കേരളത്തിലെ 17 വയസുള്ള പെണ്‍കുട്ടികള്‍ക്കും യൂണിഫോം ഇറക്കം കുറഞ്ഞ പാവാടയും ഇറുകിയ ഉടുപ്പും

പാവാടയിട്ട മലയാളി പെണ്‍കൊടി ഓരോ മലയാളിയിലും ഗൃഹാതുരത്വം ഉണര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ പരമ്പരാഗതമായ വേഷം തന്നെയാണ് പാവാട. എന്നുകരുതി പാവടയില്‍ ഒളിഞ്ഞിരിക്കുന്ന ആപത്ത് നാം കാണാതെ പോകരുത്.
പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ചില സത്യങ്ങള്‍ നമ്മള്‍ കാണണം. പെണ്‍കുട്ടികളെ നരാധമന്‍മാരില്‍ നിന്നും സംരക്ഷിക്കേണ്ട ബാധ്യത ഓരോ കുടുംബത്തിനും സമൂഹത്തിനുമുണ്ട്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്‌കൂളില്‍ തന്നെയാണ്. അവരുടെ സ്വഭാവ രൂപീകരണത്തില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വലിയ പങ്കാണുള്ളത്.
ഗ്രാമത്തിലെന്നപോലെ നഗരത്തിലെ പല ഉന്നത സ്‌കൂളുകളിലേയും യൂണിഫോം പാവാടയും ഇറുകിയ ഉടുപ്പുമാണ്. അതും മുട്ടിന് മുകളിലോട്ടുള്ളവ. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നേരത്തേതന്നെ വളര്‍ച്ചയെത്തുന്നവരാണ്. 13 വയസു മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഹൈസ്‌കൂള്‍, പ്ലസ്‌ടൂ കുട്ടികളുടെ യൂണീഫോം പോലും ഇറക്കം കുറഞ്ഞ പാവാടയാണ്. ഇതിന് തെളിവ് ആവശ്യമില്ല. രാവിലേയോ വൈകിട്ടോ സിറ്റിയിലെ പ്രബല സ്‌കൂളുകളിലെ മുന്‍വശത്തെത്തിയാല്‍ മാത്രം മതി.
അലസരായ കുട്ടികള്‍ ഇരുപ്പിലോ നടപ്പിലോ ഒന്നും ശ്രദ്ധിക്കാറില്ല. അലക്ഷ്യമായിക്കിടക്കുന്ന വസ്‌ത്രങ്ങളെ കാത്ത് എവിടേയും കഴുകന്‍കണ്ണുകള്‍ കാണാം. എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ക്യാമറയുള്ളതുകൊണ്ട് ഇതിനെപ്പറ്റി ഒരുപാട് പരാതികളാണ് സ്‌കൂളുകള്‍ക്ക് ലഭിക്കുന്നത്. പക്ഷേ ആരോട് പരാതി പറയാനാ. നേഴ്‌സുമാരുടെ യൂണിഫോം മാറ്റിയിട്ടും പാവം കുട്ടികളുടെ യൂണിഫോം ആര് മാറ്റാനാ?
https://www.facebook.com/Malayalivartha