Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

ഭീകരാക്രമണമെന്ന സന്ദേശം വ്യാജം ; രാജ്യത്തെ മുൾമുനയിൽ നിർത്തിയ കേരളമുൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമെന്ന സന്ദേശം ഫോണിലൂടെ വിളിച്ചു പറഞ്ഞത് മുൻ സൈനികൻ

27 APRIL 2019 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

ദൈവത്തിന്റെ സ്വന്തം നാട് ഉൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ് . വ്യാജ സന്ദേശം തന്നയാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു . അസ്റ്റിലായത് ബെംഗളൂരു അവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തി . വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂർത്തി. ഇയാൾ കുറ്റം സമ്മതിച്ചു . ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പര്‍ പിൻതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്

കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു . ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്ന സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 7 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.

ഇതേ തുടർന്ന്   സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശവും നൽകിയിരുന്നു. ഈ സന്ദേശം വ്യാജമാണെന്ന് ബംഗലൂരു പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നായിരുന്നു സന്ദേശം.

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ഐഎസ് ഭീകരര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. 2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ യുവാക്കളെ ഇപ്പോഴും ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറ‍ഞ്ഞു.

2018-ല്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി സ്ഫോടനപരമ്പരകള്‍ നടത്താന്‍ ഐഎസ് ബന്ധമുള്ള ഭീകരസംഘടന ഹര്‍ക്കത്-ഉള്‍-ഹര്‍ബ്-എ ഇസ്ലാം പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഐഎസിന് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് ആക്രമണം സംമ്പന്ധിച്ച വിവരം നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (14 minutes ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (20 minutes ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (32 minutes ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (38 minutes ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (54 minutes ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (1 hour ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (10 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (11 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (11 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (11 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (11 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (12 hours ago)

Malayali Vartha Recommends