Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഗൃഹ നിര്‍മ്മാണത്തിന് യോഗ്യമല്ലാത്ത വൃക്ഷങ്ങള്‍

27 JULY 2017 05:00 PM IST
മലയാളി വാര്‍ത്ത

വീട് വെയ്ക്കുന്ന വേളയില്‍ ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.

വള്ളികളോടു ചേര്‍ന്നു വളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മനുഷ്യരും ദേവന്മാരും പ്രാര്‍ഥിക്കുന്ന വൃക്ഷമായ അരയാലും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷങ്ങളും വഴിയിലും ഭൂതവാസം ഉള്ളയുടത്തുമുള്ള വൃക്ഷങ്ങളും ഒഴിവാക്കേണ്ടതാണ്.



സര്‍പ്പവാസമുള്ളതും ഉണങ്ങിയതും കാറ്റില്‍ ഒടിഞ്ഞോ കട പുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്.

ദേവാലയത്തിലോ ദേവാലയത്തോട് ചേര്‍ന്നോ നില്‍ക്കുന്ന വൃക്ഷവും നദിയുടെ മധ്യത്തിലോ നദീസംഗമത്തിലോ നില്‍ക്കുന്ന വൃക്ഷങ്ങളും ഗൃഹനിര്‍മാണത്തിനു യോജിച്ചതല്ലെന്നാണ് വാസ്തു പറയുന്നത്.

പൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാശ്, കര്‍പ്പൂരം, കൂവളം, മരുന്ന് ചെടികളായ കുടകപ്പാല, മലയകത്തി, കടമ്പ്, മുരിക്ക്, നെല്ലി, നീര്‍മരുത്, കടുക്ക, താന്നി, പാച്ചോറ്റി, കാഞ്ഞിരം, വയ്യങ്കത, നെന്മേനി വാക, നീര്‍മാതളം, തിപ്പലി, ഏഴിലംപാല, നാല്പാമരങ്ങളായ അരയാല്‍, പേരാല്‍, ഇത്തി, അത്തി എന്നിവയും വീട് നിര്‍മ്മാണത്തിന് ഉത്തമമല്ലെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പനച്ചി, വിളാര്‍മരം, മുള്ളിലവ്, ലന്തമരം, നാഗമരം, കറുത്ത കരിങ്ങാലി, ചുവന്ന കരിങ്ങാലി, വെള്ള കരിങ്ങാലി, പൂത്തിലഞ്ഞി, പലകപ്പയ്യാനി, അശോകം, കള്ളിമരം, അകില്‍, പുളിമരം, പാതിരി, രക്തചന്ദനം, എരിക്ക് എന്നിങ്ങനെയുള്ളവയും ഗൃഹനിര്‍മാണത്തിനായി ഉപയോഗിക്കരുത്.

അതേസമയം, ചന്ദനത്തെ ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് വിധി പ്രകാരം മാത്രമേ പാടുള്ളൂവെന്നും വാസ്തു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (4 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (4 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (5 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (5 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (5 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (5 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (5 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (5 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (5 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (6 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (8 hours ago)

Malayali Vartha Recommends