Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്


ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ


കൊൽക്കത്തയിലുള്ള കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നു നോട്ടുകൾ മഴപോലെ താഴേക്ക് പതിച്ചു ... ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇങ്ങനെ താഴേക്ക് പറന്നു വീണത്


നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്


ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു..പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം

ബെഡ്‌റൂമിന് ചുവപ്പ് നിറം നല്‍കിയാല്‍

29 AUGUST 2017 01:09 PM IST
മലയാളി വാര്‍ത്ത

പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന നവദമ്പതികളെ സംബന്ധിച്ച് കിടപ്പുമുറി വളരെയധികം വിശേഷപ്പെട്ടതാണ്. ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ചും പരസ്പരം താങ്ങായും മുന്നോട്ടു പോകാന്‍, ഉള്ളിലെ സ്‌നേഹത്തെ ഊട്ടിയുറപ്പിക്കാന്‍ അവരെപ്രാപ്തരാക്കുന്ന ഇടം. അതിനാല്‍ തന്നെ വീട്ടിലെ മറ്റു മുറികളില്‍ നിന്നും വ്യത്യസ്തമായിരിക്കണം നവദമ്പതികളുടെ കിടപ്പുമുറി. സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്നതാവണം ഓരോ കിടപ്പുമുറിയും. അമിത ചിലവില്ലാതെ ചില ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ച് അതിഗംഭീരമായി യുവമിഥുനങ്ങള്‍ക്കു പ്രണയം തുളുമ്പുന്ന കിടപ്പറ ഒരുക്കാം.പ്രണയത്തിന്റെ തീവ്രതയും ഭാവവും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം മുറിക്കകത്ത് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പെയിന്റിങ്ങിലും മുറിയിലുള്ള അലങ്കാരങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുക. തീവ്ര പ്രണയത്തിന്റെ നിറമായ ചുവപ്പ് കിടപ്പുമുറിയെ ആര്‍ദ്രമാക്കും. എന്ന് കരുതി ചുമരിലും മറ്റും ചുവപ്പു വാരി പൊത്തരുത്.

ആ നിറത്തിലുള്ള ഒന്നോ രണ്ടോ കുഷ്യന്‍സോ, ബെഡ്ഷീറ്റോ അല്ലെങ്കില്‍ ഒരു ബെഡ് ലാമ്പോ ആയാലും മതി. മഞ്ഞ, ഓറഞ്ച്, ഇളം പച്ച, പീച്ച്, ലാവന്‍ഡര്‍, അക്വാബ്ല്യൂ എന്നീ നിറങ്ങള്‍ ഊഷ്മളവും ഊര്‍ജം നിറഞ്ഞതുമാണ്. ഇവ മുറിയില്‍ പ്രസരിപ്പ് നിറയ്ക്കും. അതിനാല്‍ കിടപ്പുമുറിയുടെ ചുവരുകള്‍ക്കു ഈ നിറങ്ങള്‍ പകരാം. ലൈറ്റിംഗിനുമുണ്ട് മുറിയില്‍ പ്രണയം നിറയ്ക്കുന്നതില്‍ പ്രധാന പങ്ക്. സ്വാഭാവികമായ പ്രകൃതി വെളിച്ചം മുറിയില്‍ നിറയുന്ന വിധമാകണം കിടക്കറ ഒരുക്കേണ്ടത്. സൂര്യവെളിച്ചവും പ്രകൃതിയിലെ ശുദ്ധമായ വായുവും മുറിയില്‍ നിറയ്ക്കുന്ന പോസിറ്റീവ് എനര്‍ജി വലുതാണ് ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിംഗിന്റെ കാര്യം പറയുമ്പോള്‍ മങ്ങിയ എന്നാല്‍ തീവ്രതയുള്ളതുമായ വെളിച്ച സംവിധാനം നല്‍കാം. വ്യത്യസ്തമായ അലങ്കാര വിളക്കുകളും ഷാന്‍ഡ്‌ലിയറുകളും നല്‍കാം. മുറിക്കകത്ത് പ്രണയാര്‍ദ്രമായ സുഗന്ധങ്ങള്‍ നിറയ്ക്കാം. എസ്സന്‍ഷ്യല്‍ ഓയിലുകള്‍, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങള്‍, ഡിഫ്യൂസേഴ്‌സ് എന്നിവ ഉപയോഗിക്കാം. നല്ല പെയിന്റിങ്ങുകള്‍ ചുവരില്‍ നല്‍കാം.

നിങ്ങളുടെ വിവാഹ ചിത്രമോ ഒരുമിച്ചുള്ള ഏതെങ്കിലും പ്രണയ നിമിഷമോ ചിത്രങ്ങളായോ കാരിക്കേച്ചറുകളായോ ചുവരില്‍ തൂക്കാം. ഇരുകൂട്ടര്‍ക്കും ഇഷ്ടമുള്ള തീമോ കളറോ വേണം മുറിക്ക് നല്‍കാന്‍. അത് പോലെ തന്നെ കിടക്കവിരിയില്‍ തുടങ്ങി മുറിയിലെ മൊത്തം അലങ്കാരത്തിലും ഇരുവരുടെയും, അഭിപ്രായയം പരിഗണിക്കണം. അമിതമായ അലങ്കാരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ലളിതവും എന്നാല്‍ മുറിക്കകമാനം മൂഡ് നല്‍കുന്നതുമായ മിതമായ അലങ്കാരങ്ങള്‍ നല്കാന്‍ ശ്രദ്ധിക്കുക. വീടിന്റെ തെക്കു കിഴക്കായി കിടപ്പുമുറി ഒരുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. ഇത് അഗ്‌നി കോണ്‍ ആയതിനാല്‍ ഈ ഭാഗത്ത് കിടപ്പു മുറി വരുന്നത് ദമ്പതികള്‍ക്കിടയില്‍ കലഹത്തിനും പലവിധ അസുഖങ്ങള്‍ക്കും കാരണമാകുമത്രേ. അതേസമയം കിടപ്പുമുറി തെക്ക് പടിഞ്ഞാറ് വരുന്നതാണ് ഏറ്റവും അഭികാമ്യം. വടക്ക് പടിഞ്ഞാറ് ഭാഗവും പരിഗണിക്കാവുന്നതാണെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ കുരുന്നുകള്‍ കള്ളം പറയില്ല... പാമ്ബ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ സമൂഹത്തിന് അപമാനമാണ്; അഞ്ചാം ക്ലാസിലെ കുട്ടികളുടെ വിവേകം പോലു  (10 minutes ago)

ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി  (30 minutes ago)

മരട് ഫഌറ്റ് വിവാദം... ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നിഷേധിച്ചു  (47 minutes ago)

പീഡന കേസില്‍ ആള്‍ദൈവം ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍  (59 minutes ago)

ലോകസഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്  (2 hours ago)

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....  (2 hours ago)

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി  (2 hours ago)

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്  (2 hours ago)

ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം  (2 hours ago)

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്  (2 hours ago)

മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍  (2 hours ago)

പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം; സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം  (2 hours ago)

നടതുറന്ന ശേഷം ഹൃദയാഘാതം വന്നത് 15 പേർക്ക്; പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന  (2 hours ago)

ശബരിമല: ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ആരോഗ്യ സംവിധാനങ്ങള്‍  (3 hours ago)

കെട്ടിടത്തിനു മുകളിൽ നിന്ന് കാശുമഴ...  (3 hours ago)

Malayali Vartha Recommends