളരെ കുറവാണ്. കോണ്‍ക്രീറ്റ് ബോക്‌സുകളില്‍ ഗ്ലാസ് ഘടിപ്പിക്കുന്നതാണ് പര്‍ഗോളയുടെ പരമ്പരാഗത രീതിയെങ്കിലും സ്റ്റീലിലും ഇരുമ്പിലും ചട്ടമുണ്ടാക്കി മുകളില്‍ ഗ്ലാസ് ഘടിപ്പിക്കുന്ന ലാഭകരമായ രീതി ഇപ്പോള്‍ പലരും പിന്തുടരുന്നുണ്ട്. വീടിന്റെ മൊത്തം അളവ് കുറയ്ക്കാനും പിന്നീട് ആവശ്യാനുസരണം രൂപമാറ്റം വരുത്താനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. 

ദീര്‍ഘകാലത്തേക്കുള്ളതായതിനാല്‍ പര്‍ഗോളയില്‍ ഗുണമേന്‍മയുള്ള ഗ്ലാസ് ഘടിപ്പിക്കുന്നതാവും നല്ലത്. ഗ്ലാസിനുള്ളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഫ്രോസ്റ്റഡ് ഗ്ലാസോ വൈറ്റ് ആസിഡ് വാഷോ ഉപയോഗിക്കാം. ഗ്ലാസിന്റെ സുതാര്യത നഷ്ടപ്പെടുന്ന തരത്തിലുള്ള ഡിസൈന്‍ നല്‍കുന്ന രീതിയാണ് ഫ്രോസ്റ്റിങ്. ഫ്രോസ്റ്റ് ചെയ്യുന്നതിനു മാത്രം ചതുരശ്ര അടി 30 രൂപയാണ് ഈടാക്കാറുള്ളത്. ഗ്ലാസിന്റെ മിനുസം നഷ്ടപ്പെടാതെ പ്രകാശ തീവ്രത കുറയ്ക്കാന്‍ വൈറ്റ് ആസിഡ് വാഷ് ചെയ്യാം. ഇതിന് ചതുരശ്ര അടി 125 മുതല്‍ 150 രൂപ വരെയാണ് ഈടാക്കുന്നത്.

ഒരു മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടന്ന് ഗ്ലാസില്‍ പായല്‍പിടിക്കുമെന്നതാണ് പര്‍ഗോളകളുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നോ രണ്ടോ ഇഞ്ച് ചരിവിട്ട് പര്‍ഗോള നിര്‍മിക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗം. ഗ്ലാസിന്റെ വശങ്ങളില്‍ അലുമിനിയം ബീഡിങ് വച്ചാല്‍ ഭിത്തിവഴി വെള്ളം ഒഴുകാതിരിക്കുകയും ചെയ്യും.

ബാല്‍ക്കണിയിലും കാര്‍ പോര്‍ച്ചിലും ഡൈനിങ് ഏരിയയിലുമൊക്കെ വെളിച്ചം യഥേഷ്ടം കടത്തിവിടുന്ന പര്‍ഗോളകള്‍ ഇപ്പോള്‍ ട്രന്‍ഡാണ്. ഇടത്തരം വീടുകളില്‍ ഗ്ലാസിന്റെ ഉപയോഗം കൂടുതല്‍ വരുന്നതും പര്‍ഗോള നിര്‍മാണത്തിലാണ്. വീടിനകത്ത് വെളിച്ചവും അതുവഴി പോസിറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ പര്‍ഗോളകള്‍ക്കു സാധിക്കുന്നതായി അനുഭവസ്ഥരും പറയുന്നു. മേല്‍ക്കൂരയില്‍ ഒരു നിശ്ചിത ഭാഗം ഗ്ലാസ് ഇട്ടാണ് ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും പര്‍ഗോളകള്‍ നിര്‍മിക്കുന്നത്. 12 എംഎം കനമുള്ള ടെംപേര്‍ഡ് ഗ്ലാസുകളാണ് ഇതിന് ഉപയോഗിക്കുന്നത്. മനുഷ്യര്‍ കയറിനടന്നാലും പൊട്ടാത്ത കരുത്ത് ടെംപേര്‍ഡ് ഗ്ലാസുകള്‍ക്കുണ്ട്. മാത്രമല്ല, അബദ്ധത്തില്‍ പൊട്ടിയാലും കല്‍ക്കണ്ടം പോലെ പൊടിഞ്ഞു പോകുന്നതിനാല്‍ അപകടവും ഉണ്ടാകില്ല. ഈ ഗ്ലാസിനു താഴെ ഫോള്‍സ് സീലിങ്ങിനൊപ്പം ലെഡ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസ് ഘടിപ്പിച്ച് വെളിച്ചത്തെ മുറിക്കുള്ളില്‍ പലനിറത്തില്‍ വിന്യസിക്കുന്നതാണ് ഇപ്പോഴത്തെ രീതി. 

