Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'ഈ മക്കളെ ചേര്‍ത്ത് പിടിച്ച്, രക്ഷാ കവചം തീര്‍ക്കാന്‍ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി...' നീറുന്ന ഒരു അനുഭവം പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

30 OCTOBER 2020 04:33 PM IST
മലയാളി വാര്‍ത്ത

പ്രവാസലോപകം അനവധി വേദനകൾ സമ്മാനിക്കുന്ന വാർത്തകളാണ് നൽകുന്നത്. ഒരുപക്ഷെ കൊറോണ വ്യാപനത്തിനുപിന്നാലെയാണ് പ്രവാസികളെ ലോകം കണ്ണുകൊണ്ട് കാണാൻ തുടങ്ങിയതുപോലും. ഒന്നോർക്കുക മണലാരണ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികൾ പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് പറഞ്ഞറിയിക്കാനാകാത്ത വിധത്തിലുള്ള പ്രശ്നങ്ങൾ തന്നെയായിരുന്നു. അത്തരത്തിൽ അതീവ ദുഃഖം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നിസ്സഹമായി നോക്കിനിൽക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥ. അഷ്‌റഫ് താമരശ്ശേരിയാണ് അനുഭവം പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഈ മക്കളെ ചേര്‍ത്ത് പിടിച്ച്, രക്ഷാ കവചം തീര്‍ക്കാന്‍ ഇനി അമ്മയില്ല.ഈ രണ്ട് മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്ത് യാത്രയായി.കഴിഞ്ഞയാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്ക് ശേഷം ബ്രയിനില്‍ ട്യൂമര്‍ കണ്ടെത്തുകയും,കഴിഞ്ഞ ദിവസം അജ്മാനില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.

ജീബ ഭര്‍ത്താവും ബാബുവും മക്കളുമൊത്ത് റാസല്‍ കെെമയില്‍ കുടുംബ സമേതം ജീവിച്ച് വരുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബുവിന് കരള്‍ സംബന്ധമായ രോഗം പിടിക്കപ്പെട്ടു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാമെന്ന് തിരുമാനമെടുത്തു, ഇവിടെത്തെ ജോലിയൊക്കെ മതിയാക്കി കുടുംബ സമേതം ജന്മസ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയില്‍ ബാബുവിന്‌ അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു. പെട്ടെന്നുണ്ടായ ബാബുവിന്‍റെ മരണം ജൂബിയെ തളര്‍ത്തി കളഞ്ഞു ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിയില്‍ ആ കുടുബം വല്ലാതെ ബൂദ്ധിമുട്ടിലായി, രണ്ട് മക്കളെയും കൂട്ടി എവിടെ പോകുമെന്ന ചിന്ത ജൂബിയ വല്ലാതെ തളര്‍ത്തികളഞ്ഞു.ആരും സഹായിക്കുവാനില്ല. സഹായിക്കുവാന്‍ വേണ്ടി വരുന്നവരുടെ പിന്നില്‍ മറ്റ് പല ദുഷ്ചിന്തകളും ഒളിഞ്ഞ് കിടപ്പുണ്ടാകും. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ, ഒരാളുടെ ബുദ്ധിമുട്ടില്‍ അവരെ ചൂക്ഷണം
ചെയ്യുന്നവരാണല്ലോ സമൂഹത്തില്‍ അധികവും.

അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താല്‍ മക്കളെ നാട്ടിലെ സ്കൂളില്‍ ചേര്‍ത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസായില്‍ അജ്മാനില്‍ വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദര്‍ശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ച് വരുമ്പോഴാണ് ജൂബിയെ മരണത്തിന്‍റെ മാലാഖ വന്ന് കൊണ്ട് പോകുന്നത്.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണ്,ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും നൊമ്പരങ്ങളായി നിലനില്‍ക്കും.ഈ കുട്ടികളുടെ കാര്യത്തിലും ഇത് തന്നെയാണ്.വളരെ ചെറു പ്രായത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതക്കാലം മുഴുവനും അനുഭവിക്കേണ്ടി വരും.സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും, സനേഹവും അത് മറ്റ് ആര്‍ക്കും കൊടുക്കുവാനും കഴിയില്ല.

തിരുവന്തപുരം കടയ്ക്കാവൂര്‍ സ്വദേശി ജീബയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോള്‍ വല്ലാത്ത ഒരു വിഷമം മനസ്സില്‍, എന്തോ ചങ്കില്‍ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ.വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ട് വരുമ്പോള്‍ എങ്ങനെ സഹിക്കുവാന്‍ കഴിയും ആ മക്കള്‍ക്ക്. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുണ്ടല്ലോ എന്ന തോന്നല്‍ അവര്‍ക്ക് ധെെരൃം നല്‍കിയിരുന്നു. സ്നേഹവും,കരുതലും മതിയാവോളം ജീബ മക്കള്‍ക്ക് നല്‍കിയിരുന്നു.പുനര്‍ വിവാഹത്തിന് ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കള്‍ക്ക് വേണ്ടി വിദേശത്ത് ജോലി അന്വേഷിച്ച് വന്ന ആ അമ്മ വിദേശത്ത് നിന്ന് തന്നെ കൊണ്ട് വന്ന മയ്യത്ത് പെട്ടിയില്‍ നിശ്ചലമായി കിടക്കുന്നു.അമ്മേ എന്ന് എത്ര പതുക്കെ വിളിച്ചാലും മറുപടി തരുന്ന അമ്മ,ഇപ്പോള്‍ മിണ്ടുന്നില്ല.അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുളള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കള്‍ക്ക്.ദെെവമേ ആരും ഇല്ലാത്ത ഈ മക്കളെ സംരക്ഷിക്കണമെയെന്ന് പ്രാര്‍ത്ഥിക്കുന്നതോടപ്പം, സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളര്‍ത്തുക. സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാന്‍ നമ്മള്‍ സഹായിക്കണം. നമ്മുടെ ചിന്താഗതികള്‍ അതിന് സഹായിക്കട്ടെ.

ഇന്ന് നബിദിനമാണ്. ലോകത്തിന്‍റെ ഗുരുനാഥന്‍ നമ്മളെ പഠിപ്പിച്ച ഒരു കാരൃം ഞാന്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.

അനാഥകുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends