കുവൈത്തിൽ മണൽക്കാറ്റ്; വിവിധ റോഡുകളില്നിന്നായി മാറ്റിയത് 2,00,000 ക്യുബിക് മീറ്റര്‍ മണൽ
കുവൈത്ത്: കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിന് ശേഷം വിവിധ റോഡുകളില്‍നിന്ന് മാറ്റിയത് 2,00,000 ക്യുബിക് മീറ്റര്‍ മണലാണ്. മരുഭൂമിയോട് ചേര്‍ന്ന റോഡുകളിൽ ഏറെയും മണൽ കൂമ്പാരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു.
അതേസമയം വിജനമേഖലയിലെ ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുംവിധം മണല്‍ റോഡില്‍ നിറഞ്ഞു. പൊടിക്കാറ്റ് വീശിയാല്‍ പിന്നാലെ റോഡുകളിലെ മണല്‍ നീക്കുക പതിവാണ്. ഒരുനേരം ഏകദേശം 30,000 ക്യുബിക് മീറ്റര്‍ മണല്‍വരെ നീക്കാനുണ്ടാകും. ചിലനേരങ്ങളില്‍ ഇത് ഇരട്ടിയായിരിക്കും.
സബാഹിയ, സാല്‍മിയ, അബ്ദലി, കബദ് എന്നിവിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മണല്‍ നീക്കിയത്. വഫ്റ റോഡില്‍ റോഡ്-ഗതാഗത അതോറിറ്റിയാണ് ഈ ജോലി നിര്‍വ്വഹിക്കുന്നത്. റോഡുകളില്‍ അടിഞ്ഞുകൂടുന്ന മണലിന്റെ അളവ് കുറയ്ക്കാന്‍ ഹൈവേകളുടെ ഓരത്ത് ഈന്തപ്പന വെച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര നടപ്പായിട്ടില്ല.
https://www.facebook.com/Malayalivartha