തടിയോ അലുമിനിയമോ സ്റ്റീലോ ഉപയോഗിച്ചു നിര്‍മിക്കുന്ന ചട്ടത്തിനുള്ളില്‍ ഗ്ലാസ് ഘടിപ്പിച്ച ജനല്‍പാളികള്‍ക്കു പകരം പൂര്‍ണായും ഗ്ലാസില്‍ നിര്‍മിച്ചെടുക്കുന്ന ജനല്‍പാളികള്‍ ഇപ്പോള്‍ ലഭ്യമാണ്. അളവനുസരിച്ച് ഗ്ലാസ് മുറിച്ചെടുത്ത് അതില്‍ കുറ്റിയും കൊളുത്തും വിജാഗിരിയും പിടിപ്പിച്ചെടുക്കുമ്പോള്‍ പക്ഷേ, തുകയല്‍പം കൂടുമെന്നു മാത്രം. 8 എംഎം കനമുള്ള ഗ്ലാസാണ് ഇതിന് ഉപയോഗിക്കുന്നത്. ചട്ടത്തിനുള്ളില്‍ ഘടിപ്പിക്കുമ്പോള്‍ വശങ്ങള്‍ ചെത്തിയൊതുക്കി മധ്യഭാഗം പ്രൊജക്ട് ചെയ്തു നില്‍ക്കുന്ന രീതിയിലുള്ള ബെലവ്ഡ് ഗ്ലാസുകളാണ് ജനലുകളില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. ഫ്രെയിമില്ലാത്ത കണ്ണാടികള്‍ക്കും ബെലവ്ഡ് ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്.

ദേവാലയങ്ങളിലെ ഉയര്‍ന്ന ജനാലകളിലും മറ്റും കണ്ടിരുന്ന നിറമുള്ള ചില്ലു ഗ്ലാസിന്റെ പരിഷ്‌കരിച്ച രൂപമാണ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകള്‍. ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്നൂറ്റി അന്‍പതോളം ഡിസൈനുകളിലുള്ള സ്‌റ്റെയ്ന്‍ഡ് ഗ്ലാസുകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. മേല്‍ക്കൂരയില്‍ ഘടിപ്പിക്കുന്ന 12 എംഎം ഗ്ലാസിന് ചതുരശ്ര അടിക്ക് 220 രൂപ മുതലും ലെഡ് സ്‌റ്റെയ്ന്‍ഡ് ഗ്ലാസിന് ഡിസൈന്‍ അനുസരിച്ച് 850 രൂപ മുതല്‍ 2500 രൂപ വരെയുമാണ് വില.

ഡ്രോയിങ് ഏരിയയുടെ തറയിലെ ഒരു ഭാഗം ഗ്ലാസ് ഘടിപ്പിച്ച് അതിനടിയില്‍ ബബിള്‍സോ, ഫിഷ് ടാങ്കോ വയ്ക്കുന്നത് കൗതുകം ജനിപ്പിക്കുന്ന പുതുമയാണ്. ഇതിനും 12 എംഎം കനമുള്ള ടെംപേര്‍ഡ് ഗ്ലാസാണ് ഉപയോഗിക്കുന്നത്. കോമണ്‍ ഏരിയകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഭിത്തിക്കു പകരം ഗ്ലാസ് ഉപയോഗിക്കുന്ന രീതി പണ്ടുമുതലേ ഉണ്ടെങ്കിലും സിംഗിള്‍ ഗ്ലാസിനു പകരം എംഡിഎഫിലോ മള്‍ട്ടിവുഡിലോ ബോക്‌സ് ഉണ്ടാക്കി ഇരു വശങ്ങളിലും ഗ്ലാസ് ഘടിപ്പിച്ച് അതിനകത്ത് ലൈറ്റ് സ്ഥാപിക്കുന്നതാണ് പുതിയ രീതി. ഈ ഗ്ലാസില്‍ കുടുംബചിത്രം ഉള്‍പ്പെടെ വീട്ടുകാര്‍ക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് കളര്‍ഫുള്ളാക്കാമെന്നതും മേ•യാണ്. ഇതോടൊപ്പം കോണിപ്പടികളുടെ ഹാന്‍ഡ് റെയിലിലും ബാല്‍ക്കണി റെയിലിലും ഓപ്പണ്‍ ടെറസില്‍ പോലും പ്രിന്റഡ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്. 

കോണിപ്പടിയുടെ പ്ലാറ്റ്‌ഫോമും പില്ലറും ഉള്‍പ്പെടെ ഇന്ന് ഗ്ലാസില്‍ ചെയ്‌തെടുക്കാനാകും. പാര്‍ട്ടീഷ്യനു വേണ്ടി ഗ്ലാസ് ഗ്രില്ലുകളും വിപണിയില്‍ ലഭ്യമാണ്. ബാത്‌റൂമിലെ ഡ്രൈ, വെറ്റ് ഏരിയകള്‍ തമ്മില്‍ വേര്‍തിരിക്കാനും ഷവര്‍ റൂം നിര്‍മിക്കാനും ടെപേര്‍ഡ് ഗ്ലാസുകള്‍ ഉപയോഗിക്കാം. അടുക്കളയുടെ പാതകങ്ങളില്‍ ടൈലിനും ഗ്രാനൈറ്റിനും പകരം ഗ്ലാസിടുന്ന രീതിക്കും ഇപ്പോള്‍ പ്രചാരമേറിവരികയാണ്. പുട്ടിയിട്ട് പാതകം ഫിനിഷ് ചെയ്ത ശേഷം അതിനു മുകളില്‍ ഗ്ലാസ് ഘടിപ്പിക്കാം. ചതുരശ്ര അടിക്ക് 150 രൂപ മുതലാണ് നിരക്ക്. ഇതില്‍ ഇഷ്ട ഡിസൈന്‍ പ്രിന്റ് ചെയ്ത് പാതകം റിഫ്രെഷ് ചെയ്യാനും സാധിക്കുമെന്ന് ഫാബ് ഗ്ലാസ് ഉടമ ബേബി ആന്റോ പറയുന്നു.

കല്ലേറുകൊണ്ട് ചിന്നിയതുപോലെ തോന്നിക്കുന്ന ബ്രോക്കണ്‍ ഗ്ലാസ്, വിവിധ ഡിസൈനുകളിലുള്ള ആസിഡ് വര്‍ക്കുകള്‍, ചെറിയ ഗ്ലാസ് പീസുകള്‍ ഉപയോഗിച്ചു കൊളാഷ് മാതൃകയില്‍ ചെയ്യുന്ന ക്ലസ്റ്റര്‍ ഗ്ലാസ് ഇവയൊക്കെ ഇന്റീരിയര്‍ മനോഹരമാക്കുന്ന ഗ്ലാസ് വര്‍ക്കുകളാണ്. വാഷ് ഏരിയയുടെ മിററിനു ചുറ്റും ക്ലസ്റ്റര്‍ വര്‍ക്കുകള്‍ ചെയ്താല്‍ വെളിച്ചം. ഇരട്ടിയായി ആ ഇടം കൂടുതല്‍ മിഴിവുള്ളതാകും. സ്‌റ്റെയര്‍ ലാന്‍ഡിങ്ങിലും ഡ്രോയിങ് റൂമിന്റെ മധ്യത്തിലും മറ്റും ഉയോഗിക്കാവുന്ന മറ്റൊരു അലങ്കാരമാണ് ഗ്ലാസ് മൊസൈക്ക്. പഴയ മൊസൈക്ക് തറയുടെ മാതൃകയില്‍ ഗ്ലാസ് പീസുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം സ്‌പെഷല്‍ ഏരിയകള്‍ വീടിന്റെ അഴകു വര്‍ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (4 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (4 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (7 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (8 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (8 hours ago)

Malayali Vartha Recommends