Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ വാർത്ത

05 MARCH 2023 11:15 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ മയക്കുമരുന്ന് നല്‍കി തന്റെ മകളെ  സഹപാഠി  പീഡിപ്പിച്ചുവെന്ന തരത്തിൽ അച്ഛൻ നൽകിയ  വാർത്തയുടെ പേരിൽ ഏഷ്യാനെറ്റിനു മുകളിൽ കുതിരകേറുന്നവർ ഈ വാർത്തകൂടി ഒന്ന് കാണുക..  പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛനാണെന്നും ഇയാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയാള്‍ മുംബൈയിൽ അറസ്റ്റിലായിട്ടുണ്ടെന്നും കഴിഞ്ഞവർഷം ആഗസ്റ്റ് 12ന്    മാതൃഭൂമി ദിനപത്രം കണ്ണൂർ എഡിഷനിൽ  സീനിയര്‍ റിപ്പോര്‍ട്ടറായ  രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ വാർത്ത നൽകിയിരുന്നു..  അറസ്റ്റിലായ വാര്‍ത്ത നൽകിയതിൻറെ പേരിൽ തനിക്കെതിരെ അയാൾ കേസ് നൽകിയിരുന്നതായും രാധാകൃഷ്ണൻ  മീഡിയാ വാട്സപ്പ് ഗ്രൂപ്പിൽ കുറിച്ചിട്ടുണ്ട്..
'കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാനസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് ബാപ്പയുടെ ശ്രമം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്‌കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും സ്‌കൂളിലെ മറ്റ് 11 വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചാനലുകളോടാണ്  പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.. ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല'  രാധാകൃഷ്ണന്‍  പറയുന്നു.

ഈ സംഭവത്തിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്ന ആള്‍ എന്ന നിലക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു എന്ന ആഭിമുഖ്യത്തോടെ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ എഴുതിയ കുറിപ്പ്

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഇതേ സ്‌കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ )സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ )പീഡിപ്പിച്ചു വെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. (ഈ കേസിന്റെ എഫ്. ഐ. ആര്‍ എന്റെ കയ്യിലുണ്ട് )

കണ്ണൂര്‍ നഗരത്തിലെ താമസക്കാരനായ ഇയാള്‍ കുറേക്കാലം മുംബൈയില്‍ ആയിരുന്നു. അവിടുത്തു കാരിയാണ് ഭാര്യ എന്ന് കരുതുന്നു. അവര്‍ സംസാരിച്ചത് ഇംഗ്‌ളീഷും ഹിന്ദിയും കലര്‍ത്തിയാണ്.

പിന്നീട് ഇയാള്‍ മകളെയും കൂട്ടി നാട്ടില്‍ വന്ന് ഇവിടെ താമസമാക്കി.

കേസിന്റെ വിചാരണ ആവുമ്പോഴേക്കും കുട്ടിയെ മാ നസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരനാണ് കണ്ണൂരിലേക്ക് കുട്ടിയെ കണ്ണൂരിലേക്ക് കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്നും സ്ഥാപിക്കണം.

2022ജൂലൈയിലാണ് ഈ കേസ് ഉത്ഭവിക്കുന്നത്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ ഇതേ സ്‌കൂളിലെ ഒരു കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും സ്‌കൂളിലെ മറ്റ് 11വിദ്യാര്‍ഥികള്‍ കൂടി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ചില ചാനലുകളോടാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ പോലീസില്‍ പറഞ്ഞതുമില്ല.

ഞാന്‍ ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഞാന്‍  പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.

അപ്പോള്‍ അയാള്‍ പറഞ്ഞത്, 'സാറെ ഞാന്‍ ഒരു ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം തിരിച്ചു വിളിക്കാം എന്നുമായിരുന്നു.

ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥന രൂപത്തില്‍ പറഞ്ഞു, 'ഒരിക്കലും മകളെ ചാനലിന് മുന്നില്‍ കൊണ്ട് പോകരുത്.അത് നിയമ പരമായും തെറ്റാണെന്ന് '.അപ്പോള്‍ അയാളുടെ മറുപടി ഇങ്ങിനെ :

'എന്റെ മകള്‍ക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ '.

