Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

വീടുകളില്‍ ടെറേറിയം പുതിയ ട്രെന്‍ഡാകുന്നു!

18 MAY 2017 05:12 PM IST
മലയാളി വാര്‍ത്ത

ചില്ലുഭരണിക്കുള്ളിലെ കുഞ്ഞന്‍ ഉദ്യാനം എന്ന ടെറേറിയം കണ്ടാല്‍ ആരും പറഞ്ഞുപോകും, 'ചെറുതു തന്നെ മനോഹരം'. പ്രത്യേക കരവിരുതില്‍ വളരെ ക്ഷമയോടെ ഒരുക്കിയെടുക്കുന്ന ഈ ഉദ്യാനത്തില്‍ കലയും ശാസ്ത്രവും ഒരുമിക്കുന്നു. ചെടി നട്ടുവളര്‍ത്താന്‍ സ്ഥലസൗകര്യമില്ലാത്തവര്‍ക്ക് വീടിനുള്ളില്‍ ടെറേറിയം ഒരുക്കാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊടുംശൈത്യകാലത്ത് ചെടികളും മരങ്ങളും മഞ്ഞുമൂടി കിടക്കുന്ന സമയത്ത് ആകെ കാണാവുന്ന പച്ചത്തുരുത്തുകളാണ് ചില്ലുകൂട്ടിലെ ഉദ്യാനങ്ങള്‍.

രണ്ടുതരം ടെറേറിയമാണുള്ളത്. മൂടിയുള്ള ചില്ലുഭരണിയില്‍ മുഴുവനായി അടച്ചുവച്ചു സംരക്ഷിക്കുന്നതും പാതി തുറന്ന പാത്രത്തില്‍ ഒരുക്കുന്നതും. പൂര്‍ണമായും അടച്ചുവയ്ക്കുന്ന ടെറേറിയത്തിനുള്ളില്‍ ചൂടും ഈര്‍പ്പവും ഏറുമെന്നതുകൊണ്ട് ഇവയുടെ പരിപാലനം എളുപ്പമല്ല. പാതിതുറന്നവയില്‍ അധികമായി ഈര്‍പ്പം തങ്ങി നില്‍ക്കില്ല. പുറത്തെ അന്തരീക്ഷത്തിലേക്കു വായുസഞ്ചാരം സുഗമമായതുകൊണ്ട് ഉള്ളില്‍ ചൂടും അധികമാകില്ല. പൂര്‍ണമായി അടച്ച ടെറേറിയത്തില്‍ കള്ളിച്ചെടികള്‍ വളര്‍ത്താനാവില്ലെന്ന പരിമിതിയുമുണ്ട്.

ഒതുങ്ങിയ സസ്യപ്രകൃതിയുള്ളതും ഉയരത്തില്‍ വളരാത്തതും അത്ര കണ്ട് നനയും ശുശ്രൂഷയും വേണ്ടാത്തതുമായ അലങ്കാരച്ചെടികളാണ് അനുയോജ്യം. ഫിറ്റോണിയ, സിങ്കോണിയം, പന്നല്‍ ചെടികളായ വാങ്കിങ് ഫേണ്‍, ടേബിള്‍ ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍, സക്കുലന്റ് ഇനങ്ങളായ അലോ, അഗേവ്, സാന്‍സിവീറിയ, ക്രിപ്റ്റാന്തസ്, ടില്ലാന്‍സിയ, പെപ്പറോമിയ, പൈലിയ, ലക്കിബാംബു, അക്വേറിയം ചെടികളായ ലിംനോഫില്ല, ലഡ്വീജിയ, റൊട്ടാല, അലങ്കാര കള്ളിയിനങ്ങളായ ഒപ്പന്‍ഷിയ, മാരിലേറിയ, ഫെറോകാക്റ്റസ്, റിപ്‌സാലിസ് എന്നിവ ടെറേറിയത്തില്‍ വളര്‍ത്താം.



