10 ലക്ഷം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി സൗദി; വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി, 2030ഓടെ മേഖലയിൽ ജോലി ചെയ്യുന്നവർ 16 ലക്ഷമാകും

പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുമെന്ന് നിർണായക പ്രഖ്യാപനവുമായി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. ഇതേതുടർന്ന് നിലവിൽ ജോലി ചെയ്യുന്ന 6 ലക്ഷം പേരിൽ ഭൂരിഭാഗവും വിദേശികളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 2030ഓടെ മേഖലയിൽ ജോലി ചെയ്യുന്നവർ 16 ലക്ഷമായി ഉയരുമെന്നും പറയുകയുണ്ടായി.
അതേസമയം 2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത് തന്നെ. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാർഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം =മാറുമെന്നതിൽ സംശയമില്ല. 5 പുതിയ പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കുമെന്നും സൂചന. 10 വർഷത്തിനിടെ സ്വകാര്യമേഖലയിൽ 5 ലക്ഷം ഹോട്ടൽ മുറികളും സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























