Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

പഞ്ചാബ് വീണ്ടും സിഖ് ഭീകരവാദികളുടെ പിടിയിലേക്കോ? 1980കളില്‍ ഇന്ത്യയെ വിറപ്പിച്ച ഖാലിസ്ഥാന്‍ തീവ്രവാദികള്‍ പഞ്ചാബ് ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ രാജ്യത്തിനായി നടത്തിയ രക്തരൂക്ഷിത പോരാട്ടം വീണ്ടും ആവര്‍ത്തിക്കുമോ?

28 FEBRUARY 2023 01:33 PM IST
മലയാളി വാര്‍ത്ത

 

 


ദേശീയതലത്തിലും വിദേശങ്ങളിലും കാര്യങ്ങളുടെ പോക്ക്. ഇന്ത്യ എന്ന രാജ്യത്തിന്റെ പൊതുസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടും സ്വതന്ത്ര ഖാലിസ്ഥാന്‍ ആവശ്യപ്പെട്ടും സിഖ് യുവാക്കള്‍ ആഗോളതലത്തില്‍ സംഘടിക്കുകയാണ്. അതൃപ്തരായ ഒരു നിര സിഖ് യുവാക്കള്‍ വിവിധ രാജ്യങ്ങളില്‍ സംഘടിച്ച് ഇന്ത്യാവിരുദ്ധ പോരാട്ടത്തിന് കോപ്പുകൂട്ടുന്നു എന്നതാണ് രാജ്യം നേരിടുന്ന ആശങ്ക.

 

 

 


കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഇന്നും ആഴത്തില്‍ വേരോട്ടമുള്ള ആശയമാണ് സ്വതന്ത്ര ഖാലിസ്ഥാന്‍. ഇന്ത്യക്കുള്ളില്‍ പഞ്ചാബ് ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ എന്ന ആവശ്യമുന്നയിച്ച് വീണ്ടും പോരാട്ടഭൂമിയിലേക്ക് ഇറങ്ങാനാണ് വലിയൊരു വിഭാഗം സിഖ് യുവജനങ്ങളുടെയും നീക്കം. പഞ്ചാബില്‍നിന്ന് ഇതര മതസ്ഥരെ പുറത്താക്കി സിഖ് മതസ്തര്‍ക്കു മാത്രമായി ഒരു സ്വതന്ത്രരാജ്യം എന്നതാണ് ഖാലിസ്ഥാന്‍വാദികളുടെ ആവശ്യം.

 

 


കൃപാണും വാളും തോക്കുമേന്തി സിഖുകാര്‍ അവരുടെ സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃത്സറിന്റെ തെരുവുകളില്‍ കഴിഞ്ഞ ദിവസം സംഘടിച്ചിരുന്നു. . പ്രക്ഷോഭകാരികള്‍ ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി. വാളും തോക്കും അടക്കമുള്ള ആയുധങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

 

 


അമൃത്സറില്‍നിന്ന് 220 കിലോമീറ്റര്‍ ദൂരെയുള്ള ഭിന്ദ്രന്‍ ഗ്രാമത്തില്‍ ഖാലിസ്ഥാന്‍വാതികള്‍ ഈയിടെയായി ഒത്തുചേരാറുണ്ട്. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര-പരമാധികാര പ്രദേശം സ്വന്തമായി വേണമെന്ന വാദമുയര്‍ത്തി എഴുപതുകളിലും എണ്‍പതുകളിലും പഞ്ചാബില്‍ വിഘടനവാദത്തിന് നേതൃത്വംനല്‍കി ഒടുവില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്‍മഗ്രാമത്തില്‍ വരുംദിവസങ്ങളിലും യുവജനങ്ങള്‍ സംഘം ചേരുമെന്നാണ് സൂചന. ഭീന്ദ്രന്‍വാലയുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന അമൃത് പാല്‍ സിംഗ് എന്ന യുവാവാണ്
വാരിസ് പഞ്ചാബ് ദെ അഥവാ പഞ്ചാബിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്.

 

 

 

 

ഈ സംഘടനയുടെ നേതൃത്വം അമൃത് പാല്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഏറ്റെടുത്തത് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ ഭിന്ദ്രനില്‍വെച്ചായിരുന്നു. കര്‍ഷകസമരത്തിനിടയില്‍ ചെങ്കോട്ടയില്‍ കടന്നുകയറി പതാക ഉയര്‍ത്തി പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്ത പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ധുവാണ് വാരിസ് സംഘടനയുടെ സ്ഥാപകന്‍.
അയ്യായിരത്തോളം യുവാക്കള്‍ ഖാലിസ്ഥാന്‍ വാദപ്രസ്ഥാനത്തില്‍ സജീവമായിരിക്കെയും കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തെ ഗൗരവത്തില്‍ കാണുന്നില്ല. ഇരുപതു വര്‍ഷം പഞ്ചാബില്‍ പട്ടാളവും പോലീസും നടത്തിയ ശക്തമായ സൈനികനടപടികളിലാണ് ഖാലിസ്ഥാനികളെ ഒരു വിധം പഞ്ചാബില്‍ അടിച്ചമര്‍ത്താനായത്.

 


തീവ്രവാദത്തിന്റെ വേരറുത്തതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ മാത്രമല്ല കാനഡയിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഖാലിസ്ഥാനികള്‍ വീണ്ടും തീവ്രവാദത്തിന് വളമിട്ടുതുടങ്ങിയിരിക്കുന്നു എന്നത് മോദി സര്‍ക്കാരിനു കടുത്ത വെല്ലുവിളിയാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഖാലിസ്ഥാന്‍ തീവ്രവാദമായിരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ ഭീകരരരുടെ അതിക്രമം ഒളിഞ്ഞും തെളിഞ്ഞും തുടരുന്നതിന്റെ ഭാഗമായാണ് അടുത്തയിടെ മെല്‍ബണിലെ ക്ഷേത്രങ്ങളിലെ ചുമരുകളില്‍ ഇന്ത്യാവിരുദ്ധ എഴുത്തുകള്‍ പതിവായിരിക്കുന്നത്.

 

 


ഓസ്ട്രേലിയയില്‍ മാത്രമല്ല കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുകവഴി ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ ക്ഷേത്ര ചുവരുകളില്‍ എഴുതിവെച്ച് വീണ്ടും ഭീതിയുടെ തീക്കനുലുകള്‍ കോരിയിടുകയാണ് ഖാലിസ്ഥാന്‍ വാദികള്‍. ലോകത്ത് ആദ്യമായി ഖാലിസ്ഥാന്‍ വാദികളെ പിന്‍തുണയ്ക്കുകയും ഖാലിസ്ഥാന്‍ കറന്‍സിക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ കാനഡയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. 1980കളില്‍ സംഭവിച്ചതുപോലെ പഞ്ചാബില്‍ ഖാലിസ്ഥാനികള്‍ ഇന്ത്യാവിരുദ്ധ പോരാട്ടം വൈകാതെ ആരംഭിക്കുമെന്നാണ് സൂചനകള്‍.
അമൃത്സറിലെ സുവര്‍ണക്ഷേത്രം തീവ്രവാദികള്‍ വീണ്ടും പിടിച്ചെടുക്കുമെന്ന ആശങ്കയും ശക്തമാണ്.

 

 

കഴിഞ്ഞ ജൂലൈ മുതല്‍ കാനഡയില്‍ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അകാലിദളിനെയും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി നിലവില്‍ ആം ആദ്മിയാണ് പഞ്ചാബില്‍ ഭരണം നടത്തുന്നത്. പഞ്ചാബില്‍ മുളപൊട്ടിയിരിക്കുന്ന ഖാലിസ്ഥാന്‍വാദത്തെപ്പറ്റി നിലവില്‍ ആം ആദ്മി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്നും ശരിയായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ സെപ്തംബറില്‍ കാനഡ സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

 

 


ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷവേളകളില്‍ അമൃത്സറില്‍ ഉള്‍പ്പെടെ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ഇന്ത്യക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്യുക പതിവാണ്.കാനഡയില്‍ അടുത്തയിടെ ദീപാവലി ആഘോഷത്തിനിടെ ഖലിസ്ഥാന്‍ വിഘടനവാദികളും ഇന്ത്യന്‍ വംശജരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

 

 


ഇന്ത്യയുടെ ദേശീയ പതാക പിടിച്ച് കൊണ്ടുള്ള ഒരു വിഭാഗവും ഖാലിസ്ഥാന്‍ പതാക പിടിച്ചിട്ടുള്ള മറ്റൊരു വിഭാഗം ആളുകളും രംഗത്തുവന്നിരുന്നു.
ദീപാവലി വേളയില്‍ കാനഡയിലെ മിസിസാഗ നഗരത്തില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതിനാല്‍ നിരോധിത സംഘടന നടത്തുന്ന ഖലിസ്ഥാന്‍ ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

 

 


സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് ഖാലിസ്ഥാന്‍വാദികളുടെ ലക്ഷ്യം. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ ലഭിച്ചതോടെ 1980കളിലും 90കളിലുമാണ് പഞ്ചാബില്‍ വന്‍ സ്വാധീനമായി ഈ പ്രസ്ഥാനം വളര്‍ന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 1984 ജൂണ്‍ 5,6 തീയതികളിലാണ് സൈനിക നടപടി നടന്നത്.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിപൊലീസ് പിടിയില്‍  (3 hours ago)

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം  (3 hours ago)

കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു  (3 hours ago)

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്  (4 hours ago)

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (5 hours ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (5 hours ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  (7 hours ago)

തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്  (7 hours ago)

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

Udumbannur- പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍  (9 hours ago)

Fake-photo- 'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?  (9 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണം; കൈവിട്ട് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends