Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലായില്‍ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു

20 APRIL 2013 01:47 AM IST
മലയാളി വാര്‍ത്ത.

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. 23.02.2013ന്‌ അരുണാപുരത്ത്‌ തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെ അദ്ധ്യക്ഷതയില്‍ ധനകാര്യ മന്ത്രി കെ.എം.മാണി ഡിസ്‌പെന്‍സറിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.
കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ ജോസ്‌ കെ.മാണി എം.പി മുന്‍കൈയ്യെടുത്ത്‌ ഒട്ടനവധി കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞെങ്കിലും അതില്‍ ഏറ്റവും ജനക്ഷേമകരവും മനോഹരവുമായ പദ്ധതിയാണ്‌ ഇന്നിവിടെ പ്രവര്‍ത്തനം ആരംഭിച്ച ഇ.എസ്‌.ഐ ഡിസ്‌പന്‍സറിയെന്ന്‌ മന്ത്രി കെ.എം.മാണി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന്റെ അവകാശികള്‍ കര്‍ഷകരും തൊഴിലാളി വര്‍ഗ്ഗവുമെന്ന ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ തിരിച്ചറിവിലൂടെ തൊഴിലാളികളുടെ സാമൂഹിക ആരോഗ്യ സൂരക്ഷയ്‌ക്ക്‌ വേണ്ടി ആരംഭിച്ച ഇ.എസ്‌.ഐ പദ്ധതി ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതി ആയി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രതൊഴില്‍ മന്ത്രാലയവുമായി നിരന്തരമായി ബന്ധപ്പെട്ട്‌ തൊഴിലികള്‍ക്കായി ജോസ്‌ കെ.മാണി എം.പി നേടിയെടുത്ത വലിയൊരു നേട്ടമായാണ്‌ താനിതിനെ കാണുന്നതെന്ന്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച തൊഴില്‍ മന്ത്രു ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.എം.പി എന്ന നിലയില്‍ പൊതുപ്രവര്‍ത്തകര്‍ക്ക്‌ മാതൃകയാണ്‌ ജോസ്‌ കെ.മാണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എസ്‌.ഐ ഡിസ്‌പന്‍സറി തൊഴിലാളികള്‍ക്കായി നേടിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്വന്മായി സ്ഥലം വാങ്ങി 100 കിടക്കകളുള്ള കെട്ടിടം നിര്‍മ്മിച്ച്‌ ഇ.എസ്‌.ഐ ഹോസ്‌പിറ്റല്‍ നിര്‍മ്മിക്കുവാന്‍ നടപടിയെടുക്കുമെന്ന്‌ ആമുഖപ്രഭാഷണം നടത്തിയ ജോസ്‌ കെ.മാണി എം.പി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ജെയുമായും, കൊടിക്കുന്നില്‍ സുരേഷുമായും ചര്‍ച്ച നടത്തിയെന്നും എം.പി പറഞ്ഞു. നൂതന പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കണ്‍സ്‌ട്രക്ഷന്‍ കമ്പനികള്‍ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാരെകൂടി ഇ.എസ്‌.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഡോ.ചന്ദ്രികാദേവി, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.ആര്‍.രാജേഷ്‌, ഇ.എസ്‌.ഐ കോര്‍പ്പറേഷന്‍ റീജണല്‍ ഡയറക്‌ടര്‍ ടി.എം.ജോസഫ്‌, ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ബീനത്ത്‌, റീജനല്‍ ഡയറക്‌ടര്‍ രാമചന്ദ്രന്‍, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (12 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (21 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (32 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (42 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (52 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends