റാസല്‍ ഖൈമ രാജ കുടുംബാംഗം ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസീം അന്തരിച്ചു
റാസല്‍ ഖൈമ: റാസല്‍ ഖൈമ രാജ കുടുംബാംഗം ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസീം അന്തരിച്ചതായി റിപ്പോർട്ടുകൾ. റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് മരണ വാര്‍ത്ത അറിയിച്ചത്.
ജൂലൈ രണ്ട് രാവിലെ എട്ട് മണിക്ക് റാസല്‍ ഖൈമയിലെ ഷെയ്ഖ് സായിദ് പള്ളിയിലാണ് അന്ത്യ സംസ്ക്കാര ചടങ്ങുകള്‍. ഖുസം മജ്ലിസില്‍ രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ ഏഴ് വരെയും അനുശോചന യോഗങ്ങള്‍ നടക്കും. ദുഖാചരണത്തിന്റെ ഭാഗമായി പതാക താഴ്ത്തി കെട്ടും.
https://www.facebook.com/Malayalivartha