Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അതിക്രൂരമായ കൊലപാതകം.. ദമ്പതികളെ വെട്ടിക്കൊന്നു..കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി.. വളര്‍ത്തു മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍..


കേരളത്തിൽ ഇന്നും മഴയുണ്ടോ ? സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല...ഇടിമിന്നൽ ജാഗ്രതാ നിർദേശം..


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...


പ്രണയ അസ്വാരസ്യം കൊലപാതകത്തിൽ കലാശിച്ചു; 14കാരിയുടെ മരണത്തിൽ 16കാരൻ മാത്രം പ്രതി: ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റം: കേസിൽ എഫ്.ഐ.ആർ ഇട്ട് പോലീസ്...


ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998-ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായുള്ള താരതമ്യ പരിശോധന നടത്തിയത്തോടെ...

അടുക്കളത്തോട്ടത്തില്‍ വഴുതനങ്ങയും

03 AUGUST 2016 01:10 PM IST
മലയാളി വാര്‍ത്ത

അടുക്കളത്തോട്ടത്തില്‍ വളരെ എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന ഒന്നാണ് വഴുതനങ്ങ. സാമ്പാറിലും അവിയലിലും ഒഴിവാക്കാനാകാത്ത വിഭവം. ഉപ്പേരി (മെഴുക്കുപുരട്ടി), തോരന്‍, തീയല്‍ (വറുത്തരച്ച കറി) ഇവ ഉണ്ടാക്കാനും നല്ലതാണ്. പച്ചക്കറി കൃഷി നടത്തുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതും വഴുതനയാണ്. ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍, ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .
കൃഷി ചെയ്യുന്ന രീതി
വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കണം. വിത്തുകള്‍ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാന്‍ ഒരു എളുപ്പപണിയുണ്ട്. മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഇനി ഒരു പാത്രത്തില്‍ വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക, നന്നായി കഴുകി, അവശിഷ്ടങ്ങളെല്ലാം പെറുക്കി കളഞ്ഞു ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക , വിത്തുകള്‍ ഉണക്കി സൂക്ഷിക്കുക.
വിത്തുകള്‍ പാകുന്ന വിധം
മെയ്, ജൂണ്‍മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കണം. ഒരു പത്തു മൂട് വഴുതന നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസിലെ ഗ്രോ ബാഗ്/ചെടിചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക
വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരം വന്നാല്‍ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ് / പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ്(ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.


ശത്രുക്കളെ തുരത്താം
തണ്ട് തുരുപ്പന്‍ പുഴു, കായ് തുരപ്പന്‍ പുഴു തുടങ്ങിയവയാണ് വഴുതനയെ പ്രധാനമായും ബാധിക്കുന്ന കീടങ്ങള്‍. 5 ശതമാനം വീര്യമുള്ള വേപ്പിന്‍ കുരു സത്ത് തളിക്കുന്നത് ഇവയില്‍ നിന്നുള്ള ശല്യത്തിന് പരിഹാരമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രണ്ടിന്‍റെ വില മനസിലായി... യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം, പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം  (1 minute ago)

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു  (8 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം  (24 minutes ago)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (7 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (7 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (8 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (8 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (8 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (9 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (10 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (10 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (10 hours ago)

കലാമേളക്ക് കൊടിയിറങ്ങി, സ്വർണക്കപ്പ് ഉയർത്തി കണ്ണൂർ...!5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം...മത്സരമല്ലെന്ന്.. കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും  (10 hours ago)

മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തില്‍ മുങ്ങിമരിച്ചു  (11 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനവേദിയില്‍ മോഹന്‍ലാല്‍  (11 hours ago)

Malayali Vartha Recommends