Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ജെസ്‌ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര പോക്സോ തടവുകാരൻ: പത്തനംതിട്ട സ്വദേശിയ്ക്കയായി തെരച്ചിൽ....

19 FEBRUARY 2023 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ജസ്‌ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിൽ തടവുകാരൻ. സഹതടവുകാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിർണായക മൊഴി സിബിഐയ്ക്ക് യുവാവ് നൽകി. ജയിലിൽ ഒരുമിച്ച് കഴിയുമ്പോൾ ജസ്‌നയെക്കുറിച്ച് സഹതടവുകാരൻ പറഞ്ഞിരുന്നു. ജയിലിൽ മോചിതനായ ശേഷം ഒളിവിൽ പോയതിനാൽ ഇയാളെ പിന്നീട് കണ്ടെത്താനായില്ല. ജസ്‌നയെ കാണാതായി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പൂജപ്പുര ജയിലിലെ പ്രതി സഹതടവുകാരനെക്കുറിച്ച് മൊഴി നൽകാൻ തയ്യാറായത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഈ രണ്ട് അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ആ തിരോധാനത്തിൽ ദുരൂഹത തുടരുകയാണ്. സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിവള്ളിയായി ജയിൽ തടവുകാരന്റെ മൊഴി പുറത്ത് വന്നത്. പോക്സോ കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് സഹ തടവുകാരനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ജയിൽ സൂപ്രണ്ടിനോട് ആണ് പ്രതി വെളിപ്പെടുത്തൽ നടത്തിയത്.

എന്റെ കൂടെ കൊല്ലം ജയിലിൽ കഴിഞ്ഞ ഒരു തടവുകാരന് ജെസ്‌നയെ കുറിച്ച് ചില കാര്യങ്ങൾ അറിയാം. ഈ വെളിപ്പെടുത്തലിന് പിന്നാലെ സിബിഐ ജയിലിൽ എത്തി തടവുകാരന്റെ മൊഴി എടുക്കുകയായിരുന്നു. യുവാവ് നൽകിയ സഹതടവുകാരനായ പത്തനംതിട്ട സ്വദേശിയുടെ മേൽവിലാസത്തിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവില്ലെന്നാണ് വിവരം.

ഈ സംഭവം കൊല്ലം ജയിലിൽ വച്ചാണ് നടക്കുന്നത്. പോക്സോ കേസ് പ്രതി ഇപ്പോൾ പൂജപ്പുര ജയിലിൽ തടവിൽ കഴിയുകയാണ്. കൊല്ലം ജില്ലാ ജയിലിൽ കഴിയുമ്പോൾ ഒപ്പമെത്തിയത് മോഷണക്കേസ് പ്രതിയാണ്. ജെസ്‌നയുടെ തിരോധാനത്തിൽ ഇയാൾക്ക് എന്തെങ്കിലും പങ്കുള്ളതായി വിവരം ഇല്ലെങ്കിലും കച്ചിത്തുരുമ്പായ ഈ വെളിപ്പെടുത്തലുമായി ബന്ധിപ്പിച്ചായിരിക്കും ഇനി മുന്നോട്ടുള്ള അന്വേഷണം നടക്കുന്നത്. ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ പുരോഗമിപ്പിക്കുന്നതിനിടെ ജെസ്നയ്ക്കായി നോട്ടീസും പുറത്തിറക്കിരുന്നു. അതായത്, 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് തിരിച്ചറിയാൻ സഹായിക്കുന്ന അടയാളമായി നോട്ടീസ് ഇറക്കിയത്. ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നു.

ജസ്‌ന മരിച്ചിട്ടില്ല എന്നു തന്നെയാണ് സിബിഐ ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതടക്കം സിബിഐയുടെ ഇടപെടല്‍ ഈ കേസില്‍ നേരത്തെ മുതലുണ്ട്. മാത്രമല്ല കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നില്‍വലിയ കണ്ണികള്‍ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്തതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാനും അതീവ രഹസ്യമായാണ് കേസ് സിബിഐ വഴി നീങ്ങുന്നത്.

 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.

മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണ്ടെത്താന്‍ കഴിയാതായതോടെ പല കഥകളും പ്രചരിച്ചിരുന്നു. ബംഗളൂരു തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജസ്‌നയെ കണ്ടു. എന്നതടക്കം അജ്ഞാത മൃതദേഹങ്ങള്‍ പോലും അന്വേഷണ സംഘത്തെ വെട്ടിലാക്കി. മാത്രമല്ല ജെസ്‌ന വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി രാജ്യം വിട്ടെന്നും ഇസ്ലാമിക് സംഘടനകള്‍ പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നു എന്നൊക്കെയുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു.

സിനിമയെ പോലും വെല്ലുന്ന ജെസ്‌ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്‌നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു. എങ്കിലും പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്ന. ഇതു തന്നെയാണ് ഇപ്പോള്‍ സിബിഐയും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (37 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (3 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends