Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്ലാറ്റിനുള്ളിലും പൂന്തോട്ടമുണ്ടാക്കാം

26 OCTOBER 2016 03:26 PM IST
മലയാളി വാര്‍ത്ത

മുറ്റൊത്തൊരു പൂന്തോട്ടമെന്നത് പണ്ടൊക്കെ വീട് പണി തുടങ്ങാൻ ആഗ്രഹിക്കുമ്പോഴേ വിരിയുന്ന സ്വപ്നമായിരുന്നു.എന്നാൽ ഇന്ന് പലരും ഫ്‌ളാറ്റുകളാണ് താൽപര്യപ്പെടുന്നത്. അതോടെ പൂന്തോട്ടമെന്ന സ്വപ്നവും പൊളിയുന്നു.എന്നാൽ അങ്ങിനെ നിരാശരാവേണ്ട കാര്യമില്ല . ഫ്‌ളാറ്റിനുള്ളിൽ വളർത്താവുന്ന ധാരാളം ചെടികളുണ്ട്. ചട്ടികളില്‍ വളര്‍ത്താവുന്ന, പൂക്കളുണ്ടാകുന്നതും ഉണ്ടാകാത്തതുമായ ചെടികൾ തെരഞ്ഞെടുക്കാം.

ചെടികളുടെ രീതിയനുസരിച്ച് വെർട്ടിക്കൽ ഗാർഡനായോ കോർട്ട് യാർഡിലോ ചെടികൾ നടാം .വെള്ളമോ വളമോ മണ്ണിൽനിന്ന് നേരിട്ട് സ്വീകരിക്കാതെ, ഏതെങ്കിലുമൊരു പാറയിലോ ദ്രവിച്ച തടിക്കഷണത്തിലോ പറ്റിപ്പിടിച്ചു വളരുന്ന എയർ പ്ലാന്റ്സ് ഇനത്തിൽപെട്ട ചെടികൾ ഫ്‌ളാറ്റുകളിൽ ഉപയോഗിക്കാം .സൂര്യപ്രകാശവും പാകത്തിന് ഈർപ്പവുമുള്ള കാലാവസ്ഥയിൽ ഈ ചെടികൾ സുഗമമായി വളരും. വീടിനകത്തോ പുറത്തോ വളർത്താമെന്ന ഗുണവുമുണ്ട്. അധികം വെയിലോ മഴയോ കൊള്ളിക്കരുത്.

 

ആഫ്രിക്കന്‍ വയലറ്റ്:
ഫ്‌ളാറ്റിനുള്ളിൽ വളര്‍ത്താവുന്ന പൂച്ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്.
ഇവയില്‍ ധാരാളമായി പൂക്കളുണ്ടാകുന്നു.

അധികം സൂര്യപ്രകാശം ആവശ്യമില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഉയരം വയ്ക്കുന്നതിനനുസരിച്ച് ഇവ വെട്ടിനിര്‍ത്തണം. പൊക്കം വയ്ക്കുന്തോറും ഈ ചെടികള്‍ പ്രത്യേക ആകൃതിയില്ലാതാകുകയും പൂക്കളുണ്ടാകാതിരിക്കുകയും ചെയ്യും. സൂര്യപ്രകാശം അധികം ആവശ്യമില്ലെങ്കിലും വെള്ളം വേണ്ട ചെടിയാണിത്. രണ്ടു ദിവസം കൂടുമ്പോള്‍ ചെടി നനച്ചു കൊടുക്കണം.
ഓര്‍ക്കിഡ്:

വീടിനുള്ളിലും പുറത്തും വളര്‍ത്താവുന്ന ചെടികളാണ് ഓര്‍ക്കിഡുകള്‍. പല തരത്തിലും പല വര്‍ണങ്ങളിലുമുള്ള ഓര്‍ക്കിഡുകളുണ്ട്. ചില ഓര്‍ക്കിഡുകള്‍ ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളവയും ചിലവ തണല്‍ ആവശ്യമുള്ളവയുമാണ്. അതുകൊണ്ട് ഫ്ളാറ്റിനുള്ളില്‍ വളര്‍ത്തുവാന്‍ സൂര്യപ്രകാശം ആവശ്യമില്ലാത്തവ നോക്കി വാങ്ങണം. നല്ല രീതിയില്‍ നോക്കിയാല്‍ ഇവയില്‍ മിക്കപ്പോഴും പൂക്കളുണ്ടാകും.
ചെമ്പരത്തി:

പൂന്തോട്ടത്തിലും വീടിനുള്ളിലും ഒരുപോലെ വളര്‍ത്താവുന്ന, ഭംഗിയുള്ള പൂക്കളുള്ള ചെടിയാണിത്. എന്നാല്‍ ഇവയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് ഏറ്റവും ചേരുക. അതുകൊണ്ട് വീടിനുള്ളില്‍ വളര്‍ത്തുകയാണെങ്കിലും ഇടയ്‌ക്കെങ്കിലും ഇവയെ സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തില്‍ വയ്ക്കണം. അല്ലെങ്കില്‍ ചെമ്പരത്തിയില്‍ ഫംഗസ് ബാധ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ചട്ടികളിലാണ് വളര്‍ത്തുന്നതെങ്കില്‍ ഇവ അധികം ഉയരം വയ്ക്കാതെ വെട്ടിനിറുത്തുവാന്‍ ശ്രദ്ധിക്കണം.

ബെഗോണിയ:


ബെഗോണിയ എന്നറിയപ്പെടുന്ന ചെടികള്‍ ഫ്‌ളാറ്റിനുളളില്‍ വളരെ എളുപ്പം വളര്‍ത്താം. ഇവയ്ക്ക് പ്രത്യേകിച്ച് ശുശ്രൂഷയും വേണ്ട എന്നതാണ് പ്രത്യേകത. ചട്ടികളിലും പടര്‍ന്നു കയറുന്ന വിധത്തിലും ഇവ വളര്‍ത്താം. കട്ടി കുറഞ്ഞ തണ്ടുകളായതു കൊണ്ട് ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ എന്തെങ്കിലും താങ്ങ് വച്ചുകൊടുക്കുന്നത് നല്ലതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends