Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

വീട്ടില്‍ പുല്‍ത്തകിടി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം

09 AUGUST 2017 02:09 PM IST
മലയാളി വാര്‍ത്ത

ഭംഗിയുളള മുറ്റം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിക്കാം. ചെറിയ മുറ്റംപോലും വലുതായി തോന്നും. ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങും മുമ്പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. നിലവിലുള്ള ഭൂദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈന്‍ സ്വീകരിക്കുക. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവക്ക് ചേരുന്ന തരത്തിലുള്ള ലാന്‍ഡ്‌സ്‌കേപ്പിങ്ങിനേ ദീര്‍ഘകാലത്തെ ആയുസ്സ് ഉണ്ടാകൂ. ഫാഷനുവേണ്ടി ജാപ്പനീസ്, ചൈനീസ് സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല.

വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പ് ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെ ഒരുക്കുന്നപോലെയുള്ളതാകരുത്. വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പിന് ഒറിജിനാലിറ്റി തോന്നണം. വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുക എന്ന ദൗത്യമാണ് ലാന്‍ഡ്‌സ്‌കേപ്പ് നിര്‍വഹിക്കുന്നത്. 'ഔട്ട്‌ഡോര്‍ ലിവിങ് സ്‌പേസ്' എന്നാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത മുറ്റം അറിയപ്പെടുന്നത്. ചുമ്മാ ഭംഗിയുള്ള ഒരിടം എന്ന മട്ടില്‍ മാത്രം ഇതിനെ കാണരുത്. പ്രകൃതിക്ക് ഭീഷണിയായ മണ്ണൊലിപ്പ് തടയുക എന്ന കര്‍ത്തവ്യം ലാന്‍ഡ്‌സ്‌കേപ്പിങ് വഴി സാധിക്കുന്നു. കൂടാതെ ഭൂമിക്കടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങി ഭൂജലവിതാനം ഉയര്‍ത്താനും ഇത് സഹായിക്കുന്നു. ഇന്റര്‍ലോക്കിങ് ഇഷ്ടികകള്‍, കോണ്‍ക്രീറ്റ്, സിമന്റ് ടൈല്‍സ് എന്നീ പ്രകൃതിദത്തമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മുറ്റമൊരുക്കുന്നത് വീടിന് ചുറ്റും ചൂട് കൂട്ടും.

മുറ്റത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റാതെതന്നെ ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാനാവുമെന്നതും ഗുണമാണ്. പുല്‍ത്തകിടിക്കിടയിലെ പൂന്തോട്ടനിര്‍മാണം മുറ്റം കൂടുതല്‍ ഭംഗിയുള്ളതാക്കും. കുട്ടികള്‍ക്ക് കളിക്കാനും കുടുംബയോഗങ്ങള്‍ക്കും വീട്ടുകാര്‍ ഒന്നിച്ചിരുന്ന് സംസാരിക്കാനും ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്‌സ്‌കേപ്പിന് നല്ലതല്ല. 'സോയില്‍ ടെസ്റ്റ്' ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്റെ ഘടന മനസ്സിലാക്കാന്‍ സാധിക്കും.

അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം. ലാന്‍ഡ്‌സ്‌കേപ്പിങ് രണ്ടു തരത്തിലുണ്ട്. ഹെവി ലാന്റ്‌സ്‌കേപ്പിങ്, നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്. പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും നടവഴികളും തടാകങ്ങളും ജലധാരകളും താഴ്വരകളും നിര്‍മിച്ചുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് രീതിയാണ് ഹെവി ലാന്‍ഡ്‌സ്‌കേപ്പിങ്. ഇതിന് ചതുരശ്ര അ ടിക്ക് 50 രൂപയ്ക്ക് മുകളിലേക്ക് ചെലവ് പ്രതീക്ഷിക്കാം.

കെട്ടിടാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്. നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ് അടിക്ക് 45 രൂപ ചെലവ് വരും. നിശ്ചിതകാലയളവിലുള്ള പരിചരണം, വളപ്രയോഗങ്ങള്‍, കട്ടിങ് എന്നിവയ്ക്ക് വേറെ ചെലവുകള്‍ രണ്ടുരീതിയിലും വരും. കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം.

ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും. പുല്ലുവെച്ചുപിടിപ്പിച്ചു. ഇനി സുഖമായിരിക്കാം എന്ന് വിചാരിക്കരുത്. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്. പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്പ്രിങല്‍ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (13 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (15 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (16 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (51 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends