വേണം നമുക്കും വേശ്യാലയങ്ങള്‍, കേരളം മറ്റൊരു സൊമാലിയയോ; വെടിവച്ചു വീഴ്ത്തൂ ഈ ക്രിമിനലുകളെ

നരാധമന്മാര്‍ പിച്ചിച്ചീന്തുന്നത് നമ്മുടെ മക്കളെയാണ്. ദൃശ്യം പകര്‍ത്തി, ഭീഷണിപ്പെടുത്തി നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കാമാര്‍ത്തി തീര്‍ക്കുമ്പോള്‍ കേരളം മരവിച്ചു നില്‍ക്കുന്നു.
എവിടെയാണ് നമുക്ക് പിഴച്ചത്? വയനാട് യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികള്‍, വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായി ജീവിതം നഷ്ടപ്പെട്ട രണ്ടു കുരുന്നുകള്‍. കൊട്ടിയൂരിലെ പെണ്‍കുട്ടി, പ്രശസ്തയായ സിനിമാനടി മുതല്‍ ഇടുക്കിയിലെ എഴുപതുകാരിവരെ. കേരളം അരാജകത്വം നിറഞ്ഞ മറ്റൊരു സൊമാലിയ ആകുകയാണ്.
രാവിലെ പെണ്‍കുട്ടികളെ മാറോടണച്ചുനിര്‍ത്തി പ്രാര്‍ത്ഥനയോടെ സ്‌കൂളിലേയ്ക്കയക്കുന്ന അമ്മമാര്‍. ഒരു നേരത്തെ ഭക്ഷണത്തിനായി പെണ്‍കുട്ടിയെ തനിച്ചാക്കി കൂലിവേല തേടിയിറങ്ങുന്ന പാവപ്പെട്ടവള്‍. അവരുടെ ഉള്ളിലെ തേങ്ങല്‍ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കണം. നിഷ്ഠൂരമായ ഈ കൊടുംപാതകം ചെയ്യുന്ന ക്രിമിനലുകളെ പോലീസ് വെടിവച്ചു വീഴ്ത്തട്ടെ. ഇനിയും നമുക്ക് ചര്‍ച്ചചെയ്ത് സമയം കളയാനില്ല. കരയാന്‍ കണ്ണീരും.
ഉള്ളുപിടയുന്നവരുടെ ഹൃദയത്തിന്റെ നൊമ്പരം തിരിച്ചറിയണം. നമ്മുടെ മാധ്യമ കേള്‍വിക്കുമപ്പുറം ഈയാംപാറ്റകളെപ്പോലെ കൊഴിഞ്ഞുവീഴുന്ന പെണ്‍കുട്ടികള്‍ അനവധിയാണ്. പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍, ജീവിതമവസാനിപ്പിച്ചവരും, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഭ്രാന്തായിത്തീര്‍ന്നവരും അനവധി.
ഈ ലൈംഗിക അരാജകത്വം അവസാനിപ്പിക്കണം. നിയമവിധേയമായ വേശ്യാലയങ്ങള്‍ അനുവദിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്തും ചെയ്യണം. കേരളം കേഴുകയാണ്.
അങ്ങ് നിയമസഭയില്‍ കൃത്രിമ മഴയും ബജറ്റ് ചോര്‍ച്ചയും ചര്‍ച്ചയും നാടകവുമാകുമ്പോള്‍, ചാനല്‍ ഫ്‌ളോറില്‍ ചില ഫെമിനിസ്റ്റുകളുടെ ഈഗോ വര്‍ത്തമാനങ്ങളില്‍ സ്ത്രീകളുടെ മാനം അളക്കുമ്പോള്‍, സിനിമാലോകം ഈ പാവം കുട്ടികളുടെ കാര്യത്തില്‍ നിശബ്ദമാകുമ്പോള്‍, സാംസ്‌കാരിക നായകര്‍ ഇതൊരു പൈങ്കിളിത്തരമായി കരുതുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഇനിയും പീഡിപ്പിക്കപ്പെടും. അതു സ്വന്തം ചോരയാകുമ്പോള്‍ മാത്രം പ്രതികരിക്കാന്‍ നിന്നാല്‍ ഇവിടം ക്രിമിനലുകളുടെ സ്വര്‍ഗമാകും.
ആര്‍ക്കും എന്തും ചെയ്യാം. രക്ഷിക്കാന്‍ രാഷ്ട്രീയത്തമ്പുരാക്കന്മാര്‍ ഉണ്ടാകും. ഗര്‍ഭം കലക്കാനും, കുട്ടിയെ ഒളിപ്പിക്കാനും ഡോക്ടര്‍മാരും. ഇല്ല നമുക്കിനിയും സമയമില്ല. ജനം തെരുവിലിറങ്ങുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നു. നെഞ്ചു പൊട്ടിക്കരയുന്ന ആ അമ്മമാര്‍, ആര്‍ക്കും ആരെയും കൊല്ലാനും, ബലാല്‍സംഗം ചെയ്യാനും മടിയില്ലാത്ത ക്രിമിനലുകളുടെ ലോകത്ത് എങ്ങനെ തങ്ങളുടെ പെങ്കൊച്ചുങ്ങളെ ഒളിപ്പിക്കും. എവിടെയാണ് കഴുകന്‍ കാമം പതിയിരിക്കുന്നതെന്ന് അവര്‍ക്കറിയില്ല. അവര്‍ക്കെല്ലാവരെയും പേടിയാണ്. വിങ്ങുന്ന മനസ്സുകള്‍ക്ക് നാം സാന്ത്വനം പകരണം.
പുതിയ ജയരാജ അവതാരത്തെയും കൂട്ടിയിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും, കേരളാ പോലീസും ഉണരണം. ഈ നരാധമന്മാരെ നേരിടാന്‍ മനുഷ്യാവകാശങ്ങളുടെ രക്ഷാകവചം ഒരുക്കരുത്. ജനങ്ങളുണ്ട് കൂടെ.
വേണ്ടിവന്നാല്‍ വെടിവച്ചിടണം. സ്വയരക്ഷയ്ക്കായി പോലീസിന് വെടിവയ്ക്കാമല്ലോ. ഞങ്ങള്‍ ഭയക്കുന്നു. നമ്മുടെ കട്ടികളെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് കഴിയണം. ഇതൊരപേക്ഷയാണ്.
https://www.facebook.com/Malayalivartha