Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനാഫേ നിങ്ങളാണ് ശെരിക്കും ഹീറോ..! പ്രകൃതി പോലും പിണങ്ങി മാറിയ ദിവസങ്ങൾ..കുറ്റപ്പെടുത്തലുകളും തെറിവിളിയും ഇല്ലാ കഥകളും..കുലുങ്ങാതെ നിന്ന ഇരട്ട ചങ്കൻ

26 SEPTEMBER 2024 10:56 AM IST
മലയാളി വാര്‍ത്ത

അർജുനെ കാണാതായ ദിവസം മുതൽ തെരച്ചിൽ ദൗത്യത്തിനായി രാവും പകലുമില്ലാതെ ഷിരൂരിലുണ്ടായിരുന്നു. ഒടുവിൽ ക്യാബിൻ കണ്ടെത്തിയ നിമിഷം മനാഫ് വിങ്ങിപ്പൊട്ടി. കണ്ഠമിടറിക്കൊണ്ട് മാദ്ധ്യമങ്ങളോട് മനാഫ് പറഞ്ഞ വാക്കുകളിങ്ങനെ..

“സന്തോഷിക്കാൻ എനിക്ക് കഴിയില്ല. കിട്ടിയതിൽ സമാധാനമുണ്ട്. കാരണം, കഴിഞ്ഞ ഇത്രയും നാൾ പ്രയത്നിച്ചത് ഇതിനുവേണ്ടി ആയിരുന്നു. അവനെ കിട്ടണം, കിട്ടണം എന്നുതന്നെയായിരുന്നു മനസിൽ, ശരിക്കൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി..

അർജുന്റെ കുടുംബത്തിന് ഒരു ഉത്തരം ലഭിക്കുക എന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്. അവനെ ഗംഗാവലി പുഴയ്‌ക്ക് വിട്ടുകൊടുത്തില്ല. ഗാംഗാവാലി പുഴയുടെ ആഴങ്ങളിലേക്ക് അര്‍ജുന്‍ മുങ്ങി താണപ്പോള്‍ അതിലേറെ ആഴത്തിലുള്ള മുറിവാണ് മനാഫ് എന്ന മനുഷ്യന്റെ മനസ്സിനേറ്റത്. സഹോദരനെ പോലെ കണ്ട് സ്‌നേഹിച്ചയാള്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ ദു:ഖം ചില്ലറയാല്ലായിരുന്നു മനാഫിനെ വേട്ടയാടിയത്. അതുകൊണ്ട് തന്നെ മനാഫ് മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഷിരൂരില്‍ നിന്നും ഒരു മടക്കമുണ്ടെങ്കില്‍ അത് അര്‍ജുനുമായി മാത്രം ആവുമെന്ന്. ആ നിശ്ചയ ദാര്‍ഡ്യമാണ് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഒരു അന്യ സംസ്ഥാനത്തെ സര്‍ക്കാരിനെ പോലും ഞെട്ടിച്ച മനുഷ്യത്വത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് മനാഫ്.


സോഷ്യല്‍ മീഡിയ അര്‍ജുനെ കൊലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കരിങ്കല്ലാക്കിയാണ് മനാഫ് പിടിച്ചു നിന്നത്. ജാതിയും മതവും പറഞ്ഞും മുതലാളി കൊലയ്ക്ക് കൊടുത്തെന്ന് പറഞ്ഞും പലരും കുറ്റപ്പെടുത്തി. മുന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകര്‍ന്ന ഷിരൂരില്‍ തന്റെ സഹോദരനെ പോലെ കരുതിയ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു. ഒടുവില്‍ ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍നിന്ന് തകര്‍ന്ന ലോറിയുടെ കാബിനുള്ളില്‍ ജീവനൊലിച്ചുപോയ നിലയില്‍ അര്‍ജുനെ കണ്ടെത്തുമ്പോള്‍, അത് ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനോടുള്ള ബഹുമാനത്തിന്റെ സാമൂഹിക പാഠമായി മാറി.

സഹോദര ജീവന്‍ പുഴയിലുപേക്ഷിക്കുന്നതിന് പകരം അന്ത്യകര്‍മത്തിനായി ശേഷിപ്പെങ്കിലും വീണ്ടെടുക്കാനുള്ള സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരില്‍ കണ്ടത്. അതിന്റെ തുടര്‍ച്ചയായാണ് കാണാതായ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലിന്റെ പ്രഖ്യാപനവും. അര്‍ജുനു വേണ്ടി കേരളം കാണിച്ച ജാഗ്രതയില്ലായിരുന്നെങ്കില്‍ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായി തിരച്ചിലിന് സാധ്യത പോലും അവശേഷിക്കുമായിരുന്നില്ല.

 

'നമ്മള്‍ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളില്‍ ചിലയാളുകള്‍ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോര്‍ത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂര്‍ ദുരന്തത്തില്‍ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളില്‍ ജാഗ്രതയോടെയിരിക്കാന്‍ ഷിരൂര്‍ അപകടം നമ്മളെ ഓര്‍മിപ്പിക്കുന്നു. അര്‍ജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി -മനാഫ് പറഞ്ഞു.

''ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. '' - ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടിയാണ് മനാഫ് മാധ്യമങ്ങളൊട് സംസാരിച്ചത്.

 

 

ഇപ്പോള്‍ ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങള്‍. ''ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങള്‍ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.'', ''മണ്ണിനടിയില്‍ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.'', ''മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു'', ''ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.'', ''മനാഫ് എക്കാലവും മാതൃകയായി ഓര്‍മിക്കപ്പെടും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി.''... തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

'മരണാനന്തര ചടങ്ങ് നടത്താനായല്ലോ'

കോഴിക്കോട്: ''ഞാന്‍ വാക്കുപാലിച്ചു. അവനെ വീട്ടില്‍ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. അവന്‍ സത്യമുള്ളവനാ. എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവര്‍ക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവന്‍ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്'' -ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി ഉടമ മാങ്കാവ് കിണാശ്ശേരി സ്വദേശി മനാഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ''അവന്റെ മൃതശരീരം ഞാന്‍ കണ്ടു. അവന്‍ ധരിച്ച ടീ ഷര്‍ട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത് ഞാന്‍ മാത്രമാണ് മൃതദേഹം കണ്ടത്. ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാന്‍ എടുത്തിട്ടുണ്ട്. ആര്‍ക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തില്‍ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീര്‍ണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാന്‍ അന്നേ പറഞ്ഞില്ലേ കാബിന്‍ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണന്‍ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാന്‍ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തില്‍ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ. അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്. ഒരാള്‍ ഉറച്ച് ഒരുകാര്യത്തിനിറങ്ങിയാല്‍ അത് സാധിക്കും. വാക്കുപാലിക്കാന്‍ കഴിഞ്ഞു, അഭിമാനത്തോടെ എനിക്ക് അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. ഒരുപാത്രത്തിലാ ഞങ്ങള്‍ തിന്നത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെയാ. അവന് ഞാന്‍ ഉടമയല്ല സ്വന്തം സഹോദരനാണ്. അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാന്‍ മാത്രം എങ്ങനെയാ പോകുക'' -മനാഫിന്റെ വാക്കുകള്‍ മുറിഞ്ഞത് കരച്ചിലടക്കാന്‍ കഴിയാതെയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (18 minutes ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (35 minutes ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (1 hour ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (1 hour ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (1 hour ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

Malayali Vartha Recommends