Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സയന്‍സ്‌ സിറ്റിക്ക്‌ 30 ഏക്കര്‍ അനുവദിച്ച്‌ ഉത്തരവായി

20 APRIL 2013 12:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ്‌ മ്യൂസിയത്തിന്റെ സയന്‍സ്‌ സിറ്റി സ്ഥാപിക്കുന്നതിന്‌ കോഴായില്‍ കൃഷിവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 30 ഏക്കര്‍ സ്ഥലം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായതായി ജോസ്‌ കെ.മാണി എം.പി അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം മാണി, കെ.പി മോഹനന്‍, അടൂര്‍ പ്രകാശ്‌ എന്നിവരുമായെല്ലാം ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുമായും കേന്ദ്രസാംസ്‌കാരിക വകുപ്പ്‌ മന്ത്രിയുമായും ജോസ്‌ കെ.മാണി നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ്‌ രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ്‌ സിറ്റി കോട്ടയത്ത്‌ സ്ഥാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തില്‍ കോഴായിലെ സ്ഥലം കേന്ദ്രസംഘം സന്ദര്‍ശിച്ചിരുന്നു. കൊല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ്‌ തുടങ്ങിയ 3 നഗരങ്ങളിലാണ്‌ ഇപ്പോള്‍ സയന്‍സ്‌ സിറ്റികളുള്ളത്‌. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മേല്‍പ്പറഞ്ഞ ശാസത്ര നഗരങ്ങളുടെ പട്ടികയിലേക്ക്‌ കോട്ടയവും ഉയര്‍ത്തപ്പെടും. വികസിത രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ശാസ്‌ത്ര,സാങ്കേതിക, വിജ്ഞാന, ഗവേഷണ, വിനോദസൗകര്യങ്ങള്‍ ഇനി ജില്ലയ്‌ക്കും ലഭ്യമാകും.
രണ്ട്‌ ഘട്ടങ്ങളായാണ്‌ കോട്ടയം സയന്‍സ്‌ സിറ്റിയുടെ പണി പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന്‌ ജോസ്‌ കെ.മാണി എം.പി പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു റീജണല്‍ സയന്‍സ്‌ സെന്റര്‍ ജില്ലയില്‍ ആരംഭിക്കും. ആധുനിക ശാസ്‌ത്രത്തിന്റെ വളര്‍ച്ചയും വികാസവും വിശദമാക്കുന്ന ബയോടെക്‌നോളജി ഗ്യാലറി, നാനോ ടെക്‌നോളജി ഗ്യാലറി, പോപ്പുലര്‍ സയന്‍സ്‌ ഗ്യാലറി എന്നിവ സെന്ററിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി നിര്‍മ്മിക്കും. ആനിമേഷന്‍, ഗ്രാഫിക്‌സ്‌, മള്‍ട്ടിമീഡിയ, ഇന്ററാക്‌റ്റിവിറ്റി എന്നിവ ഉള്‍പ്പെടുത്തി ആധുനിക സയന്‍സിന്റെ സൂക്ഷ്‌മാനുഭവങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പകര്‍ന്ന്‌ നല്‍കുന്ന വിധത്തിലാണ്‌ ഈ ഗ്യാലറികള്‍ നിര്‍മ്മിക്കുന്നത്‌. വിജ്ഞാനവും കൗതുകവും വിനോദവും പകര്‍ന്ന്‌ നല്‍കുന്ന നൂറിലധികം അടിസ്ഥാന ശാസ്‌ത്രതത്വങ്ങളുടെ ചിത്രീകരണവും ഈ ഗ്യാലറിയില്‍ ഒരുക്കും. ലോകനിലവാരമുള്ള ആധുനിക ശാസ്‌ത്രസംവിധാനങ്ങളാണ്‌ സയന്‍സ്‌ സെന്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപ മുതല്‍മുടക്കുള്ള സയന്‍സ്‌ സിറ്റിയായി ഇത്‌ മാറും. ഈ സയന്‍സ്‌ സിറ്റിയില്‍ ശാസ്‌ത്രസാങ്കേതിക രംഗത്തെ ഏറ്റവും ആധുനികതത്വങ്ങള്‍ മനസ്സിലാക്കിതരുന്ന വിവിധ ഗ്യാലറികള്‍, ലാര്‍ജ്‌ ഫോര്‍മാറ്റ്‌ ഫിലിം പ്രൊജക്ഷനോട്‌ കൂടിയ പ്ലാനറ്റേറിയം, 3ഡി തിയേറ്റര്‍,മോഷന്‍സുമുലേറ്റര്‍, വൈ-ഫൈ, വൈ മാക്‌സ്‌ സൗകര്യങ്ങളോട്‌കീടിയ ആധുനിക ലൈബ്രറി, ഫാം റേഡിയോ/അമേച്ച്വര്‍ റേഡിയോ സ്റ്റേഷന്‍, ഉപഗ്രഹസഹായത്തോടുകൂടി നടത്തുന്ന ഹൈടെക്‌ ക്ലാസ്സുകള്‍, സഞ്ചരിക്കുന്ന ശാസ്‌ത്രപ്രദര്‍ശന യൂണിറ്റുകള്‍ ഹൈടെക്‌ സെമിനാര്‍ ഹാളുകള്‍ എന്നിവ ഉണ്ടാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ശാസ്‌ത്രവും ശാസ്‌ത്രാധിഷ്‌ഠിത വിനോദവും കൂടിച്ചേര്‍ന്ന ഏറ്റവും വലിയ എഡ്യൂക്കേഷണല്‍ ഹബ്ബായി കോട്ടയം മാറുമെന്നും ജോസ്‌ കെ.മാണി എം.പി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (9 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (24 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (33 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (44 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (54 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends