Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണി പ്ലാന്റ് വീട്ടില്‍ പണം കൊണ്ടുവരുമോ?

01 JUNE 2017 05:36 PM IST
മലയാളി വാര്‍ത്ത

ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില് പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് ഈ ചെടിക്ക് മണിപ്ലാന്റ് എന്ന പേരുപോലും നല്‍കിയത്.

വീടിനുള്ളില്‍ വളര്‍ത്തുന്ന പല ചെടികളും അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ധൈര്യമായി വീടിനുള്ളില്‍ വളര്‍ത്താവുന്ന ചെടിയാണ് മണിപ്ലാന്റ്.

പക്ഷേ വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കുന്ന ചെടിയെന്ന നിലയിലല്ല മണിപ്ലാന്റിന്റെ പ്രശസ്തി. യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും മണിപ്ലാന്റ് വീട്ടില്‍ പണം കൊണ്ടുവരും എന്നു വിശ്വസിക്കുന്നവര്‍ നിരവധിയാണ്.

സാമ്പത്തികമായി നമ്മള്‍ അല്പം മോശം അവസ്ഥയിലാണെങ്കില്‍ മണിപ്ലാന്റ് ഒരിക്കലും വീടിന്റെ വലതു ഭാഗത്ത് നടരുത്. ഇത്തരം സാഹചര്യങ്ങളില്‍ മണി പ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് നടുന്നതായിരിക്കും അഭികാമ്യമെന്നാണ് വാസ്തു പറയുന്നത്. ഈ ഭാഗത്ത് മണിപ്ലാന്റ് നട്ടാല്‍ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ കഴിയുമത്രെ.

ഇതിന് ഒരു കാരണവും പറയുന്നുണ്ട്. ഗണപതിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന ഭാഗമാണ് തെക്കുകിഴക്ക്. വീനസും തെക്കുകിഴക്ക് ഭാഗത്താണ് നിലനില്ക്കുന്നത്. ഗണപതി നിര്‍ഭാഗ്യത്തെ ഇല്ലാതാക്കുമെന്നും വീനസ് ധനം വര്‍ദ്ധിപ്പിക്കുമെന്നുമാണ് വിശ്വാസം.



വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. നെഗറ്റീവ് എനര്‍ജിയുള്ള വശമാണ് ഇത്. മാത്രമല്ല ഈ ഭാഗത്തിന്റെ അധിപന്‍ ജൂപ്പിറ്റര്‍ ആണ്. ജൂപ്പിറ്ററും വീനസും ശത്രുതയില്‍ ആണ്. അതുകൊണ്ട് ഈ ഭാഗത്ത് മണിപ്ലാന്റ് നടരുതത്രെ.

ഫെങ്ഷൂയി വിശ്വാസ പ്രകാരം വായു ശുദ്ധീകരിക്കാന്‍ മണിപ്ലാന്റിനോളം കഴിവുള്ള മറ്റൊരു ചെടിയില്ല. കൂടാതെ വീടിനുള്ളില്‍ ഊര്‍ജ്ജം നിറയ്ക്കാനും മണിപ്ലാന്റിന് കഴിയും. ഫെങ്ഷൂയി വിദഗ്ദ്ധര്‍ കംപ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിവയുടെ സമീപത്ത് മണിപ്ലാന്റ് വെക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. വീടിന്റെ മൂലയില്‍ മണിപ്ലാന്റിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ഉത്കണ്ഠയും സമ്മര്‍്ദ്ദവും അകലുമെന്ന് മാത്രമല്ല തര്‍ക്കങ്ങളൊഴിവാകുകയും ചെയ്യും. സുഖനിദ്ര നല്‍കാനും മണിപ്ലാന്റിനാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

മണി പ്ലാന്റിന്റെ ചെടി തീരെ ചെറുതാണെങ്കില്‍ വേരുകള്‍ നല്ലപോലെ വളരുന്നവരെ വെള്ളം നിറച്ച ഒരു പാത്രത്തില്‍ വയ്ക്കുന്നതാണ് നല്ലത്. തുടര്‍ന്ന് വേരുകള്‍ വളര്‍ന്നു വന്നതിനുശേഷം ഒരു ചട്ടിയില്‍ മണ്ണു നിറച്ച് അതിലേക്ക് മാറ്റാം. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായതിനാല്‍ ജനലിന് സമീപത്ത് മണി പ്ലാന്റ് വയ്ക്കണം. മണി പ്ലാന്റിന് പടര്‍്ന്നു കയറാന്‍ നീളത്തിലുള്ള ഒരു തടിക്കഷ്ണം വച്ചു കൊടുക്കുന്നതും നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (40 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends