Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടിനു മോടി കൂട്ടാം ലാന്‍ഡ്‌ സ്‌കേപ്പിലൂടെ

01 AUGUST 2016 01:50 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീട്‌ എത്ര ചെറുതോ ആകട്ടെ. വന്നുകയറുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ മുറ്റമായിരിക്കും. തരിശായ മുറ്റം എല്ലാവരുടെ മനസ്സിനേയും മരവിപ്പിക്കും. അവിടെ പുല്ലും മനോഹരമായ ചെടികളും വച്ചുപിടിപ്പിച്ചാല്‍വീടിന്റെ മനോഹാരിത കൂടും. മനോഹരമായ ഒരു പൂന്തോട്ടം എല്ലാവരുടേയും ഒരു സ്വപ്‌നമാണ്‌. ആ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ അധികമൊന്നും മെനക്കെടേണ്ട. അല്‍പ്പ പണവും സമയവും മാത്രം മതി. ആര്‍ക്കും തങ്ങളുടെ മുറ്റം മനോഹരമായി മോടിപിടിപ്പിക്കാം.  പ്ലാനിംഗ്‌
പ്രകൃതിയുമായി വീടിനെ കൂട്ടിയിണക്കുക എന്നത്‌ പരമപ്രധാനമാണ്‌. നല്ലൊരു ഡിസൈനറുടെ സേവനത്തിലൂടെയോ സ്വന്തം ഭാവനക്കനുസരിച്ചോ പ്ലാന്‍ തയ്യാറാക്കാം. ഏതെല്ലാം ഭാഗങ്ങളില്‍ എന്തെല്ലാം ചെടികള്‍ നടണം എന്ന കണക്കുകൂട്ടല്‍ ഉണ്ടായിരിക്കണം. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക്‌ കോട്ടം വരാത്ത രീതിയില്‍ ഘടനയില്‍ അല്ലറ ചില്ലറ വ്യത്യാസം വരുത്തുന്നതാണ്‌ നല്ലത്‌. മണ്ണിന്റേയും കാലാവസ്ഥയുടേയും ഘടകങ്ങളും ഉള്‍ക്കൊള്ളണം.
തരംതിരിക്കല്‍
വാഹനം കടന്നുപോകാനുള്ള വഴി, നടപ്പാത, കളിക്കാനുള്ള സ്ഥലം, വിശ്രമ സ്ഥലം, എന്നിങ്ങനെ ലാന്‍ഡ്‌ സ്‌കേപ്പ്‌ ചെയ്യാനുള്ള സ്ഥലം പലതായി വിഭജിക്കണം. ഓരോ സ്ഥലവും എങ്ങനെ ഭംഗികൂട്ടാം എന്നതും പ്രധാനമാണ്‌. പൂന്തോട്ടത്തിന്റെ പരമമായ ലക്ഷ്യം തന്നെ നീട്‌ മനോഹരമാക്കുക എന്നുള്ളതാണ്‌. ആ സ്ഥലത്തുള്ള ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും അധികം കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം പൂന്തോട്ടം ഡിസൈന്‍ ചെയ്യാന്‍. ചെടികള്‍
നമ്മുടെ പ്രകൃതിക്കിണങ്ങിയ ചെടികള്‍ വേണം നടേണ്ടത്‌. തിരു മുറ്റത്ത്‌ പൊക്കംകൂടിയ തരം ചെടികള്‍ നട്ട്‌ വീടിന്റെ പകിട്ട്‌ കളയരുത്‌. വൈവിദ്ധ്യം പരമാനധി കുറച്ച്‌ കാലാവസ്ഥയേയും കീടരോഗങ്ങളേയും ചെറുക്കുന്നവയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്‌. നമ്മുടെ പരമ്പരാഗത ചെടികള്‍ കുറെയൊക്കെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പരിചരണം കുറവായ വരണ്ട കാലാവസ്ഥയെ അതിജീവിക്കുന്ന നിരവധി അലങ്കാര ചെടികള്‍ ഇന്ന്‌ സുലഭമാണ്‌,
പുല്‍ത്തകിടി
പുല്‍ത്തകിടിയില്ലങ്കില്‍ എന്തോന്ന്‌ പൂന്തോട്ടം എന്നു ചിന്തിക്കുന്നവരാ അധികവും. പരമാവധി പുല്‍ത്തകിടി കുറയ്‌ക്കുകയാണ്‌ നല്ലത്‌. കാരണം ലാന്‍ഡ്‌സ്‌കേപ്പിംഗില്‍ ഏറ്റവും ചെലവ്‌ കൂടുയതും പരിചരണം ആവശ്യമുളേളതും പുല്‍ത്തകിടിക്കാണ്‌. കൂടാതെ കൂടുതല്‍ വെള്ളവും ഇതിനായി വേണം. പുല്‍ത്തകിടിയെ പ്രകൃതിദത്തമായ ജിയോ ബ്ലാങ്കറ്റ്‌ ഉപയോഗിച്ച്‌ വച്ചു പിടിപ്പിച്ചാല്‍ ജലത്തിന്റേയും വളത്തിന്റേയും അളവ്‌ കുറയ്‌ക്കാനാകും. ഗ്രൗണ്ട്‌ കവറിംഗ്‌ സസ്യങ്ങള്‍, പെബിള്‍സ്‌, സ്റ്റോണ്‍ ചിപ്‌സ്‌ തുടങ്ങീ പരിചരണം കുറഞ്ഞും ആകര്‍ഷകവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും പൂന്തോട്ടം മനോഹരമാക്കാം.
ഇങ്ങനെ പ്രകൃതിക്കിണങ്ങിയ രീതിയില്‍ പൂന്തോട്ടമൊരുക്കി നമ്മുടെ വീടും ഒരു ഗ്രീന്‍ ഹൗസാക്കി മാറ്റാം. ശുദ്ധവായുവും മാനസികോല്ലാസവും പ്രതാനം ചെയ്യുന്ന ഇത്തരം ലാന്‍ഡ്‌ സ്‌കേപ്പിങ്ങുകള്‍ നമ്മുടെ പോസിറ്റീവ്‌ എനര്‍ജി കൂട്ടുമെന്നതില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (6 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (7 hours ago)

Malayali Vartha Recommends