ടെറേറിയം വയ്ക്കുന്നിടത്തെ സൂര്യപ്രകാശലഭ്യത അനുസരിച്ചുവേണം ചെടിയിനങ്ങള്‍ തിരഞ്ഞെടുക്കാന്‍. തീരെ വെളിച്ചം കുറഞ്ഞിടത്ത് പൂര്‍ണമായും പച്ചനിറത്തില്‍ ഇലകളോ തണ്ടുകളോ ഉള്ളവ ഉപയോഗിക്കാം. ഫിറ്റോണിയ, ക്രിപ്റ്റാന്തസ്, സാന്‍സിവീറിയ തുടങ്ങിയവയുടെ ഇലകള്‍ക്ക് ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ ഉണ്ട്. ഇവ കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് യോജിക്കും.



മറ്റ് ഉദ്യാനങ്ങളിലെന്നപോലെ ടെറേറിയത്തിലെ ഉദ്യാനത്തിനും ലാന്‍ഡ്‌സ്‌കേപിങ് ആവശ്യമാണ്. ടെറേറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ചെടിയിനങ്ങളും ചില്ലുഭരണിയും. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ച് നിറമൊന്നുമില്ലാത്തതും പുറം ഭാഗത്ത് ചിത്രങ്ങളോ മറ്റ് പ്രിന്റുകളോ ഇല്ലാത്തതുമായ ഭരണി തിരഞ്ഞെടുക്കാം. ടെറേറിയത്തിലെ ലാന്‍ഡ്‌സ്‌കേപിങ്ങിന് കാടിന്റെയോ മരുഭൂമിയുടെയോ പ്രതീതി നല്‍കാനാവും. ടെറേറിയത്തില്‍ നടുന്ന ചെടികള്‍ക്ക് എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്നതു കണക്കാക്കിവേണം ഈ ഉദ്യാനത്തിലേക്കു നടീല്‍മിശ്രിതമൊരുക്കേണ്ടത്.



കൂടുതല്‍ ഈര്‍പ്പം ആവശ്യമുള്ള പന്നല്‍ ഇനങ്ങള്‍, പെപ്പറോമിയ, പൈലിയ, സിങ്കോണിയം തുടങ്ങിയവ, അക്വേറിയം ഇനങ്ങള്‍ എന്നിവയ്ക്ക് ഏറെ ചകിരിച്ചോറ് (കൊക്കോപീറ്റ്) ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് യോജിച്ചത്. രണ്ടുഭാഗം ചകിരിച്ചോറ്, ഒരുഭാഗം വീതം ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, മണ്ണിരവളം ഇവ കലര്‍ത്തി ഇത്തരം മിശ്രിതം തയാറാക്കാം.



കുറച്ചു മാത്രം ഈര്‍പ്പം ആവശ്യമുള്ള സക്കുലന്റ്, കള്ളിയിനങ്ങള്‍ക്ക് നന്നായി വെള്ളം വാര്‍ന്നുപോകുന്ന തരം മിശ്രിതമാണു വേണ്ടത്. ഇതില്‍ ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ് ഏറെ ഉപയോഗിക്കാം. രണ്ടുഭാഗം ആറ്റുമണല്‍ അല്ലെങ്കില്‍ പെര്‍ലൈറ്റ്, ഒരു ഭാഗം വീതം ചകിരിച്ചോറ്, മണ്ണിരവളം ഇവ ചേര്‍ത്ത് ഈ മിശ്രിതം കൂട്ടിയെടുക്കാം. ചെടിയുടെ വേരിന്റെ നീളമനുസരിച്ചാണ് മിശ്രിതത്തിന്റെ ആഴം തീരുമാനിക്കേണ്ടത്. ചുവട്ടില്‍ കിഴങ്ങുള്ള സ്‌പൈഡര്‍ പ്ലാന്റ്, അലങ്കാര ശതാവരി, സിങ്കോണിയം ഇവയ്‌ക്കെല്ലാം നല്ല ആഴത്തിലുള്ള മിശ്രിതം ചില്ലുഭരണിയില്‍ നിറയ്ക്കുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (13 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (21 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (33 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (41 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (49 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends