നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി, വീട്ടുകാർ കണ്ടകാഴ്ച വേദനിപ്പിക്കുന്നത്, വിദേശത്ത് നിന്ന് നാട്ടിൽ എത്തിയിട്ട് അതികനാളുപോലുമായില്ല, സംഭവത്തിൽ നടുങ്ങി നാട്ടുകാർ

വിദേശത്ത് നിന്നും എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിൻെറ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്.
അതേസമയം ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയർകെയ്സിൽ വെക്കാറാണ് പതിവ് രീതി എന്നത്. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ ഇരിക്കുന്നതായി കണ്ടിരുന്നതായി വീട്ടുകാർ പറയുകയായുണ്ടായി. ഇതേതുടർന്ന് സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയുണ്ടായി. മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാക്കിയതിനു ശേഷം സംസ്കാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha






















