ഇബ്രിയിലെ ഷോപ്പിങ്മാളില്‍ ലിഫ്റ്റ് അപകടത്തിൽപ്പെട്ടു; മലയാളിയടക്കം രണ്ടുപേര്‍ക്ക് പരിക്ക്
മസ്കത്തിലെ ഇബ്രിയിലെ ഷോപ്പിങ്മാളില്‍ ലിഫ്റ്റ് അപകടത്തിൽപ്പെട്ടു. അപ്രതീക്ഷിത സംഭവത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭക്ഷ്യോല്പന്ന വിതരണ കമ്പനിയിലെ ജീവനക്കാരാണ് പരിക്കേറ്റ മലയാളിയും സ്വദേശിയും.
ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. മാളിലേക്കുള്ള സാധനങ്ങള്‍ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു ഇരുവരും. സാധനങ്ങള്‍ ഇറക്കുന്ന ഭാഗത്തെ ലിഫ്റ്റാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അപകടം എങ്ങനെയാണ് ഉണ്ടായതെന്ന വിശദ വിവരങ്ങള്‍ ലഭ്യമല്ല. ലിഫ്റ്റ് അപകടത്തില്‍ ഏഷ്യന്‍ വംശജനും സ്വദേശിക്കും പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha