Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് മരത്തില്‍ കയറി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം

19 FEBRUARY 2019 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

തിങ്കളാഴ്ച്ച അർദ്ധരാതിയോടെ സമരപ്പന്തൽ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാരി സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണ് തനിക്കെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.

ഇന്നലെ രാത്രി 12 .30 യോടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കൂടെയുള്ള സമരക്കാര്‍ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല .

ഹൈക്കോടതി വിധിയിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് കെഎസ്‌ആര്‍ടിസിയിലെ നാനൂറോളം വരുന്ന എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി. ഇതില്‍ പ്രതിഷേധിച്ച്‌ എംപാനല്‍ ജീവനക്കാര്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അടക്കം കണ്ടെങ്കിലും ഹൈക്കോടതി വിധിയായതിനാല്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ഒരുമാസമായി സമരം നടത്തുന്നത്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിചെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകള്‍ അര്‍ധരാത്രി പൊലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് നടപടി. ഇനി നടപ്പാത കൈയ്യേറിയുള്ള പന്തലുകള്‍ അനുവദിക്കില്ലെന്ന് മേയര്‍ വികെ പ്രശാന്ത് അറിയിച്ചു.

എന്നാല്‍ സമരപ്പന്തലുകള്‍ പൊലീസ് പൊളിക്കാനെത്തിയത് സമരക്കാര്‍ ചെറുത്തതോടെ അര്‍ധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതര്‍ക്കവും പ്രതിഷേധവുമായി മാറുകയായിരുന്നു.

രാത്രി പതിനൊന്നരയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. സമരപ്പന്തലുകള്‍ പൊളിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് പ്രതിഷേധമായി. സമരക്കാര്‍ പന്തല്‍ പൊളിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കു ത‍ര്‍ക്കമായി. സമരപ്പന്തലില്‍ നിന്ന് മാറാന്‍ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച്‌ മാറ്റി. അര്‍ദ്ധരാത്രിയിലെ നീക്കമായതിനാല്‍ പന്തലുകള്‍ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കള്‍ ലോറികളില്‍ മാറ്റുകയും ചെയ്തു.കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടേതുള്‍പ്പടെയുള്ള സമരപ്പന്തലുകള്‍ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (3 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (5 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (5 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (5 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (6 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (6 hours ago)

CLOUD BURST മേഘസ്ഫോടനം  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (6 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends