Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലചവിട്ടാൻ വീണ്ടും ആറ് യുവതികൾ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍;വന്നത് മലബാറില്‍ നിന്നുള്ളവര്‍;നിലയ്ക്കലിൽ എത്തിയാൽ പോലീസ് സംരക്ഷണം

19 NOVEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമായി കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്ത് ദര്‍ശനത്തിന് പോകാനായി വീണ്ടും യുവതികളെത്തുന്നു. മലബാർ മേഖലയിൽ നിന്നുള്ള യുവതികളാണ് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിൽ എത്തിച്ചേര്‍ന്നത്. കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലാണ് ഇപ്പോൾ യുവതികള്‍ കഴിയുന്നത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിൽ യുവതികള്‍ കൊച്ചിയിലെത്തിയത്. പൊലീസ് നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോഴുളളത്. ഈ യുവതികൾ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

നേരത്തെ തന്നെ യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്, കൊച്ചിയിലെത്തിയിരിക്കുന്ന ഇവരുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ച്‌ വരികയാണ് . ഇവർ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ , ഇവര്‍ എപ്പോള്‍ സന്നിധാനത്തേക്ക് പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. യുവതികളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

നിലയ്ക്കല്‍ വരെ ഇവർ എത്തിയാല്‍ ദര്‍ശനത്തിനുള്ള സഹായം പോലീസ് നല്‍കുമെന്നാണ് വിവരം. അതേസമയം നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസ് നിലപാട്.

തുലാ മാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംഘര്‍ഷ സാധ്യത ധരിപ്പിച്ച് മടക്കി അയച്ചിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പന്ത്രണ്ട് മണിക്കൂറോളം സമരക്കാര്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയാണ് ഉണ്ടായത്.

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി 800ലേറെ സ്ത്രീകള്‍ ബുക്ക് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട യുവതികളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.


ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കൂടാതെ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന കാര്യം വ്യക്തമല്ല.

കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തു വിട്ടിട്ടില്ല. മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതികളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (3 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (3 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (3 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (5 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (6 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (6 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (6 hours ago)

Malayali Vartha Recommends