അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി; അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടക്കാൻ സാധിക്കൂ
യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐഡിയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടുകയുള്ളു. എന്നാൽ നേരത്തെ കോവിഡ് നെഗറ്റീവ് ഫലം മാത്രം മതിയാകുന്ന സ്ഥാനത്താണ് ഇത്തരത്തിൽ നടപടി കര്ശനമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കോവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ മാത്രമേ അനുവദിക്കുകയുള്ളു. ചുവപ്പ് നിറത്തിലുള്ള വരിയിൽ അത്യാഹിത വാഹനങ്ങളും നീലയിൽ ഹെവി വാഹനങ്ങളും മറ്റു വാഹനങ്ങൾ പച്ച വരിയിലും ആയിരിക്കണം സഞ്ചരിക്കേണ്ടത്.
https://www.facebook.com/Malayalivartha



























