മകന്റെ മൃതദേഹം തലയറുത്ത നിലയില്‍; അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; രണ്ടാമത്തെ മകനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല; കുടുംബ വഴക്ക് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതായി നിഗമനം

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീറിന്റെ മകന്‍ അല്‍ത്താഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
സഫീറും ഇളയ മകന്‍ അന്‍ഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിതാവിന്റെ മൃതദേഹം ലഭിച്ചത്. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയോ എന്ന സംശയമുയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
സഫീറും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികള്‍ സഫീറിനൊപ്പമായിരുന്നു താമസം. ഭാര്യ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുടെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയാണ്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha