Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

അന്താരാഷ്ട്രതലത്തിൽ ഏറ്റവും മികച്ച നിരക്കിലേക്ക് യുഎഇ; 25 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടത്തി മികച്ച മുന്നേറ്റം, രോഗബാധിതരുടെ എണ്ണം 38,000 കടന്നു

08 JUNE 2020 05:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിനെതിരെ പോരാടുന്നതിൽ ലോകത്തിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഒരു ഗൾഫ് രാഷ്ട്രമാണ് യുഎ ഇ. അതോടൊപ്പം തന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കോവിഡ് പരിശോധനാ സംവിധാനങ്ങൾ നടപ്പാക്കുന്ന യു.എ.ഇ.യിൽ ഇതുവരെ നടത്തിയത് 25 ലക്ഷത്തിലേറെ പരിശോധനകൾ എന്ന കണക്കുകൾ ഏവരെയും അമ്പരപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത് 52,996 കോവിഡ് പരിശോധനകളാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

എന്നാൽ യു.എ.ഇ.യിൽ മൊത്തം രോഗബാധിതരുടെ എണ്ണം 38,000 കടന്നുവെന്നത് സൗദിയെ മുൻനിർത്തി നോക്കുമ്പോൾ കുറവാണ് രേഖപ്പെടുത്തുന്നത്. രോഗമുക്തരുടെ എണ്ണത്തിലും വർധനയുള്ളത് ഏറെ ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്. ഇതിനോടകം തന്നെ 21,806 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടത്. ആഗോളശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇ.യിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ 55 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.

അതായത് 10 ലക്ഷം പേരിൽ 2,52,981 പേർക്കാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റവും മികച്ച നിരക്കാണ് രേഖപ്പെടുത്തുന്നത്. പ്രത്യേക സാഹചര്യത്തിൽ എല്ലാ താമസക്കാരും ആരോഗ്യകരമായ ജീവിതരീതി നിലനിർത്തി, ശുചിത്വം പാലിക്കണമെന്ന് ആരോഗ്യമേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറയുകയുണ്ടായി.

ഇതേതുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നടത്തി ലോകത്തിന് തന്നെ മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം ഇപ്പോൾ നിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണ പ്രക്രിയയും യു.എ.ഇ.യിൽ ഊർജിതമായിത്തന്നെ നടന്നുവരികയാണ്. പരിശോധനയും അണുനശീകരണവും കൂടിയാകുമ്പോൾ പ്രയത്നത്തിന് വലിയ ഫലമാണ് അധികൃതർ ഏവരും പ്രതീക്ഷിക്കുന്നത്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (17 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (19 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (59 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends