പ്രവാസികളെ സ്വീകരിക്കാനായി അവർ എത്തും; സൗദിയുടെ നിർണായക തീരുമാനം, വീട്ടുജോലിക്കാരെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി, ജോലിക്കാരെ അവരുടെ തൊഴിലുടമകള്‍ക്ക് നേരിട്ട് സ്വീകരിക്കാം

പുത്തൻ മാറ്റങ്ങളുമായി പ്രവാസലോകം രംഗത്ത് എത്തിയിരിക്കുമാകയാണ്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീട്ടുജോലിക്കാരെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയ സംവിധാനമനുസരിച്ച് ബ്രോക്കര്‍മാര്‍, റിക്രൂട്ടിങ് കമ്ബനികള്‍ തുടങ്ങിയവ മുഖേന നിയമിക്കപ്പെടുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനും അവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനും അതത് കമ്ബനികള്‍ക്കും ഓഫിസുകള്‍ക്കുമാണ് ഉത്തരവാദിത്തം നൽകിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ആദ്യമായി രാജ്യത്ത് എത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തില്‍ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ റിക്രൂട്ട്മെന്റ് കമ്ബനികളോ ബ്രോക്കര്‍മാരോ ആണ് സ്വീകരിക്കേണ്ടത്. അവധി കഴിഞ്ഞ് എക്സിറ്റ്, റീഎന്‍ട്രി വിസയില്‍ വരുന്ന ജോലിക്കാരെ അവരുടെ തൊഴിലുടമകള്‍ക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കുന്നതാണ്. ഇതേതുടർന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സംവിധാനം നിലവിൽ നൽകിയിട്ടുണ്ട്. പുതിയ സംവിധാനം രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പ്രയോഗത്തില്‍ വരുത്തുമെന്നും ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























