Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടിനഴകായി വെർട്ടിക്കൽ ഗാർഡൻ

28 MARCH 2017 04:45 PM IST
മലയാളി വാര്‍ത്ത
വീട്ടിലൊരു പൂന്തോട്ടം ഇഷ്ടപ്പെടാത്തവരില്ല. എന്നാൽ പട്ടണങ്ങളിൽ ഇതിനുള്ള മണ്ണ് കണ്ടെത്തുക പ്രയാസം തന്നെയാണ്. ഒന്നുകിൽ ഫ്ലാറ്റിനുള്ളിലെ നാല് ചുമരുകള്‍ക്കുള്ളിലെ ജീവിതം, അല്ലെങ്കിൽ കുറച്ചു സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നവർ ..ഒരു പൂന്തോട്ടം ഒരുക്കുന്നതിനോ അവയെ പരിചരിക്കുന്നതിനോ സ്ഥലപരിമിതിമൂലം കഴിഞ്ഞെന്നുവരില്ല .ഇവിടെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ സഹായകരമാകുന്നത്. ചെടികളും വള്ളിപ്പടര്‍പ്പുകളും ചേര്‍ന്ന് വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ഹരിതഭംഗി നൽകും. വീടുകളുടെയും ഓഫീസുകളുടെയും ഫ്ലാറ്റുകളുടെയും ഒക്കെ ചുവരുകള്‍ ചെടികള്‍ കൊണ്ട് അലങ്കരിക്കാം. 
ഒരുകാലത്ത്  വിദേശനാടുകളിലും ഡല്‍ഹി, ബോംബൈ, ബാംഗ്ലൂര്‍ എന്നീ മെട്രോകളിലും  മാത്രം ഉണ്ടായിരുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക്  ഇന്ന് കേരളത്തിൽ പ്രചാരമേറിയിട്ടുണ്ട് .
മുറ്റം, വരാന്ത, ഭിത്തികള്‍, സ്റ്റെയര്‍ കേയ്‌സുകള്‍, ബാല്‍ക്കണി, വീടുകളുടെ പുറംഭിത്തി എന്നിവിടങ്ങളിലൊക്കെ വെർട്ടിക്കൽ ഗാർഡൻ വളർത്താം .ഫ്ലാറ്റുകളിലെ ഹാളുകള്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ക്ക് പകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തിരഞ്ഞെടുക്കാം.
ഭിത്തികളില്‍ ഘടിപ്പിക്കാവുന്ന മൂന്നു കപ്പുകളുള്ള മോഡ്യൂളുകളാണ് ഇതിന്‍റെ അടിസ്ഥാനം. പോളി പ്രൊപ്പിലിന്‍ നിര്‍മിതമായ ഈ കപ്പുകളില്‍ ചകരിച്ചോറ് നിറച്ചാണ് ചെടി നടുന്നത്. സിങ്കോണിയം, ഫിലോഡെന്‍ഡ്രോണ്‍,   ബ്രോമിലിയാര്‍ഡ്സ്, റിയോ,  ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്പരാഗസ് ഫേണ്‍സ്, ബോസ്റ്റോണ്‍ ഫേണ്‍സ് തുടങ്ങിയ ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇത്തരം പോളി പ്രൊപ്പിലിന്‍ നിര്‍മ്മിതമായ നിരവധി മോഡ്യൂളുകള്‍ ചേര്‍ത്തു വെച്ച്  ആവശ്യാനുസരണം വലിപ്പമേറിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വാളുകള്‍ വരെ സൃഷ്ടിക്കാന്‍ കഴിയും.   വെള്ളവും വളവും സ്പ്രേ ചെയ്തു നല്‍കുകയാണ് ഇവയുടെ രീതി. അമിതമായി വരുന്ന വെള്ളം ശേഖരിക്കാന്‍ ഒരു ചാലും ഈ മോഡ്യൂളുകളുടെ അടിയിലായി നല്‍കും. 
 മുറികൾക്കുള്ളിലെ ചൂട് കുറക്കാനും വായു സഞ്ചാരം കൂട്ടാനും വെർട്ടിക്കൽ ഗാർഡനുകൾ ഉപകരിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends