Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

ചീറി പാഞ്ഞ് ഫാദി മിസൈലുകൾ..! ഹിസ്ബുള്ളയുടെ ശക്തി

25 SEPTEMBER 2024 12:23 PM IST
മലയാളി വാര്‍ത്ത

യുദ്ധം കൊഴുക്കുമ്പോൾ ചർച്ചയാവുകയാണ് ഹിസ്ബുല്ലയുടെ (hezbollah) ആയുധശേഖരം. ഹിസ്ബുല്ല തൊടുത്ത് വിട്ടത് 85 പുത്തൻ ഫാദി മിസൈൽ. ആയുധപുരയിൽ ഇനിയും ലോകത്തിനു ഭീഷണിയായി ആയുധ ശേഖരം. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ വിവിധിയിടങ്ങളിൽ ഹിസ്ബുല്ലയുടെ 85 റോക്കറ്റുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതായും അണയ്ക്കാനുള്ള ശ്രമം നടക്കുന്നതായും ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. കിര്യത് ബിയാലിക് നഗരത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലേക്കാണ് ആക്രമണമെന്ന് ഇസ്രയേൽ മിലിട്ടറി വ്യക്തമാക്കി.

 

 

മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.
അതുകൊണ്ടു തന്നേയ് ആധുനിക നൂതന സംവിധാനത്തോടെ ഉള്ള മിസൈലുകളും റോക്കറ്റുകളും വാഗൻ ഹിസ്റമുബാലയുടെ കൈയിൽ കോടികൾ ഉണ്ട്


കഴിഞ്ഞ ദിവസം തന്നെ
ലെബനൻ ബോർഡറിൽ നിന്ന് 50 കിലോ മീറ്റർ ദൂരെയുള്ള റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമിട്ടതെന്നെയാണേ ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രയേലി എയർ ഫോഴ്സിന്റെ പ്രധാന എയർബേസാണിത്. ഇവിടെ രണ്ട് റൗണ്ട് മിസൈൽ ആക്രമണം നടത്തി. ഫാദി1, ഫാദി 2 മിസൈലുകളാണ് ഇവിടെ പ്രയോഗിച്ചതെന്നാണ് ഹിസ്ബുല്ല പറഞ്ഞു. ഇതുവരെ സംഘം ഉപയോഗിക്കാത്ത തരം മിസൈലുകളാണിത്. റഫേൽ ഡിഫൻസ് ടെക്നോളജി ക്യാംപസിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ആയുധധാരികളായ നോൺ-സ്റ്റേറ്റ് ഗ്രൂപ്പുകളിലൊന്നാണ് ഹിസ്ബുല്ല. അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ കണക്ക് പ്രകാരം 1.50 ലക്ഷത്തിന് മുകളിൽ മിസൈൽ, റോക്കറ്റ് സംവിധാനങ്ങൾ ഹിസ്ബുല്ലയ്ക്കുണ്ട്. ഇസ്രയേലിന്റെ എല്ലാ മേഖലകളിലും എത്താൻ സാധിക്കുന്ന വിധം റോക്കറ്റുകൾ സ്വന്തമായുണ്ടെന്നാണ് ഹിസ്ബുല്ല അവകാശപ്പെടുന്നത്. മിക്കതും അൺഗൈഡഡ് മിസൈലുകളാണെങ്കിലും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുന്ന മിസൈലുകളും ഹിസ്ബുല്ലയുടെ പക്കലുണ്ട്.ലെബനനിലെ പർവതങ്ങളിൽ സ്‌നൈപ്പർ റൈഫിളുകൾ, സ്‌കിസ്, സ്‌കിഡൂകൾ എന്നിവ ഉപയോഗിച്ച് പോരാളികൾക്ക് പരിശീലനം നൽകുന്ന ഹിസ്ബുല്ലയുടെ സമീപകാല വീഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹിസ്‌ബുള്ളക്ക് 2000 സൈനികർ ഉണ്ടെന്നാണ് കണക്കുകൾ. കൃത്യമായ പരിശീലനം ലഭിച്ചവരാണിവർ. 30,000 പേരെ അധികമായി ചേർത്ത് സംഘം വിപുലീകരിക്കാനും സാധിക്കും.തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ആഴത്തിലുള്ള ബങ്കറുകൾ, തുരങ്കങ്ങൾ, ഭൂഗർഭ സംഭരണ ഡിപ്പോകൾ എന്നിവയാൽ സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

 

ഹിസ്ബുള്ളയ്ക്ക് ദീർഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിർണ്ണായകമാണ്. അത് ഇസ്രയേലിൽ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകർക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട് സിറിയയിൽ അടുത്തിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ഇറാനിൽ നിന്ന് ഹിസ്ബുള്ളയിലേക്ക് കൂടുതൽ സാധനങ്ങൾ എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയതായിരിക്കാം. .2006-ല്‍ ഹിസ്ബുള്ളയും ഇസ്രയേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേര്‍ മരിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ഇറാനിൽ നിന്ന് ലഭിച്ചതാണ്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ഭൂരിഭാഗം ആയുധങ്ങളും ഇറാൻ, റഷ്യൻ, ചൈനീസ് നിർമിതമാണ്. ഒരു ലക്ഷം പ്രവർത്തകരുണ്ടെന്നാണ് 2021 ൽ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല പറഞ്ഞത്. എന്നാൽ അമേരിക്കയുടെ കണക്ക് പ്രകാരം, 45,000 അംഗങ്ങളുണ്ടാകുമെന്നാണ്.


ഹിസ്ബുല്ലയുടെ അൺഗൈഡഡ് റോക്കറ്റുകളിൽ പ്രധാനം കത്യുഷ റോക്കറ്റാണ്. 2006 ലെ യുദ്ധത്തിൽ ഇസ്രയേലിനെതിരെ ഇവ ഉപയോഗിച്ചിട്ടുമുണ്ട്. 30 കിലോ മീറ്ററാണ് ശേഷി. 300-500 കിലോ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ബുർക്കാൻ മിസൈലും ഇസ്രയേലിന്റെ കയ്യിലുണ്ട്. ഇവയേക്കാൾ അപ്ഡേറ്റഡായ വലിയ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഫലക് 2 റോക്കറ്റുകൾ. ഇറാൻ നിർമിത റാഡ്, ഫജർ, സിൽസാൽ മിസൈലുകളും ഹിസ്ബുല്ലയ്ക്ക് മൂർച്ച കൂട്ടുന്നു. കവചിത സൈനിക ടാങ്കറുകളെ പോലും തകർക്കാൻ ശേഷിയുള്ള റഷ്യൻ കോർനെറ്റ്, ഇസ്രയേലി സ്പൈക്ക് മിസൈലുകളെ അടിസ്ഥാനമാക്കി ഇറാൻ നിർമിച്ച അമാസ് മിസൈൽ, ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ഭൂതല-വിമാന മിസൈൽ സംവിധാനങ്ങൾ എന്നിവ ഹിസ്ബുള്ളയ്ക്കുണ്ട്. ഈയിടെ ഇസ്രയേൽ ഹെർമസ് 450, 490 ഡ്രോണുകളെ ഇവ തകർത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (9 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (23 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (42 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (47 minutes ago)

പിന്തുണച്ച് ട്രംപ്  (58 minutes ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (2 hours ago)

Malayali Vartha Recommends