ഒമാനില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി; 1,095 പുതിയ രോഗികള്‍ , കഴിഞ്ഞ 24 മണിക്കൂറിൽ 27 മരണം
ഒമാനില്‍ 1,095 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതിനകം 112,932 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പിടിപെട്ടത് തന്നെ. 1329 പേര് കഴിഞ്ഞ 72 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 99278ലെത്തിയിരിക്കുകയാണ്.
അതേസമയം കൊവിഡ് ബാധിച്ച് 27 പേര് കൂടി രാജ്യത്ത് മരണപ്പെട്ടുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1174 പേര് കൊവിഡ് ബാധിച്ച് മരിച്ചു.
https://www.facebook.com/Malayalivartha