Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുവൈറ്റിലും ബഹ്റൈനിലും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; യു.എസ് തിരിച്ചടിക്കാനൊരുങ്ങുന്നതോടെ മേഖല അതീവ ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ കാലവർഷത്തിൻ്റെ വരവോടെ അതിശക്തമായ മഴ എത്തി..പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്..ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം..


കടുത്ത മാനസിക അസ്വസ്ഥതകൾ, ഒടുവിൽ ഭാര്യയുടെ കഴുത്തറുത്തു! സുരേഷിന്റെ ആരും അറിയാത്ത സ്വഭാവം...


പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. പതിനഞ്ചുകാരിയെ മാസങ്ങളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു.. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു..


ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും - വികാരാധീനനായി മോഹൻലാൽ

27 AUGUST 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ അടക്കം എല്ലാവരും രാജിവച്ചു. 'അമ്മ ഭരണ സമിതി പിരിച്ചുവിട്ടു. അമ്മ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്. കഴിഞ്ഞ ദിവസം ഇന്ന് നടക്കാനിരുന്ന 'അമ്മ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അഭിനേതാക്കളുടെ സംഘടനയായ ''അമ്മ'' ജനറല്‍ സെക്രട്ടറി സിദ്ദിഖ്‌ രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു ചില സൂചനകൾ കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്നും ''അമ്മ''യ്‌ക്കെതിരേ ആരോപണമുണ്ട്‌. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടുകയായിരുന്നു. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയരുകയായിരുന്നു. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയ നിഴലിലാവുകയാണ്.

മോഹൻലാലിൻ്റെ രാജിക്കത്ത് ഇങ്ങനെ...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു .രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.

'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറ‌ഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ ഒന്ന് അടങ്ങ് സ്‌പീക്കറും മുഖ്യനും ഉടക്കി അബിൻ പിണറായിയെ വലിച്ച് കീറി CM സതീശൻ കൂട്ടിയിട്ട് സഭ കത്തിച്ചു  (2 hours ago)

ഞാൻ ഒന്ന് പറയട്ടെ.... സ്‌പീക്കറും മുഖ്യമന്ത്രിയും സഭയിൽ പൊട്ടിത്തെറി.. കലിപ്പിൽ CM പിന്നെ നടന്നത്  (3 hours ago)

ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ-2026 ആന്ധ്രാ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു: ആയിരത്തിലധികം അഭ്യന്തര-വിദേശ ടൂറിസം പങ്കാളികള്‍ പങ്കെടുക്കുന്നു...  (3 hours ago)

ടൂറിസം വകുപ്പ് പരിസ്ഥിതി ദിനാചരണം മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും...  (4 hours ago)

കുവൈറ്റിലും ബഹ്റൈനിലും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; യു.എസ് തിരിച്ചടിക്കാനൊരുങ്ങുന്നതോടെ മേഖല അതീവ ഗുരുതരാവസ്ഥയിൽ...  (4 hours ago)

പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി. സതീശന്‍  (4 hours ago)

സംസ്ഥാനത്ത് തോരാമഴ  (4 hours ago)

കേരളത്തിൽ കാലവർഷം എത്തി! വരും മണിക്കൂറുകളിൽ അതിശക്തമായ മഴ: എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (4 hours ago)

കടുത്ത മാനസിക അസ്വസ്ഥതകൾ, ഒടുവിൽ ഭാര്യയുടെ കഴുത്തറുത്തു! സുരേഷിന്റെ ആരും അറിയാത്ത സ്വഭാവം...  (4 hours ago)

ASSAM 5 പേർ അറസ്റ്റിൽ  (4 hours ago)

ഭാര്യയെ മക്കളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...  (4 hours ago)

VEHICLE MODIFICATION ജെന്‍സികളോട് വാക്കുപാലിക്കാന്‍ മുഖ്യമന്ത്രി;  (4 hours ago)

KOCHI കൊച്ചി വലിയൊരു അധോലോകമായി മാറുകയാണ്.  (4 hours ago)

അമ്മയും സഹോദരിയും പറഞ്ഞത് വെറും നാടകമോ?! നെടുമങ്ങാട് കേസിൽ പോലീസിന്റെ മിന്നൽ നീക്കം; ഇനി ആരും രക്ഷപ്പെടില്ല...  (4 hours ago)

സിബിഐ വന്നതോടെ വിറളി പൂണ്ട് സി.പി.എം! നവീൻ ബാബുവിനെ അധിക്ഷേപിച്ച് ഹർഷകുമാർ, ദിവ്യയ്ക്കായി കൂട്ടുകരച്ചിൽ...  (4 hours ago)

Malayali Vartha Recommends