Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

യതീംഖാനയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക്

28 AUGUST 2017 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

22-ാം വയസ്സില്‍ മാത്രം സിവില്‍ സര്‍വീസ് പരീക്ഷ യെക്കുറിച്ചു കേട്ട ഒരു ചെറുപ്പക്കാരന്‍ ആദ്യ ശ്രമത്തില്‍തന്നെ 226-ാം റാങ്കിന് ഉടമയാവുക അവിശ്വസനീയമായ ഈ കഥയിലെ നായകന്‍ മലപ്പുറം എടവണ്ണപ്പാറ ചെറുവായൂര്‍ കോറോത്ത് മുഹമ്മദ് അലി ശിഹാബ്.സിവില്‍ സര്‍വീസ് ലഭിക്കുന്നതിനു മുന്‍പ് ശിഹാബ് എഴുതിയ പിഎസ്‌സി പരീക്ഷകള്‍ 21. ലഭിച്ച നിയമനങ്ങളും 21. ഈ നേട്ടങ്ങള്‍ക്കു പുറകില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു ജീവിതമുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ അനാഥാലയത്തിലാണ് ശിഹാബ് പഠിച്ചതും, വളര്‍ന്നതും. സ്‌കൂള്‍ പഠനം പൂര്‍ണമായും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍. െ്രെപവറ്റായി റജിസ്റ്റര്‍ ചെയ്താണു ബിരുദം നേടിയത്.യതീംഖാന പഠനകാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാന്‍ ശിഹാബ് കൂട്ടു പിടിച്ചത് പുസ്തകങ്ങളെയായിരുന്നു. ആ കൂട്ടാണ് ജീവിതം മാറ്റിമറിച്ചതെന്ന് ശിഹാബ് കരുതുന്നു. കയ്യില്‍ കിട്ടുന്നതെന്തും വായിച്ച കാലം. അങ്ങനെ ആര്‍ജിച്ച അറിവ് ക്വിസ് മല്‍സരങ്ങളിലെ വിജയത്തിലേക്കു വഴി തുറന്നു. ജീവിതത്തെ മല്‍സരമായി കാണാനും ആത്മവിശ്വാസത്തോടെ പൊരുതാനും പഠിച്ചു. പ്രീഡിഗ്രിയും ടിടിസിയും പൂര്‍ത്തിയാക്കിയാണ് ശിഹാബ് യതീംഖാനയുടെ പടിയിറങ്ങിത്. ഇനിയെന്ത് എന്ന ചോദ്യം അപ്പോഴും മുന്നിലുണ്ടായിരുന്നു. തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹം മാത്രമ പോര, പണവും വേണമെന്ന തിരിച്ചറിവില്‍ വളവന്നൂര്‍ ബാഫഖി തങ്ങള്‍ യതീംഖാനയില്‍ അധ്യാപകനായി.

പിടിച്ചു നില്‍ക്കാമെന്നായതോടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മനസ്സില്‍ നിറഞ്ഞു. പിഎസ്‌സിയുടെ കൂട്ടാകുന്നത് അക്കാലത്താണ്. സ്‌കൂളില്‍ എല്ലാ അധ്യാപകരും താല്‍ക്കാലികക്കാരായിരുന്നു. പിഎസ്‌സിയുടെ സ്ഥിരം അപേക്ഷകര്‍. ശിഹാബും അവരിലൊരാളായി. ഇതിനിടെയാണ് സിവില്‍ സര്‍വീസ് മോഹമുദിക്കുന്നത്. ബിരുദമാണ് കുറഞ്ഞ യോഗ്യ തയെന്നതറിഞ്ഞതോടെ നിരാശയായി. ജോലി കള!ഞ്ഞ് ബിരുദത്തിനു പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നതിനാല്‍ ബിഎ ഹിസ്റ്ററിക്ക് െ്രെപവറ്റായി റജിസ്റ്റര്‍ ചെയ്തു. പഠനത്തിനിടെ പിഎസ്‌സി പരീക്ഷകള്‍ എഴുതിക്കൊണ്ടേയിരുന്നു. 2004 ല്‍ ജലവിഭവ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡായി ആദ്യ ജോലി. പിന്നീട് 20 പരീക്ഷകള്‍ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും നിയമനം. ഫോറസ്റ്റര്‍, റെയില്‍വേ ടിക്കറ്റ് കലക്ടര്‍, ഫോറ സ്റ്റ് ഗാര്‍ഡ്, യുപിഎസ്എ, എല്‍പിഎസ്എ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു. ഇതിനിടെ വിവാഹിതനായി, വീടു വിട്ടു നില്‍ക്കാനുള്ള മടി കാരണം പല ജോലികളും ഉപേക്ഷിച്ചു. ഒടുവില്‍ പഞ്ചായത്തില്‍ എല്‍ഡിസി ആയി ജോലിയില്‍ കയറി. ബിരുദം ഒന്നാം ക്ലാസില്‍ പാസായതോടെ സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന് വീണ്ടും ജീവന്‍ വച്ചു.

പഠിക്കാന്‍ സമയം കിട്ടുന്ന ജോലി അധ്യാപനമാണെന്നു തിരിച്ചറിഞ്ഞതോടെ പിഎസ്‌സി പരീക്ഷയെഴുതി മലപ്പുറം വെറ്റിലപ്പാറയില്‍ സ്‌കൂള്‍ അധ്യാപകനായി. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിക്കുകയും ചെയ്തു. ആയിടെ ശിഹാബിന്റെ റെക്കോര്‍ഡ് പിഎസ്‌സി വിജയത്തെക്കുറിച്ച് മനോരമയില്‍ ഫീച്ചര്‍ വന്നു. സിവില്‍ സര്‍വീസ് ആണ് അടുത്ത ലക്ഷ്യമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞ മുക്കം യതീം ഖാനാ അധികൃതര്‍ പരിശീലനത്തിനു പിന്തുണയുമായെത്തി. ആയിടെയാണ് ഡോ. സഫര്‍ മഹമൂദ് നേതൃത്വം നല്‍കുന്ന ഡല്‍ഹിയിലെ സകാത്ത് ഫൗണ്ടേഷനില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പത്രവാര്‍ത്ത. കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാള്‍ ശിഹാബ് ആയിരുന്നു. ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനല്‍ വിഷയങ്ങളാക്കി ഡല്‍ഹിയില്‍ കഠിന പരിശീലനം തുടങ്ങി.പനിബാധിതനായി പരിശീലനം പാതി വഴിയില്‍ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. പ്രിലിമിനറി പരീക്ഷയ്ക്കു ബാക്കിയുള്ള രണ്ടു മാസം വീട്ടിലിരുന്ന് സ്വയം പഠിച്ചു. പ്രിലിമിനറി എഴുതിക്കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസമായി തുടര്‍ന്ന് മെയിന്‍ പരീക്ഷയ്ക്കുള്ള ശ്രമം തുടങ്ങി. ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഒന്നു മുതല്‍ ബിരുദതലം വരെ രണ്ടാം ഭാഷയായി പഠിച്ചത് അറബിക് ആയിരുന്നു. പാലാ ഇന്‍ സ്റ്റിറ്റിയൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ ഒരു മാസത്തോളം മലയാളത്തില്‍ പരിശീലനം നേടി. പിന്നീടു ഫാറൂഖ് കോളജിലെ പിഎംഇന്‍സ്റ്റിറ്റിയൂട്ടില്‍ കഠിന പരിശീലനം. മലയാളത്തിലാണു സിവില്‍ സര്‍വീസിന്റെ മെയിന്‍ പരീക്ഷ എഴുതിയത്. പിന്നീട് ഇന്റര്‍വ്യൂ.


ശിഹാബ് നേരിട്ട ഒരു ചോദ്യം ഇതായിരുന്നു. അധ്യാപകനായിരുന്ന താങ്കള്‍ പഠിപ്പിക്കുന്ന ക്ലാസിനെ മുഴുവന്‍ കുട്ടികളുടെയും പേരറിയുമോ? പേര് മാത്രമല്ല ഓരോ കുട്ടിയുടെയും വീട്ടുകാര്യങ്ങള്‍ വരെ അറിയാമെന്നായിരുന്നു മറുപടി.ഒരു കുട്ടിക്ക് ഏറ്റവും നന്നായി തിളങ്ങാന്‍ കഴിയുന്ന, ചെയ്യാന്‍ കഴിയുന്ന മേഖല തിരിച്ചറിയണം. ഇത് സ്വയമോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായത്തോടെയോ ആകാം. ഇത് ഏതു സന്ദര്‍ഭത്തിലുമാകാം. ഇതിനനുസരിച്ചായിരിക്കണം കുട്ടിയുടെ കരിയര്‍ ആസൂത്രണം ചെയ്യേണ്ടത്.സിവില്‍ സര്‍വീസ് ആദ്യലക്ഷ്യമാക്കേണ്ടതില്ല. എന്‍ജിനീയറോ ഡോക്ടറോ അധ്യാപകനോ ആവുകയെന്ന കുട്ടിയുടെ ആദ്യലക്ഷ്യത്തിനു ശേഷമുള്ള ലക്ഷ്യമായിരിക്കട്ടെ സിവില്‍ സര്‍വീസ്.ഹൈസ്‌കൂള്‍ ക്ലാസുകള്‍ മുതല്‍ സിവില്‍ സര്‍വീസിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമം തുടങ്ങാം. 21 വയസ്സാണ് പരീക്ഷയെഴുതാനുള്ള പ്രായം. അതിന് എട്ടു വര്‍ഷം മുന്‍പു വരെ പ്ലാനിങ് തുടങ്ങാം.ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ സ്വാഭാവിക പരിശീലനം നല്‍കുന്ന വിവരമാണ് സിവില്‍ സര്‍വീസ് പഠനത്തിന്റെ അടിസ്ഥാനം. ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടത് ഭാവിയിലേക്കു മുതല്‍ക്കൂട്ടാകും. ഷോര്‍ട്ട് നോട്ടുകള്‍ എടുത്തു വയ്ക്കാം. പഠിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പഠിക്കുക. പ്രബന്ധ രചനയില്‍ പരിശീലനവും നേടണം.പ്രിലിമിനറിയുടെ ആദ്യ ചോദ്യം മഴയുടെയും ഊഷ്മാവിന്റെയും അടിസ്ഥാനത്തില്‍ വനങ്ങളെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിച്ച കാര്യങ്ങളാണ് ഈ ഉത്തരം എഴുതാന്‍ എനിക്കു സഹായകമായത്.

ഇതേ പ്രായത്തില്‍ തന്നെ സോഫ്റ്റ് സ്‌കില്‍ പരിശീലനവും തുടങ്ങണം. ഇംഗ്ലീഷ് ഭാഷ വളരെ പ്രധാനമാണ്. എഴുതാനും ആശയവിനിമയത്തിനും ഇംഗ്ലീഷ് സുപ്രധാനമാണ്. നേതൃഗുണം, സാമൂഹികസേവന മനോഭാവം എന്നിവ വളര്‍ത്തിയെടുക്കണം. ഒപ്പം മൂല്യബോധവും. സിവില്‍ സര്‍വീസ് തിരഞ്ഞെടുപ്പില്‍ ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ മാനദണ്ഡമാകുന്നുണ്ട്.ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിയാനും വിലയിരുത്താനുമുള്ള താല്‍പ്പര്യം സ്വയം വളര്‍ത്തിയെടുക്കണം. ന്യൂമെറിക്കല്‍, റീസണിങ് എബിലിറ്റി വളര്‍ത്തേണ്ടതും ഈ പ്രായത്തിലാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്താനുള്ള ലോജിക്കല്‍ തിങ്കിങ് രീതി വളര്‍ത്തിയെടുക്കണം.ബിരുദതലത്തിലെത്തുന്നതോടെ ലക്ഷ്യം ഗൗരവമാകണം. സിവില്‍ സര്‍വീസ് ഒരുക്കങ്ങള്‍ക്ക് പ്രത്യേക സമയം മാറ്റി വയ്ക്കണം. ഓരോ സബ്ജക്ടിലും ഏറ്റവും മികച്ച പുസ്തകം തിരഞ്ഞെടുത്ത് വായിക്കണം.സിവില്‍ സര്‍വീസ് സിലബസ് കേന്ദ്രീകരിച്ചു മാത്രം നടത്തുന്ന പരീക്ഷയാണ്. സിലബസിനെക്കുറിച്ചു കൃത്യമായും ആഴത്തിലുമുള്ള ധാരണ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ സ്വാഭാവിക പരിശീലനം തുടങ്ങുക. ഏതു വിഷയത്തിലും അടിസ്ഥാനപരമായ അറിവുണ്ടായാല്‍ മാത്രമേ സിവില്‍ സര്‍വീസ് എത്തിപ്പിടിക്കാന്‍ കഴിയൂ. ഇതിന് താഴ്ന്ന ക്ലാസുകളില്‍ നിന്നു തന്നെ പരിശ്രമം തുടങ്ങണം. കാണാപ്പാഠം പഠിക്കുന്നവര്‍ക്ക് പറ്റിയ വേദിയല്ല സിവില്‍ സര്‍വീസ്.

വായനയ്ക്ക് സിലബസ് പാടില്ല. കയ്യില്‍ കിട്ടുന്നതെന്തും വായിക്കുക. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുധാരണയുണ്ടാകാനും തെറ്റും ശരിയും തിരിച്ചറിയാനും പരന്ന വായന സഹായിക്കും.പത്രങ്ങളും ആനുകാലികളും നിര്‍ബന്ധശീലമാക്കുക. വാര്‍ത്തകള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യാതെ സിവില്‍ സര്‍വീസ് കടമ്പയില്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാവില്ല. ഒരു സംഭവത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചറിയാന്‍ പത്രങ്ങളും ആനുകാലികങ്ങളും ടെലിവിഷനും സഹായിക്കും.പത്താം ക്ലാസിനു ശേഷം താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മാത്രമായി പഠനം ചുരുങ്ങും. ആ ഘട്ടത്തിലും എല്ലാ വിഷയ ങ്ങളിലും പൊതുധാരണ നേടാന്‍ ശ്രമം വേണം. ധാരണ മാത്രം പോര. എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായം രൂപപ്പെടുത്തിയെടുക്കുകയും വേണം. വായിക്കുന്നതിനൊപ്പം കുറിപ്പ് തയാറാക്കി ശീലിക്കുക. ഇ യ്ക്ക് ചില വിഷയങ്ങളില്‍ വലിയ കുറിപ്പുകള്‍ എഴുതിനോക്കുക. അറിവ് മാത്രം പോരാ. എഴുതി ഫലിപ്പിക്കാനുള്ള കഴിവും വേണം.ജനറല്‍ സ്റ്റഡീസ് റഫറന്‍സിന് എന്‍സിഇആര്‍ടിയുടെ പഴയ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുക. ഏറ്റവും വിശ്വസിക്കാവുന്ന സ്റ്റഡി മെറ്റീരിയലുകളാണിവ.
ന്മഓപ്ഷനല്‍ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് അതിപ്രധാനം. താല്‍പ്പര്യമാണു പ്രധാന മാനദണ്ഡം. പുസ്തകങ്ങളുടെ ലഭ്യത, മാര്‍ക്ക് നേടുന്നതിനുള്ള സാധ്യത എന്നിവയും പരിഗണിക്കാം. ജ്യോഗ്രഫിയില്‍ നിന്ന് ഞാന്‍ മലയാളത്തിലേക്കു മാറിയത് നന്നായി ചെയ്യാനാകും എന്ന ആത്മവിശ്വാസമുള്ള തുകൊണ്ടുകൂടിയാണ്.

റഫറന്‍സിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. പക്ഷേ, ലഭിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ ശരിയായിക്കൊള്ളണമെന്നില്ല. വിശ്വസിക്കാനാവുന്ന സൈറ്റുകള്‍ ഏതൊക്കെയെന്ന് തിരഞ്ഞു കണ്ടെത്തണം. അമിതമായാല്‍ ഇന്റര്‍നെറ്റും വിഷം. മുന്‍കാലങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശീലനത്തിനു ഉപയോഗിക്കുക. ഇത് ചോദ്യപേപ്പര്‍ കാണുമ്പോഴുള്ള ആശങ്ക അകറ്റും. ഒപ്പം സമയം ചിട്ടപ്പെടുത്താനും ഈ രീതി ഉപകരി ക്കും. സ്വയം പഠനം തുടങ്ങുക; ഫിനിഷിങ്ങിനു മാത്രം കോച്ചിങ് സെന്ററുകളെ ആശ്രയിക്കുക. ഇത് എല്ലാവര്‍ക്കും സാധ്യമാണോ എന്ന സംശയമുണ്ടെങ്കിലും എന്റെ അനുഭവത്തില്‍ ഫലപ്രദമായി.ജീവിതത്തിലും പഠനത്തിലും അടുക്കും ചിട്ടയും ശീലിക്കുക. കഠിനാധ്വാനം, സമര്‍പ്പണം തുടങ്ങിയ വാക്കുകള്‍ ചതുര്‍ഥിയായവര്‍ ദയവായി ഈ സ്വപ്നം ഉപേക്ഷിക്കുക. ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള തീവ്രാഭിലാഷം, ആത്മവിശ്വാസം എന്നിവയെ പിരിയാത്ത കൂട്ടുകാരാക്കുക.ന്മതോല്‍വികളില്‍ തളരാതിരിക്കുക. അടുത്ത തവണ നേടാം എന്നു മനസ്സിലുറപ്പിക്കുക.

ഓരോ പരാജയവും പുതിയ കണ്ടു പിടിത്തമാണെന്ന എഡിസന്റെ വാക്കുകള്‍ പ്രചോദനമാക്കുക. മെയിന്‍ പരീക്ഷയില്‍ എനിക്ക് ഏറ്റവും നന്നായി ഉത്തരമെഴുതാന്‍ കഴിഞ്ഞ ഒരു ചോദ്യം ആ വര്‍ഷത്തെ ആദ്യപാദത്തിലെ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചെയെക്കുറിച്ചുള്ളതായിരുന്നു. സാധാരണ ഗതിയില്‍ ആദ്യപാദത്തിലെ വിവരങ്ങളൊന്നും കാര്യമായി ആരും ശ്രദ്ധിക്കാറില്ല. പക്ഷേ, ആ ഉത്തരമെഴുതാന്‍ എന്നെ സഹായിച്ചത് ഫാറൂഖ് കോളജില്‍ പഠിക്കുമ്പോള്‍ ആഷിഖ് സര്‍ തന്ന ഒരു പേപ്പര്‍ കട്ടിങ് ആയിരുന്നു. അതു വായിച്ചതുകൊണ്ട് കൃത്യം കണക്കുകളൊക്കെ വച്ച് ഉത്തരമെഴുതാന്‍ കഴിഞ്ഞു. ഞാന്‍ പറഞ്ഞുവന്നത് നിസ്സാരമായി നമ്മള്‍ തള്ളിക്കളയുന്ന വിവരങ്ങള്‍ പോലും നമുക്ക് വലിയ നേട്ടങ്ങളു ണ്ടാക്കിത്തരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (8 minutes ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (1 hour ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (1 hour ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (3 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (3 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (4 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (4 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (5 hours ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (5 hours ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (5 hours ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (5 hours ago)

Malayali Vartha Recommends