അപ്പോഴേ എനിക്ക് തോന്നി ഇതില്‍ ചില ദുരൂഹതയുണ്ടെന്ന്.

ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ  മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല.

ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നപ്പോള്‍ പോലീസും വിശദമായ അന്വേഷണം നടത്തി.സ്‌കൂള്‍ അധികാരികളും.തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളില്‍ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വെറും നുണയാണെന്ന് വ്യക്തമായി.കുട്ടി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ച നിലയിലും.

തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഇയാളുടെ ജീവിതത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളില്‍ പറഞ്ഞ കാര്യം വെളിപ്പെട്ടത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022ആഗസ്ത് 12ന് 'മാതൃഭൂമി'യില്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്ത നല്‍കി. (അതിനൊപ്പം നല്‍കിയ വാര്‍ത്ത) വാര്‍ത്ത വന്ന ദിവസം ഇയാള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാര്‍ത്ത എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നാ യിരുന്നു ഭീഷണി.വാര്‍ത്തയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാര്‍ത്തയില്‍ പറയുന്ന കാര്യം സത്യമാണെന്നും മറുപടി നല്‍കി.

തുടര്‍ന്ന് എനിക്കും കണ്ണൂര്‍ ടൌണ്‍ സി ഐ. ബിനു മോഹനും എതിരെ ഇയാള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഒരു ദിവസം എ. സി. പി. എന്നെ വിളിച്ച് മൊഴിഎടുത്തു.

വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു വരി പോലും തിരുത്തുന്നില്ലെന്നും വ്യക്തമാക്കി.

തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി. ഐ. ക്കെതിരായ പരാതി.

ഈ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു.അവര്‍ക്കെല്ലാം കാര്യം ബോധ്യമായി.

പിന്നെ, മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിഷയത്തിന് ഇങ്ങിനെയൊരു പുനര്‍ ജന്മം ലഭിക്കുന്നത്.

ചില സംഭവങ്ങള്‍ തുടക്കത്തില്‍ അറിഞ്ഞതായിരിക്കില്ല അതിന്റെ സത്യം. ചിലപ്പോള്‍ അത്തരം വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ വ്യാജമാണ് എന്ന് വ്യക്തമായ സംഭവത്തെ മറ്റ് ഗൂഢമായ ഉദ്ദേശത്തിന് ദുരുപയോഗം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതക്കോ നീതി ബോധത്തിനോ നിര ക്കുന്നതല്ല.കേരളത്തില്‍ കുട്ടികളടക്കം മയക്കു മരുന്നിന് അടിപെട്ട് കഴിഞ്ഞു എന്ന് സ്ഥാപിക്കാനായിരിക്കാം ഈ വ്യാജ വാര്‍ത്ത നല്‍കിയത്.

മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ട ഒരു കാര്യം, മറ്റ് പൗരന്‍മാര്‍ക്കില്ലാത്ത ഒരവകാശവും നമുക്കില്ല  എന്നതാണ്. സമൂഹത്തില്‍ നിന്ന് പ്രത്യേക പരിഗണന കിട്ടുന്നുവെങ്കില്‍ അത് അവര്‍ക്ക് ഈ മേഖലയോടുള്ള താല്പര്യം കൊണ്ട് കല്പിച്ചു തരുന്നതാണ് എന്ന് കരുതിയാല്‍ മതി.അത് നമ്മളായിട്ട് കളഞ്ഞു കുളിക്കരുത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

അതായത്,സത്യം ലോകത്തെ അറിയിക്കാനുള്ള അവകാശമുണ്ട് എന്ന് അര്‍ത്ഥം.അതാണ് പത്ര സ്വാതന്ത്ര്യം.

രാധാകൃഷ്ണന്‍ പട്ടാന്നൂര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (49 minutes ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (56 minutes ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (9 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (9 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (12 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (12 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (12 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (12 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (12 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (13 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (13 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (14 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (14 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (15 hours ago)

Malayali Vartha Recommends