Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം നടത്തിയ പരിശോധനയിൽ ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്ന് സൂചന..... അജ്ഞാതരായ നിരവധി നിക്ഷേപകർ വൈദേകത്തിൽ ഉണ്ടെന്ന സൂചനയാണ് ഇ.ഡിക്ക് ലഭിച്ചിരുന്നോ...?

03 MARCH 2023 09:02 AM IST
മലയാളി വാര്‍ത്ത

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം നടത്തിയ പരിശോധനയിൽ ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്ന്

സൂചന. അജ്ഞാതരായ നിരവധി നിക്ഷേപകർ വൈദേകത്തിൽ ഉണ്ടെന്ന സൂചനയാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നു. സി പി എമ്മിൻ്റെ കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമായി റിസോർട്ടിനെ അന്വേഷണ ഏജൻസികൾ കാണുന്നു. ഇ.ഡി.അന്വേഷണത്തിൽ ആരൊക്കെ തൂങ്ങുമെന്ന് കണ്ടറിയാം.

 

 

 

 

 

അതിനിടെ കേന്ദ്ര സർക്കാരിൽ ഉന്നത സ്വാധീനമുള്ള കോഴിക്കോട് സ്വദേശിയോട് തന്നെ രക്ഷിക്കണമെന്ന് ഇ.പി.അഭ്യർത്ഥിച്ചതായും മനസിലാക്കുന്നു. എന്നാൽ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.

 

ഇടതുപക്ഷത്തെ സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കുന്ന ഓപ്പറേഷനാണ് കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. അതിനാൽ ഉന്നതൻ വിഷയത്തിൽ ഇടപെടാനുള്ള സാധ്യത കുറവാണ്.

 

 

 

 

 

സി പി എം സംസ്ഥാന നേതൃത്വത്തിലെ പല ഉന്നത വ്യക്തികളും ഇ.പിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ട്. റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പരാതിയെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. കൊച്ചിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.

 

പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തിട്ടില്ല. റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.

 

 

 

ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.

 

മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടിയിരുന്നു. ഇ പി യെ കൂടാതെ സി പി എമ്മിൻ്റെ സമുന്നതരായ ചില നേതാക്കൾക്കും വൈദേകം റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കാൻ ഇത്തരത്തിൽ ചില പദ്ധതികൾ മലബാറിൽ നടക്കുന്നുണ്ടെന്നാണ്കേന്ദ്ര സർക്കാരിന് ലഭിച്ച സൂചന.

 

 

 

 


ഇതിനിടെ ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറാൻ ശ്രമിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. എന്നാൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് പോയില്ല. ഇത് പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.

 

 

 


സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ ഇ.പി.മറുപടി നൽകി... തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീ‍‍ര്‍ക്കാനാണ് ഇപി ജയരാജൻ ശ്രമിച്ചത്. പി ജയരാജനെതിരെ ഉയ‍ര്‍ന്ന ക്വട്ടേഷൻ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പുതിയ പോര്‍ മുഖം തുറന്നത്. ഇതിന്റെ ഭാഗമായി പി ജയരാജനെതിരെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഇപി അനുകൂലികൾ പരാതി നൽകിയിരുന്നു.

 

 


കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമായിരുന്നു ഇ.പിയുടെ ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.

 

 

 


ഇത്തരത്തിൽ പാർട്ടി നേതാക്കൾ പരസ്പരം ആരോപണം ഉയർത്തിയപ്പോഴാണ് പാർട്ടിയിലെ പല രഹസ്യങ്ങളും കേന്ദ്ര സർക്കാർ അറിഞ്ഞത്.


ഇതിനിടെ എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി ആവശ്യമായിരുന്നു.എന്നാൽ പിണറായിയുടെ ഇടപെടലിലൂടെ അന്വേഷണം മുക്കി.

 

 

 

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്.


മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉയർത്തിയത്.


ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ രംഗത്തെത്തി. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജൻ പറഞ്ഞത്. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജൻ്റെ മുന്നറിയിപ്പ് ഇപിയെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനം ശക്തമാണ്.


സമൂഹത്തിലെ ജീർണ്ണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാർട്ടി ഉയർത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായാൽ പാർട്ടി അക്കാര്യം ചർച്ച ചെയ്യുകയും ചെയ്യും. പാർട്ടി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാത്തവർക്ക് സിപിഎമ്മിൽ സ്ഥാനം ഉണ്ടാവില്ല. പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ഇതിന് എതിരായ ആശയങ്ങൾ പ്രവർത്തകരിൽ ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാത്തവർക്ക് സിപിഎമ്മിൽ സ്ഥാനം ഉണ്ടാവില്ല.


പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ.

 

ഇതിനിടെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിഞു.. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ പുറത്തു വന്നു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത് . ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.

 

 

 


ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.


കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.


അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍. 'ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.


സിപിഎം നേതാവ് ഇപി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുർവേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ തെറ്റായ റിപ്പോർട്ട് കളക്ടർക്ക് നൽകുകയായിരുന്നുവെന്ന് റിസോർട്ടിനെതിരെ കളക്ടർക്ക് പരാതി നൽകിയ സിപിഎം മുൻ അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ പറഞ്ഞത് കൂടുതൽ പ്രതിസന്ധിയിലായി.


റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെട്ടതെന്ന് സജിൻ വിശദീകരിച്ചു. പരിഷത്ത് റിസോർട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകി.


പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

 

സി പി എം നേതാക്കൾക്ക് കള്ള കച്ചവടങ്ങളിൽ വൻ നിക്ഷേപമുണ്ടെന്ന വാർത്തകൾ സജീവമാണ്. സ്വർണ കടത്ത് ആരോപണം ഉയർന്നപ്പോഴും ഇത്തരം പ്രചരണങ്ങൾ സജീവമായിരുന്നു. സി പി എമ്മിനുള്ളിൽ നിന്നു തന്നെ കലഹമുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ട് സി പി എം സ്വയം നശിക്കട്ടെ എന്ന ചിന്തയിലാണ് കേന്ദ്ര സർക്കാർ .മുമ്പ് ഊരാളുങ്കലിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഊരാളുങ്കൽ സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കൽ സ്ഥപനമാണെന്നാണ് ആരോപണം. കോടികൾ അഴിമതി പണമായി എത്തുമ്പോൾ അത് വെളുപ്പിക്കാൻ സ്ഥാപനം വേണ്ടത് സ്വാഭാവികം മാത്രം.


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (8 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (9 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (9 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (9 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (10 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (10 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (10 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (11 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (12 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (12 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (12 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (12 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (12 hours ago)

Malayali Vartha Recommends