Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

സി.എം.രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതെ നിയമസഭയിലെത്തിയപ്പോൾ കൊച്ചിയിലിരുന്ന് ഇ.ഡി യുടെ മറു നീക്കം.... അത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ നീക്കങ്ങളെല്ലാം രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇ.ഡിയുടെ നീക്കം...

28 FEBRUARY 2023 10:41 AM IST
മലയാളി വാര്‍ത്ത

 

 


ഇത്തരം ഒരു നീക്കം ഒരിക്കലും രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തി തീർക്കാൻ ഇ.ഡി. ആഗ്രഹിക്കുന്നില്ല. സംഭവം കേന്ദ്ര സർക്കാരിനും ബിജെപി രാഷ്ട്രീയത്തിനും പഴി കേൾപ്പിക്കും എന്നതിനാൽ തന്ത്രപരമായ നീക്കങ്ങളാണ് ഇ.ഡി. നടത്തുന്നത്. സംഭവം വൻ വിവാദമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷമായിരിക്കും പുതിയ നീക്കം. എന്നാൽ ഇ ഡി യെ പോലൊരു അന്വേഷണ ഏജൻസിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല.ഇ.ഡിക്ക് അന്വേഷണ സ്വാതന്ത്യം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

സി.എം.രവീന്ദ്രനെ വിളിച്ചു വരുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ഇ.ഡി പുതിയ നീക്കത്തിലേക്ക് കടന്നത്.രവീന്ദ്രൻ വരാത്തത് മുഖ്യ മന്ത്രി പറഞ്ഞിട്ടാണെന്നാണ് ഇ.ഡി.കരുതുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐ.എഎസുകാരായ ജീവനക്കാരുണ്ട്. അവരാണ് നിയമസഭയിലെ കാര്യങ്ങൾ നോക്കുന്നത്. എന്നിട്ടും രവീന്ദ്രന് നിയമസഭയിൽ എന്താണ് തിരക്ക് എന്നാണ് ഇ.ഡി. ചോദിക്കുന്നത്. രവീന്ദ്രൻെറ അനുസരണകേട്
ഇ.ഡിയെ വല്ലാതെ പ്രകോപിപ്പിച്ചു. അങ്ങനെയാണ് അവർ ആ തീരുമാനത്തിലേക്ക് നീങ്ങിയത്.

 

 

 

 

ഇ ഡിയുടെ തീരുമാനം എ.കെ.ജി. സെൻ്ററിൻ്റെ നെഞ്ചകം പൊള്ളിക്കുമെന്ന് ഇ.ഡി കരുതുന്നില്ല. കാരണം മുഖ്യമന്ത്രിക്ക് വരുന്നതെല്ലാം ഏറ്റെടുക്കാൻ പാർട്ടി തയ്യാറല്ല. പാർട്ടിയും ഏറ്റെടുക്കാൻ തയ്യാറാവില്ല. കാരണം സ്വർണ്ണകടത്തിലെ കള്ള കഥകൾ അവർക്കും ഹൃദിസ്ഥമാണ്.പിന്നെ ആരായിരിക്കും വേദനിക്കുക? അത് ക്ലിഫ് ഹൗസിൽ ഉള്ളവർ മാത്രമായിരിക്കുമെന്ന് ഇ.ഡി.കരുതുന്നു.

എന്താണ് ആ ഞ്ഞെട്ടിക്കുന്ന നീക്കം? മുഖ്യമന്ത്രിയുടെ മകനെയും മകളെയും വിളിച്ചു വരുത്താനാണ് ഇ.ഡി.ആലോചിക്കുന്നത്. ഇത് കേരളത്തെ പിടിച്ചുകുലുക്കുമെന്ന് ചില കേന്ദ്രങ്ങൾ അറിയിച്ചെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് ഇ.ഡി.കരുതുന്നത്. സ്വപ്ന സുരേഷിൻെറ മൊഴിയിൽ വ്യക്തത വരുത്താതിരിക്കാൻ കഴിയില്ലെന്നാണ് ഇ.ഡി.പറയുന്നത്.

സ്വപ്നയുടെ മൊഴിയിൽ മകൾ വീണയും മകൻ വിവേകും ആരോപണ വിധേയരാണ്. അതുെ കൊണ്ടു തന്നെ അവരുടെ മൊഴി എടുക്കണം. മാധ്യമങ്ങളിലൂടെ പുറത്തുവന്നതിൻ്റെ ഇരട്ടിയാണ് സ്വപനയുടെ മൊഴികൾ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഏറ്റവുമൊടുവിൽ രംഗത്തെത്തിയത് അടുത്ത കാലത്താണ്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

‘‘കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് അറിയുന്നതിൽ സന്തോഷം. ശിവശങ്കർ സാർ അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം’ – സ്വപ്ന സുരേഷ് പറഞ്ഞു.

 

 

 

 

 

‘‘കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.’ – സ്വപ്ന പറഞ്ഞു. ഇതിൽ വമ്പൻ സ്രാവ് എന്നുദ്ദേശിക്കുന്നത് ക്ലിഫ് ഹൗസിലെ അംഗങ്ങളെയാണ്.

 

 

 

‘രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു. സ്വപനയുടെ മൊഴി അനുസരിച്ച് മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

 

 

 

തത്കാലം ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇ ഡി ആലോചിക്കുന്നത്. മുമ്പും കേരളത്തിൽ മന്ത്രിമാരായിരുന്ന പലരുടെയും മൊഴി വിജിലൻസ് ഔദ്യോഗിക വസതിയിലെത്തിശേഖരിച്ചിട്ടുണ്ട്. . എന്നാൽ ഇ ഡി മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നത് ആദ്യമായിട്ടാണ്.

 

 

എൻ ഐ എ യിലേക്ക് അടുത്ത കാലത്ത് നിയമിതനായ ഒരുദ്യോഗസ്ഥനെ ഉപയോഗിച്ച് ഉറ്റവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ അട്ടിമറിക്കാൻ പിണറായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഈ ഐ.പി.എസ്.ഉദ്യോഗസ്ഥൻ ദീർഘകാലം കേരളത്തിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന് മർമ്മ പ്രധാനമായ തസ്തികകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നത്. അതിൻെറ പ്രത്യുപകാരം എന്ന നിലയിൽ തന്നെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.


മൊഴിയെടുക്കാതിരുന്നാൽ ഇ ഡി ക്കെതിരെ ആരോപണം ഉയരുമെന്ന് മനസിലാക്കിയാണ് പുതിയ നീക്കം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇ ഡി യുടെ തലയിൽ സ്വപ്ന ചാരിയതോടെയാണ് ദേശീയ ഏജൻസിയുടെ നീക്കം.


മുഖ്യമന്ത്രിയുടെ മക്കളെ ചോദ്യം ചെയ്യാനുള്ള തീരുമാനം ഇങ്ങനെയുണ്ടായതാണെ

ന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ നടക്കുന്ന അന്വേഷണം എന്തായെന്ന് കേന്ദ്ര

സർക്കാർ അന്വേഷിച്ചിരുന്നു. പിണറായിക്ക് ചില കേന്ദ്രങ്ങളിലുള്ള അമിതമായ സ്വാധീനമാണ് അന്വേഷണം മരവിപ്പിക്കാനുള്ള കാരണമെന്ന പ്രചരണം വ്യാപകമാണ്. വരുന്ന ദിവസങ്ങളിൽ സ്വപ്ന കൂടുതൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുമെന്ന് ഏജൻസി മനസിലാക്കുന്നു.


സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞത് മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യം വച്ചാണ്. ഇതു വരെ ശിവശങ്കറിൽ മാത്രം ഒതുങ്ങി നിന്ന ആരോപണമാണ് ഇത്.


മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.


കോടതിയിൽ നൽകിയ 164 മൊഴിയിൽ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാല ചില കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയത്.


കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ അമേരിക്കൽ കമ്പനിയായ സ്പ്രിംങ്ക്ളറിന് വിൽപ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടിൽ വരുമ്പോഴാണ് എന്നോട് ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇഡിയുടെ കയ്യിൽ ഇക്കാര്യങ്ങളിൽ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചർച്ചകളുടെ തെളിവുകൾ , കെ റെയിൽ, സ്പ്രിംങ്ക്ളർ രേഖകൾ, വാട്സ് ആപ്പ് ചാറ്റുകൾ അടക്കം ഇഡിക്ക് തെളിവായി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ, അന്നത്തെ സ്പീക്കറുടെ ഇടപെടൽ അടക്കമുള്ള തെളിവുകൾ ഇഡിയുടേയും എൻഐഎയുടേയും കൈവശമുണ്ട്.


ശവശങ്കറിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിഞ്ഞത്. കൺസൾട്ടൻസി സ്ഥാപനങ്ങളെയാണ് ഇവർ പല പ്രൊജക്ടുകൾക്കും കൊണ്ടുവരുന്നത്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവർക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് ചെയ്തത്. സ്പേസ് പാർക്കിൽ എന്നെ നിയമിച്ചതും കമ്മീഷൻ ഇടപാടുകൾക്ക് വേണ്ടിയാണ്. കമ്മീഷൻ വിലപേശലുകൾ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകൾ വീണയും ശിവശങ്കറും ചേർന്ന് കെപിഎംജിക്ക് പ്രൊജക്ട് നൽകില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നൽകുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകൾ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചർച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ട്. അത് ചോർന്നുവെന്ന വിവരം വരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വ്യക്തതയില്ല. ബംഗ്ലൂരിവിലേക്ക് കേസ് മാറ്റിയാലേ ശരിയായ രീതിയിൽ അന്വേഷണം നടക്കൂ. സ്വപ്ന പറഞ്ഞു.


രവീന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും ഇ.ഡി നടത്തുന്നുണ്ട്. ഇല്ലെങ്കിൽ ഇ. ഡിക്ക് നാണക്കേടാവും. മുഖ്യമന്ത്രി ചില സ്വാധീനങ്ങൾ ഉറപ്പിക്കാൻ വേണ്ടി മാത്രമാണ് രവീന്ദ്രനെ തിങ്കളാഴ്ച ഇ ഡിക്ക് മുന്നിൽ അയക്കാതിരുന്നത്. വരും ദിവസങ്ങളിൽ റൂട്ട് ക്ലിയർ ആകുമെന്ന് സി.എം. രവീന്ദ്രൻ കരുതുന്നു. പിണറായിയുടെ ഓപ്പറേഷൻ വിജയിക്കുമോ എന്ന് രണ്ടു ദിവസത്തിനറിയാം. ഡൽഹിയിലെ കീ കോൺടാക്റ്റുകൾ പിണറായിക്ക് നേരെ കൈമലർത്തിയെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends