Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

2024 മെയ് 19 ന് വിമാനാപകടത്തില്‍ മരിച്ച ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണം മൊസാദ്..!

23 SEPTEMBER 2024 12:06 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു.

ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സി പേജർ കൈവശം വച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അഭ്യൂഹം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

 


ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സിക്കൊപ്പം പേജർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു.

 

റിപ്പോര്‍ട്ടില്‍ പറയുന്നത്
മേഖലയിലെ സങ്കീര്‍ണ്ണമായ കാലാവസ്ഥാ, അന്തരീക്ഷ സാഹചര്യങ്ങള്‍ കാരണം ഹെലികോപ്റ്റര്‍ ഒരു പര്‍വതത്തില്‍ ഇടിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കനത്ത മൂടല്‍മഞ്ഞിന്റെ പെട്ടെന്നുള്ള ആവിര്‍ഭാവം’ എന്നാണ് അപകടകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സൈനിക റിപ്പോര്‍ട്ടിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സൈന്യം നിയോഗിച്ച ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്രാഥമിക ഊഹാപോഹങ്ങള്‍ മറ്റ് ഘടകങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അധിക യാത്രക്കാരുമായി ഹെലികോപ്റ്റര്‍ പറത്തിയതിനെ ഓഗസ്റ്റില്‍ ഫാര്‍സ് വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇറാന്റെ സായുധ സേന ഈ അവകാശവാദങ്ങളെ ‘പൂര്‍ണ്ണമായും തെറ്റാണ്’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.


സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായി ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഫാര്‍സ് വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വ്യക്തിയായി റെയ്‌സി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ഈ ദാരുണമായ അപകടം രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് കാരണമായി. സുരക്ഷാ ലംഘനങ്ങള്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും, മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക അന്വേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 സംഘർഷം ശക്തം

ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷം ശക്തം. വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള 85ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാടുണ്ട്. ഇസ്രയേലി സൈനിക ബേസുകളും ആക്രമിക്കപ്പെട്ടു.

മറുപടിയായി ഇസ്രയേൽ സൈന്യം ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തു. വെള്ളിയാഴ്ച ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. അതേ സമയം, ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഇന്നലെ 40 പേർ കൊല്ലപ്പെട്ടു. ഷാതി അഭയാർത്ഥി ക്യാമ്പിൽ ജനങ്ങൾ തിങ്ങിപ്പാർത്ത സ്കൂളിന് നേരെ ബോംബാക്രമണമുണ്ടായി. 7 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 41,430 കടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (7 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (13 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (27 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (46 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (51 minutes ago)

പിന്തുണച്ച് ട്രംപ്  (1 hour ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

Malayali Vartha Recommends